Various job vacancies including Assistant Engineer at RCC, Junior Scientist at KFRI  AI Gemini
Career

ആ‍ർ സി സിയിൽ അസിസ്റ്റന്റ് എൻജിനിയർ, കെ എഫ് ആ‍ർ ഐ യിൽ ജൂനിയർ സയന്റിസ്റ്റ് തുടങ്ങി വിവിധ ഒഴിവുകൾ

കേരള ഹെൽത്ത് റിസർച്ച് ആന്റ് വെൽഫെയർ സൊസൈറ്റി (KHRWS) കോട്ടയം റീജിയണിനു കീഴിലുള്ള കോട്ടയം, ഇടുക്കി, ആലപ്പുഴ ജില്ലകളിൽ ഓവർസിയർ (സിവിൽ) തസ്തികയിൽ ഒഴിവ്

സമകാലിക മലയാളം ഡെസ്ക്

കേരള ഫിഷറീസ് വകുപ്പ് ആലപ്പുഴ ജില്ലയില്‍ താല്‍ക്കാലികമായി പ്രോജക്ട് കോ-ഓര്‍ഡിനേറ്ററെയും ഫിഷറി ഗാര്‍ഡിനെയും നിയമിക്കുന്നു.വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്നിക് കോളേജിൽ അസിസ്റ്റന്റ് പ്രൊഫസർ (കെമിസ്ട്രി), ലക്ചറർ (ഇലക്ട്രോണിക്സ്) തസ്തികകളിൽ ഒഴിവുണ്ട്.

ആർ സി സി യിൽ അസിസ്റ്റന്റ് എൻജിനിയർ

തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ അസിസ്റ്റന്റ് എൻജിനിയറെ (ഇലക്ട്രിക്കൽ) നിയമിക്കുന്നു. കരാറടിസ്ഥാനത്തിൽ ആണ് നിയമനം. സെപ്റ്റംബർ 24ന് അഭിമുഖം നടക്കും.

വിശദവിവരങ്ങൾക്ക്: www.rcctvm.gov.in.

വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്നിക്കിൽ അധ്യാപകർ

തിരുവനന്തപുരം വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്നിക് കോളേജിൽ അസിസ്റ്റന്റ് പ്രൊഫസർ (കെമിസ്ട്രി), ലക്ചറർ (ഇലക്ട്രോണിക്സ്) തസ്തികയിലേക്ക് സെപ്റ്റബർ 12 രാവിലെ 10 ന് കോളേജിൽ അഭിമുഖം നടക്കും.

നിശ്ചിത യോഗ്യതയുള്ളവർ അസൽ സർട്ടിഫിക്കറ്റ് സഹിതം കോളേജിൽ നേരിട്ട് ഹാജരാകണം.

വിശദവിവരങ്ങൾക്ക്: www.cpt.ac.in.

കെ എച്ച് ആർ ഡബ്ല്യു എസ്സിൽ ഓവർസിയർ

കേരള ഹെൽത്ത് റിസർച്ച് ആന്റ് വെൽഫെയർ സൊസൈറ്റി (KHRWS) കോട്ടയം റീജിയണിനു കീഴിലുള്ള കോട്ടയം, ഇടുക്കി, ആലപ്പുഴ ജില്ലകളിൽ ഓവർസിയർ (സിവിൽ) തസ്തികയിൽ നിയമനം നടത്തുന്നു.

കരാർ അടിസ്ഥാനത്തിലാണ് നിയമനം ഇതിനായി സെപ്റ്റംബർ 18 രാവിലെ 11ന് കോട്ടയം റീജിയണൽ മാനേജരുടെ കാര്യാലയത്തിൽ (KHRWS പേവാർഡ്, ഗവ. മെഡിക്കൽ കോളേജ് ആശുപ്രതി, കോട്ടയം) അഭിമുഖം നടക്കും.

ഉദ്യോഗാർത്ഥികൾ രാവിലെ 10.30 നകം ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് : www.khrws.kerala.gov.in .

കെ എഫ് ആർ ഐയിൽ ജൂനിയർ സയന്റിസ്റ്റ്

കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, ജൂനിയർ സയന്റിസ്റ്റ്/ സയന്റിസ്റ്റ് ബി തസ്തികയിലേക്ക്നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. കരാറടിസ്ഥാനത്തിലാണ് നിയമനം.

ഒക്ടോബർ 10നകം അപേക്ഷ സമർപ്പിക്കണം. വിശദവിവരങ്ങൾക്ക്: www.kfri.res.in

ഫിഷറീസ് വകുപ്പിൽ പ്രോജക്ട് കോ-ഓര്‍ഡിനേറ്റർ, ഫിഷറി ഗാര്‍ഡ്

കേരള ഫിഷറീസ് വകുപ്പ് ആലപ്പുഴ ജില്ലയില്‍ താല്‍ക്കാലികമായി പ്രോജക്ട് കോ-ഓര്‍ഡിനേറ്ററെയും ഫിഷറി ഗാര്‍ഡിനെയും നിയമിക്കുന്നു.

