Biriyani cooking tips pinterest
Food

വീട്ടിലുണ്ടാക്കുന്ന ബിരിയാണിയെ കൂടുതൽ രുചികരമാക്കാൻ 10 ടിപ്സ്

നല്ല അരിയും കൃത്യമായ അളവിലുള്ള മസാലകളും മാത്രം ഉണ്ടായാൽ പോരാ, ബിരിയാണിയുടെ രുചി കൂട്ടാൻ ശ്രദ്ധിക്കേണ്ട ചില ചെറിയ കാര്യങ്ങൾ കൂടിയുണ്ട്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അഞ്ജു സി വിനോദ്‌

ബിരിയാണി ഉണ്ടാക്കാൻ ശ്രമിച്ച് പാളി പോകാറുണ്ടോ? ഹോട്ടലിൽ നിന്ന് കഴിച്ച ബിരിയാണിയുടെ അതേ രുചിയും മണവും എത്ര ശ്രമിച്ചിട്ടും കിട്ടുന്നില്ലെന്നാണോ? നല്ല അരിയും കൃത്യമായ അളവിലുള്ള മസാലകളും മാത്രം ഉണ്ടായാൽ പോരാ, ബിരിയാണിയുടെ രുചി കൂട്ടാൻ ശ്രദ്ധിക്കേണ്ട ചില ചെറിയ കാര്യങ്ങൾ കൂടിയുണ്ട്.

മസാലകൾ ചേർക്കുന്ന രീതി മുതൽ അരി വേവിക്കുന്നതും ദം ചെയ്യുന്നതും വരെയുള്ള ഓരോ ഘട്ടവും ബിരിയാണിയുടെ രുചിയെ സ്വാധീനിക്കും. മെസ്മെറാ വേൾഡ് എന്ന യുട്യൂബ് ചാനലിലാണ് ഈ ടിപ്സിനെ കുറിച്ചു പറയുന്നത്.

വീട്ടിലെ ബിരിയാണി രുചികരമാക്കാൻ 10 ടിപ്സ്

  • സമയം ലാഭിക്കാന്‍ ബിരിയാണിക്ക് ഉപയോഗിക്കുന്ന ചിക്കന്‍, മട്ടന്‍, ബീഫ് എന്നിവ കുക്കറില്‍ പാകം ചെയ്യുന്ന പതിവ് പലര്‍ക്കുമുണ്ടാകും. ഇത് ഒഴിവാക്കി തുറന്ന പാത്രത്തില്‍ സാവധാനം പാകം ചെയ്തു നോക്കൂ, നല്ല ബിരിയാണി മസാല ഉറപ്പ്.

  • ബിരിയാണി തയ്യാറാക്കുന്ന അരി പ്രധാന ഘടകമാണ്. 20 മിനിറ്റ് മാത്രം അരി കുതിര്‍ക്കാന്‍ ആയി വെള്ളത്തില്‍ ഇടുക.

  • ബിരിയാണിയില്‍ ഇടാനായി ഉണ്ടാക്കുന്ന ഗരംമസാല വീട്ടില്‍ തന്നെ ഉണ്ടാക്കാന്‍ ശ്രമിക്കുക.

  • ചിക്കന്‍ ബിരിയാണി, ബീഫ് ബിരിയാണി, മട്ടണ്‍ ബിരിയാണി എന്നിവ ഉണ്ടാക്കുന്നതിന് മുന്‍പ് ഇവ തലേന്ന് മസാല പുരട്ടി വെയ്ക്കാം.

  • ബിരിയാണി അരി തിളപ്പിക്കാന്‍ ഉപയോഗിക്കുന്ന കലം വലിപ്പം ഉള്ളതാകാന്‍ ശ്രദ്ധിക്കുക. ഇത് ചോറ് കുഴഞ്ഞുപോകാതിരിക്കാനും നീളവും ഭംഗിയും ഉള്ള റൈസ് കിട്ടാനും സഹായിക്കും.

  • കറുവപ്പട്ട, ഗ്രാമ്പു, തക്കോലം, ജാതിപത്രം, പെരുംജീരകം, ഏലക്ക, കറിവേപ്പില ഇവയ്ക്ക് ഒപ്പം ഒരു നാരങ്ങയും പിഴിഞ്ഞ് ചേര്‍ത്ത് തിളയ്ക്കുന്ന വെള്ളത്തില്‍ അരി തിളപ്പിക്കാന്‍ ശ്രദ്ധിക്കുക.

  • ചിക്കന്‍ ഫ്രൈ ചെയ്യാത്ത ബിരിയാണിക്ക് മസാല തയാറാക്കുമ്പോള്‍ വെള്ളം ഒഴിവാക്കി മസാല തയ്യാറാക്കാം. ചിക്കനില്‍ നിന്ന് ഊറി വരുന്ന വെള്ളം മതിയാകും മസാലയ്ക്ക്.

  • ദം ബിരിയാണി ഉണ്ടാക്കുമ്പോള്‍ ലയര്‍ ബൈ ലയര്‍ ആയി ഇറച്ചിയും ചോറും ഇടുക അവസാനം മുകളില്‍ ഫ്രൈ ചെയ്ത ഉള്ളി, ഒപ്പം ഒരു നുള്ള് ഗരംമസാലയും ചേര്‍ത്തു കൊടുക്കാം.

  • പൈനാപ്പിള്‍ എസന്‍സ് ഒഴിവാക്കി ഫ്രഷ് ആയ പഴുത്ത പൈനാപ്പിള്‍ ചോപ്പ് ചെയ്തു ഇടുക.

  • ബീഫ് ബിരിയാണിയുടെ മസാല തയ്യാറാക്കുമ്പോള്‍ തക്കാളി ഒഴിവാക്കി പാകം ചെയ്തു നോക്കൂ.

10 things that will make your biriyani more tasty

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'പദവി മോഹിച്ചല്ല വന്നത്, കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മുറിവേല്‍പ്പിച്ചതില്‍ ഹൃദയത്തിന്റെ ഭാഷയില്‍ മാപ്പ്'; കുറിപ്പുമായി പത്മജ

ബാനറില്‍ വേണുഗോപാലിന്റെ ഫോട്ടോ വലുത്, എന്റെത് ചെറുത്, വൃത്തികേട് കാണിക്കരുതെന്ന് സുധാകരന്‍

'ചന്തു തന്നെയാണ് അത് പറയേണ്ടത്'; ബാച്ച്‌ലര്‍ പാര്‍ട്ടി 2-ലെ ട്രോള്‍ രസിച്ചില്ല; പ്രതികരിച്ച് മാധവ് സുരേഷ്

'ഇത് ആളുകളിൽ വലിയ ആശയക്കുഴപ്പവും തെറ്റിദ്ധാരണയും ഉണ്ടാക്കും'; 'അതിമനോഹരം' വ്യാജ പോസ്റ്ററിൽ തരുൺ മൂർത്തി

മിഷ്‌കിന്‍ സാര്‍ എനിക്ക് അച്ഛനെപ്പോലെ, വായില്‍ തോന്നുന്നത് പറയരുത്; തുറന്നടിച്ച് കീര്‍ത്തി സുരേഷ്