You can take the SAT, study in the US, apply now FreePik
Career

സാറ്റ് എഴുതാം, യു എസ്സിൽ പഠിക്കാം

ബിരുദ പഠനത്തിനായി ഒരു വിദ്യാർത്ഥിയുടെ വായന, എഴുത്ത്, ഗണിതശാസ്ത്ര കഴിവുകൾ എന്നിവ വിലയിരുത്തുന്ന പരീക്ഷയാണ് ഇത്.

സമകാലിക മലയാളം ഡെസ്ക്

യു എസ് യൂണിവേഴ്സിറ്റികളിൽ അമേരിക്കയ്ക്ക് പുറത്തുള്ള വിദ്യാർത്ഥിക്ക് പ്രവേശനം നേടുന്നതിനായുള്ള എസ് എ ടി - സാറ്റ് പരീക്ഷ- സ്കോളാസ്റ്റിക് അസസ്‌മെ​ന്റ് ടെസ്റ്റിന് (SAT-Scholastic Assessment Test) ഇപ്പോൾ അപേക്ഷിക്കാം.

സാറ്റ് 2025 നുള്ള പരീക്ഷ തീയതികളും അപേക്ഷ നൽകേണ്ട അവസാന തീയതികളും പ്രഖ്യാപിച്ചിട്ടുണ്ട്. ഓ​ഗസ്റ്റ് 29, സെപ്തബം‍ർ 10, ഒക്ടോബർ 24, നവംബ‍ർ 21 എന്നീ തീയതികളാണ് ഓരോ പരീക്ഷയുടെയും അവസാന അപേക്ഷാ തീയതികൾ. പരീക്ഷാ തീയതികൾ സെപ്തംബ‍ർ 13, ഒക്ടോബർ നാല്, നവംബർ എട്ട്, ഡിസംബർ ആറ് എന്നീ തീയതികളിലാണ്.

യു എസ്സിലെ കോളേജ് പ്രവേശനത്തിനുള്ള ഒരു സ്റ്റാൻഡേർഡ് ടെസ്റ്റാണിത്, എന്നാൽ ലോകമെമ്പാടുമുള്ള നിരവധി സർവകലാശാലകൾ ഈ പരീക്ഷാ ഫലം വിദ്യാർത്ഥി പ്രവേശനത്തിനായി പരി​ഗണിക്കാറുണ്ട്. ബിരുദ പഠനത്തിനായി ഒരു വിദ്യാർത്ഥിയുടെ വായന, എഴുത്ത്, ഗണിതശാസ്ത്ര കഴിവുകൾ എന്നിവ വിലയിരുത്തുന്ന പരീക്ഷയാണ് ഇത്.

സ്കോളാസ്റ്റിക് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് എന്നറിയപ്പെട്ടിരുന്ന പരീക്ഷയാണ് പിന്നീട് സ്കോളാസ്റ്റിക് അസസ്മെ​ന്റ് ടെസ്റ്റ് എന്നായി മാറിയത്. കോളേജ് ബോ‍ർഡാണ് ഈ പരീക്ഷ നടത്തുന്നത്. ഡിജിറ്റൽ ടെസ്റ്റാണിത്.

രണ്ട് ഭാ​ഗമായാണ് സാറ്റ് പരീക്ഷ നടത്തുന്നത്. അതിലെ ഒന്നാം ഭാ​ഗം വിദ്യാർത്ഥിയുടെ വായന, എഴുത്ത് എന്നിവയിലെ നൈപുണ്യം പരിശോധിക്കുന്ന വായന, എഴുത്ത് വിഭാഗമാണ്. രണ്ടാമത്തേത് ഗണിത വിഭാഗമാണ്.

പരീക്ഷയിൽ വായന, എഴുത്ത് വിഭാഗം പൂർത്തിയാക്കാൻ നിങ്ങൾക്ക് 64 മിനിറ്റും ഗണിത വിഭാഗം പൂർത്തിയാക്കാൻ 70 മിനിറ്റും ലഭിക്കും. ആകെ 2 മണിക്കൂർ 14 മിനിറ്റ്.വായനാ എഴുത്ത് വിഭാ​ഗത്തിൽ പരീക്ഷയുടെ 64 മിനിട്ട് എന്നത് 32 മിനിട്ട് വീതമുള്ള രണ്ട് മൊഡ്യൂളുകളായിട്ടായിരിക്കും നടത്തുക. ഇതിലാകെ 54 ചോദ്യങ്ങളുണ്ടാകും. ​ഗണിത വിഭാ​ഗത്തിൽ 35 മിനിട്ട് വീതമുള്ള രണ്ട് മൊഡ്യൂളുകളായിരിക്കും.ഇതിൽ 44 ചോദ്യങ്ങളാണ് ഉണ്ടാകുക. ഓരോ ഭാ​ഗത്തിനും 800 മാർക്ക് വീതം മൊത്തം 1600 മാർക്കിനാണ് പരീക്ഷ.

സാറ്റ് സ്കോ‍ർ 1,300 ൽ കൂടുതൽ ലഭിക്കുന്നവർക്ക് മികച്ച യൂണിവേഴ്സിറ്റികളിൽ പ്രവേശനം ലഭിക്കുന്നതിന് സഹായകരമാകും. മികച്ച സ്കോർ ലഭിക്കുന്ന വിദ്യാർത്ഥികൾക്ക് അതിനെ അടിസ്ഥാനപ്പെടുത്തി സ്കോളർഷിപ്പും സാമ്പത്തിക സഹായവും ലഭിക്കും.

പല യു എസ് പ്രീ -കോളജ് പ്രോ​ഗ്രമാമുകൾക്കും സാറ്റ് സ്കോൾ ഇപ്പോൾ മാനദണ്ഡമാക്കാറുണ്ട്. വിവിധ ലീഡർഷിപ്പ് ആൻഡ് എക്സ്പിരിമെ​ന്റൽ ലേണിങ് പ്രോ​ഗ്രമിന് വിദ്യാർത്ഥികളെ തെരഞ്ഞെടുക്കുന്നതിലും സാറ്റ് സ്കോർ മാനദണ്ഡമാക്കാറുണ്ട്.

ഹാവാ‍ർഡ് യൂണിവേഴ്സിറ്റി, മസാച്ചുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി,കൊളംബിയ യൂണിവേഴ്സിറ്റി, യേൽ യൂണിവേഴ്സിറ്റി, യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയ കോർണൽ യൂണിവേഴ്സിറ്റി എന്നിവർ സാറ്റ് സ്കോർ പരി​ഗണിക്കുന്ന സർവകലാശാലകളാണ്.

എസ് എ ടി എഴുതാൻ ഉപയോ​ഗിക്കുന്ന ഉപകരണങ്ങൾ ഇനിപ്പറയുന്നവയിൽ ഒന്നായിരിക്കണം:

വിൻഡോസ് ലാപ്‌ടോപ്പ്,

മാക് ലാപ്‌ടോപ്പ്,

വിൻഡോസ് ടാബ്‌ലെറ്റ് (ഒരു വിൻഡോസ് ടാബ്‌ലെറ്റിനൊപ്പം വേറെ കീബോർഡ് ആവശ്യമാണ്), അല്ലെങ്കിൽ മറ്റ് ടാബ്‌ലെറ്റ്,

ഐപാഡ്,

സ്കൂളിലെ ക്രോം ബുക്ക്,

സ്കൂൾ കംപ്യൂട്ടർ ലാബിലെഡെസ്‌ക്‌ടോപ്പ് കംപ്യൂട്ടർ

ഉപയോഗിക്കാൻ പാടില്ലാത്ത ഉപകരണങ്ങൾ

മൊബൈൽ ഫോണിൽ സാറ്റ് എഴുതാൻ അനുവദിക്കില്ല.

ബ്ലൂബുക്ക്- നിങ്ങളുടെ പരീക്ഷാ കേന്ദ്രത്തിലേക്ക് പോകുന്നതിനു മുമ്പ്, ബ്ലൂബുക്ക് (Bluebook) ഡൗൺലോഡ് ചെയ്ത് നിങ്ങളുടെ ടെസ്റ്റിങ് ഉപകരണത്തിൽ പരീക്ഷാ സജ്ജീകരണം പൂർത്തിയാക്കാൻ ഓർമ്മിക്കുക. അത് പൂർത്തിയാക്കുമ്പോൾ, പരീക്ഷാ ദിവസം കൊണ്ടുവരേണ്ട ഒരു അഡ്മിഷൻ ടിക്കറ്റ് നിങ്ങൾക്ക് ലഭിക്കും.

വിശദവിവരങ്ങൾ അറിയാൻ: https://satsuite.collegeboard.org/

Education News: The SAT is composed of two sections first one is the Reading and Writing section, and the second one is Math section

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം അത്ഭുതം; പ്രസവ ചികിത്സയില്‍ അമേരിക്കയെക്കാള്‍ മെച്ചം; ഇതാണ് റിയല്‍ കേരള സ്റ്റോറി'

മുലപ്പാൽ നെറുകയിൽ കയറി അല്ല, ഒന്നര വയസുകാരന്റെ മരണം കപ്പലണ്ടി അന്നനാളത്തിൽ കുടുങ്ങി

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് കടിഞ്ഞാണ്‍; ഗണ്ണേഴ്‌സ് ജയം തുടരുന്നു

മുസ്ലീം ലീഗിന്റെ സാംസ്‌കാരിക അപചയം; സംസ്‌കാരശൂന്യമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണം; പിഎംഎ സലാം മാപ്പുപറയണമെന്ന് സിപിഎം

അന്ന് പുരുഷ ടീമിന് 125 കോടി! ലോകകപ്പടിച്ചാല്‍ ഇന്ത്യന്‍ വനിതാ ടീമിന് 'അതുക്കും മേലെ'?

SCROLL FOR NEXT