വേമ്പനാട് കായല്‍ സംരക്ഷണവുമായി ബന്ധപ്പെട്ട് നടപ്പാക്കുന്ന ഇന്റഗ്രേറ്റഡ് ഫിഷറി റിസോഴ്സ് മാനേജ്മെൻറ് ഇൻ ഇൻലാൻഡ് അക്വാറ്റിക് എക്കോസിസ്റ്റം പ്രോജക്ട് 2025- 26 എന്ന ഘടക പദ്ധതിയുടെ നിര്‍വ്വഹണത്തിൻ്റെ ഭാഗമായാണ് നിയമനം.

പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ തസ്തികയിലേക്ക് അംഗീകൃത സര്‍വകലാശാലയില്‍ നിന്നും ഫിഷറീസ് സയന്‍സില്‍ ബിരുദമോ അല്ലെങ്കില്‍ ഫിഷറീസ്/അക്വാകള്‍ച്ചര്‍ വിഭാഗത്തില്‍ ബിരുദാനന്തര ബിരുദമോ ആണ് അടിസ്ഥാനയോഗ്യത. പ്രായപരിധി 35 വയസ്സ്. പ്രവൃത്തി പരിചയവും കമ്പ്യൂട്ടർ പരിജ്ഞാനം ഉള്ളവര്‍ക്കും മുന്‍ഗണന.

ഫിഷറി ഗാര്‍ഡ് തസ്തികയിലേക്ക് ഉള്‍നാടന്‍ മത്സ്യത്തൊഴിലാളി കുടുംബത്തില്‍ പെട്ടതും ഏതെങ്കിലും ഫിഷറീസ് വിഷയത്തില്‍ വി എച്ച് എസ്ഇ അല്ലെങ്കില്‍ എച്ച് എസ് ഇ അടിസ്ഥാന വിദ്യാഭ്യാസ യോഗ്യതയുള്ള,മോട്ടോറൈസ്ഡ് ഫിഷിങ് ബോട്ട് പ്രവര്‍ത്തിപ്പിക്കാന്‍ പ്രാവീണ്യമുള്ള, രണ്ട് മിനിറ്റിനുള്ളില്‍ 100 മീറ്റര്‍ ദൂരം നീന്താന്‍ കഴിവുള്ളവർക്ക് അപേക്ഷിക്കാം

പ്രായപരിധി 18നും 45 നും മധ്യേ

സമാനതസ്തികയില്‍ പ്രവര്‍ത്തി പരിചയം ഉള്ളവര്‍ക്കു മുന്‍ഗണന

ബയോഡേറ്റ, യോഗ്യത, വയസ്സ്, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം വെള്ള പേപ്പറില്‍ അപേക്ഷ ആലപ്പുഴ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് തപാല്‍ മാര്‍ഗ്ഗമോ നേരിട്ടോ സമര്‍പ്പിക്കാവുന്നതാണ്. അപേക്ഷ ലഭ്യമാകേണ്ട അവസാന തീയതി സെപ്റ്റംബര്‍ 20 വൈകിട്ട് നാല് മണി.

ഫോൺ :0477 2251103 .

Job News: Job Vacancies in various posts in RCC, KFRI, Fisheries Department, KHRWS, Vattiyoorkavu Central Polytechnic.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ട്രെയിനില്‍ കത്തിക്കുത്ത്; ഇംഗ്ലണ്ടില്‍ നിരവധിപ്പേര്‍ക്ക് പരിക്ക്, ആശുപത്രിയിൽ

ചരിത്രത്തിന് അരികെ, കന്നിക്കീരിടം തേടി ഇന്ത്യ; വനിതാ ക്രിക്കറ്റ് ലോകകപ്പ് ഫൈനല്‍ ഇന്ന്

കെയ്ന്‍ വില്യംസണ്‍ ടി20 ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു

സഹായിക്കാനെന്ന വ്യാജേന നടിയെ കടന്നുപിടിച്ചു, കൊച്ചുവേളി റെയില്‍വേ സ്റ്റേഷനിലെ പോര്‍ട്ടര്‍ അറസ്റ്റില്‍

ശ്രീകാകുളം ദുരന്തം; ക്ഷേത്ര ഉടമയ്ക്ക് എതിരെ നരഹത്യാ കേസ്, ക്ഷേത്രം നിര്‍മ്മിച്ചതും ഉത്സവം സംഘടിപ്പിച്ചതും അനുമതിയില്ലാതെ

SCROLL FOR NEXT