Black Tea. Pinterest
Food

നല്ല കട്ടൻ ചായ തിളപ്പിക്കാൻ അറിയാമോ? രുചി കൂട്ടാൻ ഒരു ടിപ്പുണ്ട്

വെറുതെ വെള്ളം തിളപ്പിച്ച് ചായപ്പൊടിയും പഞ്ചസാരയും ഇട്ടാൽ പോരെ എന്ന് തോന്നാമെങ്കിലും, നല്ല കട്ടൻ ചായ ഉണ്ടാക്കുന്ന രീതിക്ക് ചെറിയ വ്യാത്യാസമുണ്ട്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അഞ്ജു സി വിനോദ്‌

മൊത്തത്തിൽ ഒന്ന് ഉഷാറാവാൻ ഒരു കട്ടൻ ചായ ബെസ്റ്റാ. എന്നാൽ കട്ടൻ മോശമായാൽ ഉള്ള മൂഡും പോകും. വെറുതെ വെള്ളം തിളപ്പിച്ച് ചായപ്പൊടിയും പഞ്ചസാരയും ഇട്ടാൽ പോരെ എന്ന് തോന്നാമെങ്കിലും, നല്ല കട്ടൻ ചായ ഉണ്ടാക്കുന്ന രീതിക്ക് ചെറിയ വ്യാത്യാസമുണ്ട്.

ചേരുവകളൊക്കെ പഴത് തന്നെ- വെള്ളം, ചായപ്പൊടി, പഞ്ചസാര എന്നാൽ ചായപ്പൊടിക്ക് പകരം വെള്ളത്തിലേക്ക് ആദ്യം പഞ്ചസാര ചേർത്തു കൊടുക്കാം. അതായത്, വെള്ളം തിളപ്പിക്കുന്ന സമയം അൽപ്പം പഞ്ചസാര കൂടി ചേർത്ത് തിളപ്പിക്കുക. ശേഷം അതിലേക്ക് ഇഷ്ടമാണെങ്കിൽ ഒരു ചെറിയ കഷ്ണം കറുവപ്പട്ടയോ ഏലയ്ക്കയോ ചേർക്കാം.

ഇത് ചായയ്ക്ക് നല്ലൊരു മണവും രുചിയുമൊക്കെ നൽകും. ശേഷം ചായപ്പൊടി ഇടാം. ചായപ്പൊടി ഇട്ട് ഒരുപാട് തിളപ്പിക്കരുത്. ഒന്ന് കളർ മാറുമ്പോഴേ അടുപ്പിൽ നിന്ന് വാങ്ങിവയ്ക്കാം. രണ്ട് മിനിറ്റിൽ തേയില ഇറങ്ങി നല്ല കിടിൻ കട്ടൻ ചായ റെഡി ആക്കും. ശേഷം ഒരു ​ഗ്ലാസിലേക്ക് ഒഴിച്ച് പതിയെ ആസ്വദിക്കാം. ഇത് മൂഡ് നന്നാക്കാനും ശരീരത്തിന് ഉന്മേഷം കിട്ടാനും സഹായിക്കും.

കട്ടൻ ചായയുടെ രുചി കൂട്ടുന്ന ചേരുവകൾ

കറുവപ്പട്ടയും ഏലക്കയും: ചായയ്ക്ക് നല്ല സു​ഗന്ധവും രുചിയും നൽകും

ഇഞ്ചിയും നാരങ്ങയും: ദഹനത്തിനും ഉന്മേഷത്തിനും നല്ലത്.

പുതിന: ചായയിൽ പുതിന ചേർക്കുന്നത് ഉന്മേഷം കിട്ടാൻ സഹായിക്കും.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

  • ഒരു സമയം ഒന്നോ രണ്ടോ ചേരുവകൾ മാത്രമേ പരീക്ഷിക്കാവൂ.

  • അമിതമായി പഞ്ചസാര ചേർക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത്.

  • തേൻ ചേർക്കുന്നുണ്ടെങ്കിൽ ചായ ചെറുതായി തണുത്ത ശേഷം ചേർക്കാം.

  • കട്ടൻ ചായയിൽ കഫീൻ അടങ്ങിയിട്ടുണ്ട്. ഉറക്കപ്രശ്നം ഉള്ളവർ വൈകുന്നേരവും രാത്രിയും ചായ അമിതമായി കുടിക്കുന്നത് ഒഴിവാക്കണം.

How to make a tasty black tea

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'മുഖ്യമന്ത്രി ചോരയ്ക്ക് ചോര എന്ന് പ്രസംഗിച്ചല്ലോ..., ആരെങ്കിലും വിമര്‍ശിച്ചോ...?' കെ കെ രാഗേഷ്

ശബരിമലയിൽ തീർത്ഥാടകരുടെ വൻ കുറവ്; ബുക്ക് ചെയ്തിട്ടും ഇന്നലെ വരാതിരുന്നത് 23,000 പേർ, അന്വേഷണം

പ്രസവസമയത്ത് ഭാര്യക്ക് ഒപ്പം ഇരിക്കാം; സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് 15 ദിവസം അവധി; പ്രഖ്യാപനവുമായി വിജയ് സര്‍ക്കാര്‍

'പാട്ട് കേട്ട് തലകറങ്ങുന്നത് ഇതാദ്യം, മനക്കട്ടിയില്ലാത്തവര്‍ കേള്‍ക്കരുത്'; സോഷ്യല്‍ മീഡിയയുടെ ഉറക്കം കളഞ്ഞ് 'കൊല്ലിപ്രാക്ക്'

ഉച്ചയ്ക്ക് ഒറ്റയടിക്ക് 800 രൂപ കുറഞ്ഞു; സ്വര്‍ണവില വീണ്ടും 92,000ല്‍ താഴെ