VITEEE 2026: Application Deadline Extended for B.Tech Programmes at VIT VIT
Career

വിഐടി എൻജിനീയറിങ് എൻട്രൻസിന് അപേക്ഷിക്കാനുള്ള തീയതി നീട്ടി

ഏപ്രിൽ 28 മുതൽ മെയ് മൂന്ന് വരെയാണ് പ്രവേശന പരീക്ഷ നടക്കുക. രണ്ട് ഷിഫ്റ്റുകളിലായി പരീക്ഷ നടക്കും.

സമകാലിക മലയാളം ഡെസ്ക്

വെല്ലൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ (വിഐടി- VIT) ബിടെക് പ്രോഗ്രാമുകളിലേക്കുള്ള പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള തീയതി നീട്ടി. ഏപ്രിൽ 12 വരെയാണ് വിഐടി എൻജിനീയറിങ് എൻട്രൻസ് പരീക്ഷയ്ക്ക് (VITEEE 2026 )അപേക്ഷിക്കാനുള്ള തീയതി നീട്ടി നൽകിയത്.

താൽപ്പര്യമുള്ള വിദ്യാർത്ഥികൾ ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. അപേക്ഷയ്ക്കൊപ്പം നിർദ്ദിഷ്ട ഫീസും ഒടുക്കേണ്ടതുണ്ട്.

ഏപ്രിൽ 28 മുതൽ മെയ് മൂന്ന് വരെ, രണ്ട് ഷിഫ്റ്റുകളിലായി പരീക്ഷ നടക്കും. VITEEE 2026 രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികൾക്ക് മാത്രമേ പരീക്ഷ എഴുതാൻ സാധിക്കുകയുള്ളൂ. 19 പ്രോഗ്രാമുകളാണ് വിഐടിയിൽ ബിടെക്കിനുള്ളത്.

ഏപ്രിൽ 28 മുതൽ മെയ് മൂന്ന് വരെയാണ് പ്രവേശന പരീക്ഷ നടക്കുക. രണ്ട് ഷിഫ്റ്റുകളിലായി പരീക്ഷ നടക്കും.

ബയോടെക്നോളജി,കെമിക്കൽ എൻജിനീയറിങ് സിവിൽ എൻജിനീയറിങ്, സിവിൽ എൻജിനീയറിങ്(എൽ & ടി യുമായി സഹകരിച്ച്) കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ് കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ് (ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് മെഷീൻ ലേണിങ്)കമ്പ്യൂട്ടർ സയൻസ് ആൻഡ് എഞ്ചിനീയറിംഗ് (ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് ഡേറ്റ എൻജിനീയറിങ്) കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്(ബയോഇൻഫോർമാറ്റിക്സ്)കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ് (സൈബർ സെക്യൂരിറ്റി) കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ് ആൻഡ് ബിസിനസ് സിസ്റ്റംസ് (ടിസിഎസുമായി സഹകരിച്ച്),കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ് (ഡേറ്റ സയൻസ്), ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിങ്,ഇലക്ട്രോണിക്സ് ആൻഡ് കമ്പ്യൂട്ടർ എൻജിനീയറിങ്,ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനീയറിങ്,ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ എൻജിനീയറിങ്, ഇലക്ട്രോണിക്സ് എൻജിനീയറിങ് (വിഎൽഎസ്ഐ ഡിസൈൻ ആൻഡ് ടെക്നോളജി),ഹെൽത്ത് സയൻസസ് ആൻഡ് ടെക്നോളജി,ഇൻഫർമേഷൻ ടെക്നോളജി,മെക്കാനിക്കൽ എൻജിനീയറിങ് എന്നീ ബി ടെക് പ്രോഗ്രാമുകളാണ് വിഐടിയിൽ ഉള്ളത്.

ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച് പേര് രജിസ്റ്റർ ചെയ്യുമ്പോൾ ആപ്ലിക്കേഷൻ നമ്പർ ലഭിക്കും. അതിന് ശേഷം ലോഗിൻ ചെയ്യണം. വ്യക്തിഗത വിവരങ്ങളും യോഗ്യതയും പൂരിപ്പിക്കണം. ആവശ്യമായ രേഖകൾ അപ്‌ലോഡ് ചെയ്യണം. പരീക്ഷാ കേന്ദ്രം തെരഞ്ഞെടുക്കണം. അതിന് ശേഷം പരീക്ഷാ ഫീസ് ആയ 1,350 രൂപ അടയ്ക്കണം. ഫീസ് അടച്ച ശേഷം അപേക്ഷ ഫോം സബ്മിറ്റ് ചെയ്യണം.

കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും ഔദ്യോഗിക വെബ്സൈറ്റ് ഇവിടെ കാണാം.

Education News: Vellore Institute of Technology (VIT) has extended the application deadline for VITEEE 2026, the entrance exam for B.Tech programmes. Check details and apply now.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കണ്ണൂരില്‍ സുധാകരന്‍ അയോഗ്യന്‍, ടിഒ മോഹനനെ നിര്‍ത്തിയാല്‍ വിജയം ഉറപ്പ്'; ഹൈക്കമാന്‍ഡിന് എഴുതിയ കത്ത് വ്യാജം; പരാതിയുമായി സണ്ണി ജോസഫ്

കലാശക്കൊട്ട് ഒഴിവാക്കി ചാണ്ടി ഉമ്മന്‍; കറുത്ത വസ്ത്രം ധരിച്ച് മറ്റ് മണ്ഡലങ്ങളില്‍ പ്രചാരണത്തിനെത്തും

ഉത്സവ കമ്മിറ്റിക്കാര്‍ അപകീര്‍ത്തിപ്പെടുത്തിയെന്ന് ആത്മഹത്യക്കുറിപ്പ്; പൂജാരി ജീവനൊടുക്കി

ഭര്‍ത്താവുമായി വിഡിയോ കോള്‍; പിന്നാലെ നടി സുഭാഷിണി വീട്ടില്‍ മരിച്ച നിലയില്‍; അന്വേഷണം

പ്രധാനമന്ത്രിയുടെ പരിപാടിക്കിടെ പൊലീസുകാര്‍ തമ്മില്‍ തല്ല്; എസ്എച്ച്ഒയെ എസ്‌ഐ കയ്യേറ്റം ചെയ്തു

SCROLL FOR NEXT