തിരുവനന്തപുരം ഗവൺമെന്റ് മെഡിക്കൽ കോളജിൽ പ്ലാസ്റ്റിക് സർജൻ, പൂജപ്പുര എൽബിഎസ് എൻജിനിയറിങ് കോളജിൽ അസിസ്റ്റന്റ് പ്രൊഫസർമാർ, തിരുവനന്തുപരം ഐ എച്ച് ആർഡി റീജിയണൽ സെന്ററിലുള്ള പ്രൊഡക്ഷൻ ആന്റ് മെയിന്റനൻസ് വിഭാഗത്തിൽ ഡേറ്റാ എൻട്രി ഓപ്പറേറ്റർമാർ, വിഡിയോ എഡിറ്റർമാർ എന്നീ ഒഴിവുകളുണ്ട്.
പൂജപ്പുര എൽ ബി എസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ഫോർ വുമൺ എൻജിനിയറിങ് കോളജിൽ കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിംഗ് വകുപ്പിൽ അസിസ്റ്റൻറ് പ്രൊഫസർമാരെ നിയമിക്കുന്നു. കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം.
നിയമനം നടത്തുന്നതിനായി നവംബർ ഏഴിന് രാവിലെ 10 മണിക്ക് വാക്-ഇൻ-ഇൻർവ്യൂ നടത്തുന്നു. കോളജിൽ വച്ചാണ് അഭിമുഖം.
താൽപ്പര്യമുള്ളവർ വിദ്യാഭ്യാസ യോഗ്യതയും സംവരണ ആനുകൂല്യങ്ങളും തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം.
കൂടുതൽ വിവരങ്ങൾക്ക്: www.lbt.ac.in, ഫോൺ:9495230874.
തിരുവനന്തപുരം ഐ എച്ച് ആർഡി റീജിയണൽ സെന്ററിലുള്ള പ്രൊഡക്ഷൻ ആൻഡ് മെയിന്റനൻസ് വിഭാഗത്തിൽ ഡേറ്റാ എൻട്രി ഓപ്പറേറ്റർ ഒഴിവിലേക്ക് അപേക്ഷകൾ ക്ഷണിച്ചു.
കമ്പ്യൂട്ടർ / ഇലക്ട്രോണിക് വിഷയങ്ങളിൽ ഏതിലെങ്കിലും ത്രിവത്സര-എൻജിനിയറിങ് ഡിപ്ലോമ / ഡിഗ്രി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.
നവംബർ ആറ് വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. http://pmdamc.ihrd.ac.in വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ടത്. തിരുവനന്തപുരം ജില്ലയിലുള്ളവർക്ക് മുൻഗണന ലഭിക്കും.
കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0471 2550612.
തിരുവനന്തപുരം ഐ എച്ച് ആർഡി റീജിയണൽ സെന്ററിലുള്ള പ്രൊഡക്ഷൻ ആന്റ് മെയിന്റനൻസ് വിഭാഗത്തിൽ വീഡിയോ എഡിറ്റർമാരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.
കമ്പ്യൂട്ടർ/ഇലക്ട്രോണിക് വിഷയങ്ങളിൽ ഏതിലെങ്കിലും ത്രിവത്സര എൻജിനിയറിങ് ഡിപ്ലോമ/ ഡിഗ്രി യോഗ്യതയും വിഡിയോ എഡിറ്റിങ്ങിൽ ഒരു വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയവും ഉള്ളവർക്ക് അപേക്ഷിക്കാം
നവംബർ ആറ് വരെ ഓൺലൈനായി അപേക്ഷിക്കാം. http://pmdamc.ihrd.ac.in ൽ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. തിരുവനന്തപുരം ജില്ലയിലുള്ളവർക്ക് മുൻഗണന.
കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0471 2550612.
തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളജിൽ പ്ലാസ്റ്റിക് സർജറി വിഭാഗത്തിനുകീഴിലെ ബേൺസ് യൂണിറ്റ് പ്രോജക്ടിൽ ബേൺസ് ആൻഡ് പ്ലാസ്റ്റിക് സർജൻസ്/ ജനറൽ സർജൻസ് തസ്തികയിൽ ഒഴിവുണ്ട്. ഈ ഒഴിവ് നികത്തുന്നതിനായി നിയമനം നടത്തുന്നു.
കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം നടത്തുക. ഇതിനായി നവംബർ 15 ന് അഭിമുഖം നടത്തുന്നു. താൽപ്പര്യമുള്ള യോഗ്യതയുള്ളവർ അഭിമുഖത്തിൽ പങ്കെടുക്കണം.
താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ, ജനന തീയതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം, മേൽവിലാസം എന്നിവ തെളിയിക്കുന്ന സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം അഭിമുഖത്തിന് ഹാജരാകണം.
അഭിമുഖത്തിൽ പങ്കെടുക്കുന്നവർ നവംബർ 15 രാവിലെ 11 ന് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ നേരിട്ട് ഹാജരാകണം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates