World Bank Group introduces the WBG Pioneers Internship Programme for UG and PG students. Applications are now open. World Bank Group
Career

ലോക ബാങ്ക് ഗ്രൂപ്പ് ഇന്റേൺഷിപ്പ് പ്രോഗ്രാം ആരംഭിച്ചു, ഫെബ്രുവരി 17 വരെ അപേക്ഷിക്കാം

ബിരുദ, ബിരുദാനന്തര ബിരുദ കോഴ്സുകളിൽ അവസാന വർഷം പഠിക്കുന്ന വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം.

സമകാലിക മലയാളം ഡെസ്ക്

ലോക ബാങ്ക് ഗ്രൂപ്പ് (WBG), ബിരുദ, ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾക്കായി ഡബ്ല്യു ബി ജി (WBG) പയനിയേഴ്‌സ് എന്ന ഇന്റേൺഷിപ്പ് പ്രോഗ്രാം ആരംഭിച്ചു.

ബിരുദ, ബിരുദാനന്തര ബിരുദ കോഴ്സുകളിൽ അവസാന വർഷം പഠിക്കുന്ന വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം.

ലോക ബാങ്ക് ഗ്രൂപ്പ് (WBG), ബിരുദ, ബിരുദാനന്തര ബിരുദ 2026 ലെ ആദ്യത്തെ ബാച്ചിനുള്ള അപേക്ഷാ സ്വീകരിച്ചു തുടങ്ങി. വിദ്യാർത്ഥികൾക്ക് പെയ്ഡ് അവസരങ്ങൾ നൽകുക എന്നതാണ് ഇന്റേൺഷിപ്പിന്റെ ലക്ഷ്യം.

കടുത്ത ദാരിദ്ര്യം അവസാനിപ്പിക്കുന്നതിനും എല്ലാവർക്കും അഭിവൃദ്ധിയുടെ നേട്ടങ്ങൾ ലഭിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള ലോകം എന്ന ബാങ്കിന്റെ ദൗത്യം മുന്നോട്ട് കൊണ്ടുപോകുന്നതിന് പുതിയ കാഴ്ചപ്പാടുകൾ പ്രയോജനപ്പെടുത്തുന്നത് ലക്ഷ്യമിടുന്നതാണ് ഈ പ്രോഗ്രാം എന്ന് അവർ ഔദ്യോഗിക വെബ്സൈറ്റിൽ വിശദീകരിക്കുന്നു.

അപേക്ഷാ സമർപ്പിക്കാനുള്ള അവസാന തീയതി 2026 ഫെബ്രുവരി 17ആണ്. അപേക്ഷയിൽ നിന്നും തയ്യാറാക്കിയ ചുരുക്കപ്പട്ടിയിൽ ഉൾപ്പെട്ട വിദ്യാർത്ഥികളുമായി അതിന് ശേഷം അഭിമുഖം നടത്തും. ഇന്റർവ്യൂ സംബന്ധിച്ച് 2026 മാർച്ചോടെ അപേക്ഷകരെ അറിയിക്കും. അന്തിമ തെരഞ്ഞെടുപ്പുകളും മാർച്ചിൽ പൂർത്തിയാകും. മാർച്ചിൽ ആയിരിക്കും അഭിമുഖം നടത്തുക,

WBG പയനിയേഴ്‌സ് 2026 ബാച്ച് ഇന്റേൺഷിപ്പ് 2026 ഏപ്രിലിൽ ആരംഭിക്കും. ഇന്റേൺഷിപ്പ് കാലയളവ് 2026 ഏപ്രിൽ മുതൽ സെപ്റ്റംബർ വരെയാണ്, ഈ സമയപരിധിക്കുള്ളിൽ ഏത് സമയത്തും ഇന്റേണുകൾക്ക് പ്രോഗ്രാം ആരംഭിക്കാനുള്ള സൗകര്യമുണ്ട്.

യോഗ്യത

ബിരുദം: ബാച്ചിലേഴ്സ് ഡിഗ്രിയുടെ അവസാന വർഷ വിദ്യാർത്ഥികൾക്ക്.

ബിരുദാനന്തര ബിരുദം: മാസ്റ്റേഴ്സ് അല്ലെങ്കിൽ പിഎച്ച്ഡി പ്രോഗ്രാമുകളിൽ ചേർന്ന വ്യക്തികൾക്ക്.

ആറ് (0-6) വർഷം വരെ പ്രൊഫഷണൽ പരിചയമുള്ളവർക്ക് അപേക്ഷിക്കാം. ഇന്റേൺഷിപ്പ് പ്ലേസ്‌മെന്റുകൾ വാഷിങ്ടൺ ഡിസിയിലെ വേൾഡ് ബാങ്ക് ഗ്രൂപ്പ് (WBG) ആസ്ഥാനത്തും അതിന്റെ 189 അംഗരാജ്യങ്ങളിലുടനീളമുള്ള കൺട്രി ഓഫീസുകളിലും ആയിട്ടായിരിക്കും ലഭിക്കുക.

അപേക്ഷകർ ഇനിപ്പറയുന്ന രേഖകൾ അപ്‌ലോഡ് ചെയ്യേണ്ടതുണ്ട്:

–കരിക്കുലം വീറ്റ (Curriculum Vitae -CV)

- താൽപ്പര്യ പ്രസ്താവന (Statement of Interest)

–എൻറോൾമെന്റിന്റെ തെളിവ് / എജ്യൂക്കേഷൻ ട്രാൻസ്ക്രിപ്റ്റ് (Proof of Enrollment / Education Transcript)

ബിരുദ വിഭാഗത്തിന്, അപേക്ഷകർ ബാച്ചിലേഴ്സ് പ്രോഗ്രാമിന്റെ അവസാന വർഷത്തിലാണെന്ന് ട്രാൻസ്ക്രിപ്റ്റുകൾ സ്ഥിരീകരിക്കണം; ബിരുദാനന്തര വിഭാഗത്തിന്, ട്രാൻസ്ക്രിപ്റ്റുകൾ മാസ്റ്റേഴ്സ് അല്ലെങ്കിൽ പിഎച്ച്ഡി പ്രോഗ്രാമിലെ നിലവിലെ എൻറോൾമെന്റ് സ്ഥിരീകരിക്കണം.

ഇന്റേണുകൾ ജോലി ചെയ്യുന്ന മേഖല

ആരോഗ്യം, വിദ്യാഭ്യാസം മുതൽ ഊർജ്ജം, ഗതാഗതം, കോർപ്പറേറ്റ് പിന്തുണ വരെയുള്ള ലോകബാങ്ക് ഗ്രൂപ്പിന്റെ ഒന്നിലധികം മേഖലകളിലുടനീളമുള്ള പദ്ധതികളിൽ ഇന്റേണുകൾക്ക് അവസരം നൽകും. ആഗോള വികസനത്തിൽ ലോക ബാങ്കിന്റെ പങ്കിനെക്കുറിച്ച് ആഴത്തിലുള്ള ധാരണ നൽകുന്ന പ്രായോഗിക അനുഭവങ്ങൾ ലഭിക്കുന്ന വിധത്തിൽ, നൈപുണ്യ വികസനം, പ്രൊഫഷണലുകളുമായുള്ള സഹകരണം എന്നിവ ഈ പ്രോഗ്രാമിലൂടെ സാധ്യമാകും.

ശമ്പളം

പ്രൊഫഷണൽ വികാസത്തിന് പുറമേ, ഇന്റേണുകൾക്ക് മണിക്കൂർ അടിസ്ഥാനത്തിലുള്ള വേതനം ലഭിക്കും. താമസ ക്രമീകരണങ്ങൾ ഇന്റേണുകളുടെ ഉത്തരവാദിത്തമായിരിക്കും. ആവശ്യത്തെ അടിസ്ഥാനമാക്കി, വാഷിങ്ടൺ ഡിസിയിലെ ലോക ബാങ്ക് ഗ്രൂപ്പ് ആസ്ഥാനത്തും ലോകമെമ്പാടുമുള്ള ലോകബാങ്ക് കൺട്രി ഓഫീസുകളിലും ഇന്റേൺഷിപ്പ് അവസരങ്ങൾ ലഭിക്കും.

Education News: World Bank Group introduces the WBG Pioneers Internship Programme for UG and PG students. Applications are now open.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നിയമസഭാ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റു വേണ്ട; പുതിയ നീക്കവുമായി മുസ്ലീംലീഗ്

'എന്റെ വിവാഹ ജീവിതം തന്നെ നഷ്ടപ്പെട്ടതായി തോന്നുന്നു; ഭർത്താവിന് ഇപ്പോൾ കുഞ്ഞിനെ മാത്രമേ കാണാൻ കഴിയുന്നുള്ളൂ'

സ്വര്‍ണവില എങ്ങോട്ട്?, ഒറ്റയടിക്ക് വര്‍ധിച്ചത് 3680 രൂപ; പുതിയ ഉയരം

കൊച്ചി ജലമെട്രോ വിമാനത്താവളത്തിലേക്കും; പത്ത് മിനിട്ട് ഇടവേളയില്‍ വേഗം കൂടിയ ബോട്ടുകള്‍

ബ്രഹ്മപുരത്ത് മാലിന്യത്തില്‍ നിന്ന് വൈദ്യുതി, 500 ടണ്‍ ശേഷിയുള്ള പ്ലാന്റ് നിര്‍മ്മാണം മേയില്‍

SCROLL FOR NEXT