Hibiscus Flower Tea Pinterest
Food

വീട്ടിൽ ചെമ്പരത്തിയുണ്ടോ? ഒരു ഹെർബൽ ടീ ഉണ്ടാക്കിയാലോ?

ചെറിയ പുളിപ്പു രുചിയാണ് ചെമ്പരത്തി ചായയ്ക്ക്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അഞ്ജു സി വിനോദ്‌

ആരോ​ഗ്യത്തിന് ഏറെ ​ഗുണം ചെയ്യുന്ന ഹെർബൽ ചായകൾക്ക് നമ്മുടെ നാട്ടിൽ പ്രചാരം വർധിച്ചുവരികയാണ്. വീട്ടിൽ ചെമ്പരത്തി ഉണ്ടെങ്കിൽ അവയുടെ പൂക്കൾ കൊണ്ട് വളരെ എളുപ്പത്തിൽ ഒരു ഹെർബൽ ചായ ഉണ്ടാക്കിയാലോ? ചെമ്പരത്തി പൂക്കൾ ഉണക്കി ചായ തിളപ്പിച്ചു കുടിക്കുന്നത് ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതു മുതൽ സ്ട്രെസ് അകറ്റാൻ വരെ നല്ലതാണ്. മനോഹരമായ ചുവപ്പുനിറവും നേരിയ പുളിപ്പുരുചിയുമുള്ള ഈ ചായ ചൂടോടെയോ തണുപ്പിച്ചോ കുടിക്കാം.

ആവശ്യമായ ചേരുവകൾ

  • ചെമ്പരത്തി പൂവ് – 2 എണ്ണം

  • വെള്ളം – 2 കപ്പ്

  • തേൻ – 1 ടീസ്പൂൺ (ആവശ്യത്തിന്)

  • നാരങ്ങാനീര് – അര ടീസ്പൂൺ (ആവശ്യത്തിന്)

  • ഇഞ്ചി – ചെറിയ കഷണം (ഓപ്ഷണൽ)

തയ്യാറാക്കുന്ന വിധം

ചെമ്പരത്തി പൂക്കൾ നന്നായി കഴുകുക. ഇതിന്റെ ഇതളുകൾ മാത്രം വേർതിരിച്ചെടുക്കുക.

ഒരു പാത്രത്തിൽ രണ്ട് കപ്പ് വെള്ളമെടുത്ത് തിളപ്പിക്കുക. ഇതിലേക്ക് ചെമ്പരത്തി ഇതളുകൾ ചേർക്കാം. ഇഷ്ടമാണെങ്കിൽ ചെറിയ കഷണം ഇഞ്ചിയും ചേർക്കാം.

ചെമ്പരത്തി ഇതളുകൾ ചേർത്ത വെള്ളം ചെറിയ തീയിൽ 5 മിനിറ്റ് തിളപ്പിക്കുക. ശേഷം തീ അണച്ച് 5 മിനിറ്റ് കൂടി അടച്ചുവയ്ക്കാം. വെള്ളത്തിന് നല്ല ചുവപ്പുനിറം ലഭിക്കും.

തയ്യാറായ ചായ അരിപ്പ ഉപയോഗിച്ച് അരിച്ചെടുക്കുക. ആവശ്യത്തിന് തേനും നാരങ്ങാനീരും ചേർത്ത് ഇളക്കാം. ചായ റെഡി. ചൂടോടെയോ തണുപ്പിച്ചോ കുടിക്കാം.

ഗർഭിണികൾ, മുലയൂട്ടുന്നവർ, സ്ഥിരമായി മരുന്നുകൾ കഴിക്കുന്നവർ എന്നിവർ പതിവായി ഉപയോഗിക്കുന്നതിന് മുമ്പ് ഡോക്ടറുടെ ഉപദേശം തേടണം.

Chemparathi Herbal Tea Recipe

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മറ്റ് സംസ്ഥാനങ്ങളിലേക്ക് കൊണ്ടുപോകാം; തമിഴ്‌നാട്ടിലെ പാറ, മണല്‍ വിലക്ക് നീക്കി മദ്രാസ് ഹൈക്കോടതി

'തമിഴിലും തെലുങ്കിലും എനിക്ക് താരഭാരമില്ല'; മലയാളത്തിൽ വലിയ ചിത്രങ്ങളാണ് തേടിയെത്തുന്നതെന്ന് ദുൽഖർ

സാമ്പത്തിക തട്ടിപ്പ് : ഡിസിസി നേതാവ് അറസ്റ്റില്‍; ഭീഷണിപ്പെടുത്തി 10 ലക്ഷം കൈപ്പറ്റിയെന്ന് പരാതി

ധോനി ഐപിഎല്ലില്‍ നിന്ന് വിരമിച്ചു; ഇനി സിഎസ്‌കെയുടെ മെന്റര്‍

പുത്തൂർ സുവോളജിക്കൽ പാർക്കിൽ റെസ്ക്യൂ സെന്ററും ടൈഗർ സഫാരിയും ആരംഭിക്കും; മന്ത്രി ഷിബു ബേബി ജോൺ