

സത്യവാന്‍ സാവിത്രിയുടെ പ്രസ് മീറ്റിനിടെ സംവിധായകന്‍ മിഷ്‌കിന്‍ നടി കീര്‍ത്തി സുരേഷിന്റെ കാലില്‍ കൈ വെക്കുന്ന വിഡിയോ വൈറലായിരുന്നു. മിഷ്‌കിന്റെ പ്രവൃത്തിയില്‍ കീര്‍ത്തി അസ്വസ്ഥയായെന്നായിരുന്നു പ്രചരണം. എന്നാല്‍ ഇതിനെതിരെ കീര്‍ത്തി തന്നെ രംഗത്തെത്തുകയുണ്ടായി. ഈ സംഭവത്തെക്കുറിച്ച് ഇപ്പോഴിതാ ഗലാട്ട പ്ലസിന നല്‍കിയ അഭിമുഖത്തില്‍ കീര്‍ത്തി സുരേഷ് സംസാരിക്കുകയാണ്.
''നമ്മള്‍ നല്ലത് ചെയ്താലും ചീത്തത് ചെയ്താലും പറയുന്നവര്‍ പറഞ്ഞു കൊണ്ടേയിരിക്കും. ഓരോരുത്തരേയും പോയി ബോധ്യപ്പെടുത്താനാകില്ല. നിരന്തരമായി എല്ലാവര്‍ക്കും മറുപടി കൊടുക്കാനുമാകില്ല. ഈ കാതിലൂടെ കേട്ട് ആ കാതിലൂടെ വിടണം. നല്ലത് എടുക്കുക, ചീത്തത് വിട്ടുകളയുക, അതാണ് എന്റെ പോളിസി. പക്ഷെ ചിലപ്പോള്‍ പ്രതികരിക്കണമെന്ന് തോന്നും'' കീര്‍ത്തി പറയുന്നു.
''ഇന്ന് രാവിലെ ഞാന്‍ പ്രതികരിച്ചു. കഴിഞ്ഞ ദിവസം പ്രസ് മീറ്റുണ്ടായിരുന്നു. വളരെ നന്നായിരുന്നു. മിഷ്‌കിന്‍ സാറും ഞാനും അച്ഛനും മകളും പോലെയാണ്. പരിപാടി കഴിഞ്ഞ് വീട്ടിലേക്ക് പോകുമ്പോള്‍ ആദ്യം കാണുന്നത് അദ്ദേഹം കൈ വച്ചത് എന്നെ അസ്വസ്ഥയാക്കിയെന്നാണ്. ഞാന്‍ നിന്നോട് പറഞ്ഞോ എനിക്ക് അസ്വസ്ഥതയായെന്ന്? അദ്ദേഹത്തെ ഞാന്‍ അച്ഛന്റെ സ്ഥാനത്താണ് കാണുന്നത്. അദ്ദേഹം എന്നെ മകളുടെ സ്ഥാനത്തും. സത്യത്തില്‍ ഞാന്‍ അദ്ദേഹത്തിന്റെ കൈ പിടിക്കാന്‍ പോവുകയായിരുന്നു. അതിന് മുമ്പേ അദ്ദേഹം കൈ എടുത്തു. എന്ത് വച്ചാണ് എന്റെ മുഖത്ത് അസ്വസ്ഥത കണ്ടുവെന്ന് പറഞ്ഞുവെന്ന് മനസിലാകുന്നില്ല''.
''കണ്ടന്റ് ഉണ്ടാക്കാന്‍ ചെയ്യുന്നത്. ഇത് കാണുമ്പോള്‍ അരിശം വരുന്നു. അദ്ദേഹം പാവമാണ്. എന്നെക്കുറിച്ച് അത്രയും നല്ല വാക്കുകള്‍ പറഞ്ഞു. എന്നെ കണ്ടുമുട്ടി രണ്ട് ദിവസം കഴിഞ്ഞ് അദ്ദേഹം തന്റെ മകളുടെ ഫോട്ടോ കാണിച്ചു കൊണ്ട് പറഞ്ഞത് നിന്നെ കാണുമ്പോള്‍ എന്തുകൊണ്ടോ എന്റെ മകളെ ഓര്‍മ വരുന്നുവെന്നാണ്. ഞങ്ങള്‍ സ്ഥിരമായി പരസ്പരം വിളിക്കുകയോ സംസാരിക്കുകയോ ചെയ്യുന്നവരല്ല. പക്ഷെ പരസ്പര ബഹുമാനവും ആരാധനയുമുണ്ട്. അതിനെ മാനിക്കണം. വായില്‍ വരുന്നതെല്ലാം പറയുന്നത് കേള്‍ക്കുമ്പോള്‍ അരിശം വരും'' എന്നും കീര്‍ത്തി പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates