

സിദ്ദിഖ്- ലാൽ സംവിധാനം ചെയ്ത് 1990 ൽ പുറത്തിറങ്ങിയ സിനിമയാണ് 'ഇൻ ഹരിഹർ നഗർ'. ജഗദീഷ്, മുകേഷ്, സിദ്ദിഖ്, അശോകൻ എന്നിവർ പ്രധാനവേഷത്തിലെത്തിയ ചിത്രം ഇന്നും പലരുടെയും ഫേവറീറ്റ് സിനിമകളുടെ ലിസ്റ്റിലുണ്ടാകും. ഇപ്പോഴിതാ 'ഇൻ ഹരിഹർ നഗറി'നെക്കുറിച്ച് നടൻ സന്ദീപ് പ്രദീപ് പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധേയമാകുന്നത്.
തന്റെ ഏറ്റവും കംഫർട്ടുമായ സിനിമ 'ഇൻ ഹരിഹർ നഗർ' ആണെന്നാണ് സന്ദീപ് പറയുന്നത്. തന്റെ പുതിയ ചിത്രമായ കോസ്മിക് സാംസണിന്റെ പ്രൊമോഷന്റെ ഭാഗമായി റെഡ് എഫ്എം മലയാളത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു സന്ദീപ്.
'ഇൻ ഹരിഹർ നഗർ' ആണ് എന്റെ ഏറ്റവും ഫേവറീറ്റ് സിനിമ. അത് ഞാൻ വ്യക്തിപരമായി അങ്ങനെ പറയുന്നതിന്റെ കാരണം, ഞാൻ അന്ന് വളരെ ഡാർക്ക് ആയി പോയിക്കൊണ്ടിരുന്ന സമയമായിരുന്നു. ആ ഒരു സമയത്ത് ഞാൻ ഭയങ്കര ഹാപ്പിയാകുന്നത് ഇങ്ങനെയുള്ള സിനിമകൾ കാണുമ്പോഴായിരുന്നു.
എനിക്ക് ഭയങ്കര ഇഷ്ടമായിരുന്നു ആ സിനിമ കാണാൻ. ഞാനെപ്പോഴും കാണാൻ ഇഷ്ടപ്പെടുന്ന ഒരു സിനിമ കൂടിയാണിത്. അതിലെ ഓരോ ഡയലോഗും സീനും എനിക്ക് കാണാപാഠമാണ്. എന്റെ ഫേവറീറ്റും, കംഫർട്ടും തരുന്ന സിനിമ അതാണ്. പിന്നെ 'സിഐഡി മൂസ' പോലെയുള്ള പടങ്ങളൊക്കെ ഉണ്ടെങ്കിലും 'ഇൻ ഹരിഹർ നഗർ' എന്റെ ഭയങ്കര ഫേവറീറ്റ് സിനിമയാണ്". - സന്ദീപ് പ്രദീപ് പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates