വീട്ടിൽ നേന്ത്രപ്പഴം നന്നായി പഴുത്തു പോയാൽ പലപ്പോഴും അത് എന്ത് ചെയ്യണമെന്ന് അറിയാതെ കളയുകയാണ് പതിവ്. എന്നാൽ ഇനി അത് കളയേണ്ടതില്ല. വളരെ എളുപ്പത്തിൽ രുചികരമായ ഒരു ബ്രേക്ക്ഫാസ്റ്റ് തയ്യാറാക്കാം. നേന്ത്രപ്പഴം, മുട്ട, പാൽ എന്നിവ പ്രധാന ചേരുവകളായി ഉപയോഗിക്കുന്ന ഈ വിഭവം കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടും.
പഴവും മുട്ടയും വെവ്വേറെ കഴിക്കുന്നവർക്കും പുതിയ രീതിയിൽ ഇവ ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ ഈ റെസിപ്പി സഹായിക്കും. അണ്ടിപ്പരിപ്പ്, മുന്തിരി, തേങ്ങ, ഏലയ്ക്ക എന്നിവ കൂടി ആവശ്യാനുസരണം ചേർക്കുകയാണ് രുചിയിലും വ്യത്യാസമുണ്ടാകും. വളരെ കുറഞ്ഞ സമയത്തിൽ തയ്യാറാക്കാവുന്ന ഇത്, കുട്ടികൾക്ക് സ്നാക്ക് ആയും ബ്രേക്ക്ഫാസ്റ്റ് ആയും ഉപയോഗിക്കാം.
ചേരുവകൾ
മുട്ട- 1
ബ്രെഡ്- 1
പഞ്ചസാര- 2 ടേബിൾസ്പൂൺ
ഏലയ്ക്കപ്പൊടി- 1/4 ടീസ്പൂൺ
ഉപ്പ്- ആവശ്യത്തിന്
പാൽ- 1/4 കപ്പ്
മഞ്ഞൾപ്പൊടി- 1 നുള്ള്
നെയ്യ്- 1 ടീസ്പൂൺ
അണ്ടിപരിപ്പ്
തേങ്ങ- 1/4 കപ്പ്
മുന്തിരി- ആവശ്യത്തിന്
പഞ്ചസാര- ആവശ്യത്തിന്
ഏലയ്ക്കപ്പൊടി- 1/4 ടീസ്പൂൺ
നെയ്യ്- 1 ടീസ്പൂൺ
തയ്യാറാക്കുന്ന വിധം
നന്നായി പഴുത്ത ഒരു പഴം വട്ടത്തിൽ അരിഞ്ഞെടുക്കുക.
അതിലേക്ക് ഒരു മുട്ട പൊട്ടിച്ചൊഴിക്കാം.
ഒപ്പം രണ്ട് ടേബിൾസ്പൂൺ പഞ്ചസാരയും, കാൽ ടീസ്പൂൺ ഏലയ്ക്ക പൊടിച്ചതും, ഒരു ബ്രെഡ് ചെറിയ കഷ്ണങ്ങളാക്കിയതും, കാൽ കപ്പ് പാലും ഒഴിച്ച് അരച്ചെടുക്കാം.
അതിലേക്ക് ഒരു നുള്ള് മഞ്ഞൾപ്പൊടി ചേർത്തിളക്കി യോജിപ്പിച്ച് മാറ്റി വയ്ക്കാം.
ഒരു പാൻ അടുപ്പിൽ വച്ച് ഒരു ടീസ്പൂൺ നെയ്യ് ചേർത്ത് ചൂടാക്കുക.
അതിലേക്ക് അണ്ടിപരിപ്പ്, മുന്തിരിങ്ങ എന്നിവ ചേർത്ത് വറുക്കാം.
കാൽ കപ്പ് തേങ്ങ ചിരകിയതും, കാൽ ടീസ്പൂൺ ഏലയ്ക്കപ്പൊടിയും ചേർത്ത് വേവിച്ച് മാറ്റാം.
അതേ പാനിലേക്ക് ഒരു ടീസ്പൂൺ നെയ്യ് ഒഴിച്ച് ചൂടാക്കാം. അരച്ചെടുത്ത മാവ് അതിലേക്ക് ഒഴിക്കാം. മുകളിലായി വേവിച്ച തേങ്ങയും കശുവണ്ടിയും ചേർത്ത് ഇരുവശങ്ങളും വേവിക്കുക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates