കേരളാ സ്റ്റേറ്റ് ഐ ടി മിഷനിൽ എട്ട് തസ്തികകളിൽ ഒഴിവുണ്ട്. ഒഴിവുകൾ നികത്തുന്നതിനായി അപേക്ഷ ക്ഷണിച്ചു. പ്രതീക്ഷിത ഒഴിവുകൾ ഉൾപ്പടെയാണ് ഐ ടി മിഷൻ വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുള്ളത്. കരാറടിസ്ഥാനത്തിലും ഡെപ്യൂട്ടേഷൻ വ്യവസ്ഥയിലുമാണ് ഈ തസ്തികകളിൽ നിയമനം നടത്തുന്നത്.
മിഷൻ കോ- ഓർഡിനേറ്റർ, സീനിയർ സെക്യൂരിറ്റി എൻജിനിയർ (നെറ്റ് വർക്ക്, സിസ്റ്റം, പ്രോഗ്രാമർ), സോഫ്റ്റ് വെയർ ആർക്കിടെക്റ്റ്, ചേഞ്ച് മാനേജ്മെന്റ് എക്സപെർട്ട് ( ഇ- പ്രൊക്യർമെന്റ് പ്രോജക്ട്) സീനിയർ നെറ്റ് വർക്ക് എൻജിനിയർ, എൻജിനിയർ ഐടി സപ്പോട്ട്, ഹെൽപ്പ് ഡെസ്ക് ഓപ്പറേറ്റർ, സോഫ്റ്റ് വെയയർ ആപ്ലിക്കേഷൻ സപ്പോട്ട് എൻജിനിയർ എന്നീ തസ്തികളിലേക്കുള്ള നിലവിലുള്ളതും പ്രതീക്ഷിക്കുന്നതുമായ ഒഴിവുകൾ നികത്തുന്നതിനാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്.
മിഷൻ കോ- ഓർഡിനേറ്റർ തസ്തികയിൽ ഡെപ്യൂട്ടേഷനിലാണ് നിയമനം. ഐടി, കംപ്യൂട്ടർ സയൻസ് ,ഇ സി ഇ എന്നിവയിലേതെങ്കിലും ബി ടെക്കോ, ഐ ടി, കംപ്യൂട്ടർ സയൻസ് എന്നിവയിലേതെങ്കിലും വിഷയത്തിൽ എം സി എ അല്ലെങ്കിൽ എം എസ് സി ഉള്ളവർക്ക് ഡെപ്യൂട്ടേഷൻ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ അപേക്ഷിക്കാം. ഇത് പ്രതീക്ഷിത ഒഴിവാണ്.
സീനിയർ സെക്യൂരിറ്റി എൻജിനിയർ (നെറ്റ് വർക്ക്, സിസ്റ്റം, പ്രോഗ്രാമർ) തസ്തികയിൽ ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിലാണ് നിയമനം. ഐടി, കംപ്യൂട്ടർ സയൻസ്, ഇ സി എന്നിവയിലേതെങ്കിലും ബി ടെക്കോ എം സി എയോ ഉള്ളവർക്ക് അപേക്ഷിക്കാം, 40 വയസാണ് പ്രായപരിധി.
സോഫ്റ്റ് വെയർ ആർക്കിടെക്റ്റ് തസ്തികയിൽ ഒരു ഒഴിവാണുള്ളത്. ഒരുവർഷത്തേക്ക് കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം. ഐടി, കംപ്യൂട്ടർ സയൻസ് ,ഇ സി ഇ എന്നിവയിലേതെങ്കിലും ബി ടെക്കോ, എം സി എയോ ഉള്ളവർക്ക് അപേക്ഷിക്കാം. 45 വയസ്സാണ് പ്രായപരിധി.
ചേഞ്ച് മാനേജ്മെന്റ് എക്സപെർട്ട് തസ്തികയിൽ പ്രതീക്ഷിത ഒഴിവിലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. കരാറിടസ്ഥാനത്തിലായിരിക്കും നിയമനം. എം ബി എ ബിരുദമാണ് യോഗ്യത. 45 വയസ്സാണ് പ്രായപരിധി.
സീനിയർ നെറ്റ് വർക്ക് എൻജിനിയർ തസ്തികയിൽ ഒരു ഒഴിവാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇതിൽ കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം. ഇലക്ട്രോണിക്സ് അല്ലെങ്കിൽ കംപ്യൂട്ടർ സയൻസിൽ ബി ടെക് അല്ലെങ്കിൽ ബി ഇ ഉള്ളവർക്ക് അപേക്ഷിക്കാം. 35 വയസ്സാണ് പ്രായപരിധി.
എൻജിനിയർ ഐടി സപ്പോട്ട് ആൻഡ് കോൺസ്റ്റിറ്റ്യുൻസി തസ്തികയിൽ ഒരു ഒഴിവുണ്ട്. കരാർ അടിസ്ഥാനത്തിലാണ് നിയമനം. കംപ്യൂട്ടർ സയൻസ്, ഇലക്ട്രോണിക്സ്, ഐടി എന്നിവയിലേതെങ്കിലും ബി ടെക്ക് അല്ലെങ്കിൽ ബി ഇ അല്ലങ്കിൽ ബിരുദവും പിജിഡിഇജിയും ഉള്ളവർക്ക് അപേക്ഷിക്കാം. 36 വയസ്സാണ് പ്രായപരിധി.
ഹെൽപ്പ് ഡെസ്ക് ഓപ്പറേറ്റർ തസ്തികയിൽ പ്രതീക്ഷിത ഒഴിവാണുള്ളത്. കരാറിടസ്ഥാനത്തിലായിരിക്കും നിയമനം. ഏതെങ്കിലും വിഷയത്തിൽ ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. 28 വയസ്സാണ് പ്രായപരിധി.
സോഫ്റ്റ് വെയയർ ആപ്ലിക്കേഷൻ സപ്പോട്ട് എൻജിനിയർ തസ്തികയിൽ പ്രതീക്ഷിത ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. കരാറടിസ്ഥാനത്തിലായിരിക്കും നിയമനം ബിടെക് അല്ലെങ്കിൽ എം സി എ ഉള്ളവർക്ക് അപേക്ഷിക്കാം. 36 വയസ്സാണ് പ്രായപരിധി.
ഈ തസ്തികകളിലേക്ക് സെപ്റ്റംബർ 30 വരെ അപേക്ഷിക്കാം. താൽപ്പര്യമുള്ളവർക്ക് https://careers-itmission.kerala.gov.in ഈ വിലാസത്തിൽ ഓൺലൈനായി അപേക്ഷിക്കാം.
വിശദവിവരങ്ങൾക്ക്: https://careers-itmission.kerala.gov.in/
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates