Unniyappam Pinterest
Food

ബാക്കി വന്ന ദോശമാവ് കൊണ്ട് നല്ല മൊരിഞ്ഞ ഉണ്ണിയപ്പം ഉണ്ടാക്കാം

വളരെ കുറഞ്ഞ ചേരുവ കൊണ്ട് ടേസ്റ്റി ഉണ്ണിയപ്പം റെഡി.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അഞ്ജു സി വിനോദ്‌

ദോശമാവ് അധികമായല്ലോ, ഇനി ഇപ്പോൾ എന്തുചെയ്യുമെന്ന് വിഷമിച്ചു നിൽക്കുകയാണോ? എങ്കിൽ ആ മാവ് വെച്ച് ഒരു ഉണ്ണിയപ്പം റെസിപ്പി നോക്കിയാലോ? കേൾക്കുമ്പോൾ സംശയം തോന്നാമെങ്കിലും ബാക്കി വന്ന മാവ് കൊണ്ട് ഇങ്ങനെയൊന്ന് ട്രൈ ചെയ്തു നോക്കൂ.

തയ്യാറാക്കുന്ന വിധം

  • ബാക്കി വന്ന മാവ്, ഒന്നര കപ്പ് ദോശമാവിന് അര കപ്പ് ​ഗോതമ്പ് പൊടി ചേർത്ത് നന്നായി ഇളക്കാം.

  • ചിരകിയ തേങ്ങ- ഒരു കപ്പ്

  • നെയ്യ്- 2 സ്പൂൺ

  • ശർക്കരപ്പാനി- ആവശ്യത്തിന്

തയ്യാറാക്കേണ്ട വിധം

ഒരു പാത്രത്തിൽ നെയ്യൊഴിച്ച് ചൂടാക്കി അതിലേക്ക് തേങ്ങ ചേർത്ത് ഒന്ന് മൂപ്പിച്ചെടുക്കാം. ശേഷം തയ്യാറാക്കിവെച്ചിരിക്കുന്ന മാവിലേക്ക് ചേർക്കാം. കുറച്ചു ശർക്കരപ്പാനി കൂടി ഈ കൂട്ടിലേക്ക് ചേർത്ത് നന്നായി ഇളക്കി കൊടുക്കാം.

ഉണ്ണിയപ്പത്തിന്റെ പരുവത്തിന് മാവ് കുഴച്ചെടുക്കുക. ഇനി ഉണ്ണിയപ്പച്ചട്ടിയിൽ എണ്ണ ഒഴിച്ചു വറുത്തു കോരിയെടുക്കാം. ടേസ്റ്റി ഉണ്ണിയപ്പം റെഡി.

soft Unniyappam with leftover dosa batter

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കൈയില്‍ വന്നത് ആറായിരം കോടി; തിരുപ്പതി ഭഗവാന് വഴിപാടായി 121 കിലോ സ്വര്‍ണാഭരണങ്ങള്‍!- വിഡിയോ

'അത് അബദ്ധത്തിൽ സംഭവിച്ചതല്ല, കരുതിക്കൂട്ടിയ ആക്രമണം'; വിവാദ പരാമർശവുമായി ടിഎം ശശി എംഎൽഎ

ബാറ്റില്‍ 'സാംസണ്‍'! സെഞ്ച്വറി... 'ക്യാപ്റ്റന്‍ സഞ്ജുവിന്'!!

കൊലവിളി പ്രസംഗം: ടി ഐ മധുസൂദനനെതിരെ കേസെടുക്കാന്‍ ആഭ്യന്തര മന്ത്രിയുടെ നിര്‍ദേശം

ഷാഫിക്കെതിരായ പരാമർശം: 'നെല്ലിക്കാത്തളം' ഒരുക്കാൻ ഉണ്ണിത്താന് കൊറിയറിൽ നെല്ലിക്ക അയച്ച് കോൺഗ്രസ് പ്രവർത്തകർ