OnePlus 15 source:x
Gadgets

വണ്‍ പ്ലസ് 15, ഓപ്പോ ഫൈന്‍ഡ് എക്‌സ്9...; അറിയാം ഈ മാസം പുറത്തിറങ്ങുന്ന അഞ്ചു ഫോണുകള്‍

മറ്റു മാസങ്ങളിലെ എന്ന പോലെ ഒക്ടോബറിലും നിരവധി സ്മാര്‍ട്ട് ഫോണുകളാണ് വിപണിയില്‍ എത്താന്‍ പോകുന്നത്.

സമകാലിക മലയാളം ഡെസ്ക്

മറ്റു മാസങ്ങളിലെ എന്ന പോലെ ഒക്ടോബറിലും നിരവധി സ്മാര്‍ട്ട്ഫോണുകളാണ് വിപണിയില്‍ എത്താന്‍ പോകുന്നത്. വണ്‍പ്ലസ്, ഐക്യൂഒഒ, ഓപ്പോ തുടങ്ങി നിരവധി കമ്പനികളാണ് ഇന്ത്യയില്‍ സ്മാര്‍ട്ട്ഫോണ്‍ വില്‍പ്പന രംഗത്ത് മത്സരം കടുപ്പിച്ച് ഈ മാസം സ്മാര്‍ട്ട്ഫോണുകള്‍ അവതരിപ്പിക്കുന്നത്. ഈ മാസം അവതരിപ്പിക്കുന്ന പ്രധാനപ്പെട്ട ആറ് സ്മാര്‍ട്ട്‌ഫോണുകള്‍ ചുവടെ:

വണ്‍ പ്ലസ് 15

പ്രമുഖ സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാതാക്കളായ വണ്‍പ്ലസിന്റെ പുതിയ ഫോണ്‍ ഉടന്‍ തന്നെ ചൈനയില്‍ അവതരിപ്പിക്കുമെന്ന് സൂചന. എന്നാല്‍ ഇന്ത്യയില്‍ എപ്പോള്‍ വിപണിയില്‍ ഇറക്കുമെന്നതിനെ കുറിച്ച് കമ്പനി വ്യക്തത വരുത്തിയിട്ടില്ല. വണ്‍പ്ലസ് 15 എന്ന പേരില്‍ പുറത്തിറക്കുന്ന പുതിയ ഫോണ്‍ പുതിയ സ്‌നാപ്ഡ്രാഗണ്‍ 8 എലൈറ്റ് ജെന്‍ 5 പ്രോസസറുമായി വിപണിയില്‍ എത്താനാണ് സാധ്യത. കൂടാതെ ട്രിപ്പിള്‍ കാമറ സജ്ജീകരണവും വണ്‍പ്ലസ് 13 സീരീസിനെ അനുസ്മരിപ്പിക്കുന്ന രൂപകല്‍പ്പനയും ഇതില്‍ ഉണ്ടാകുമെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

ഓപ്പോ ഫൈന്‍ഡ് എക്‌സ്9

പ്രമുഖ സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാതാക്കളായ ഓപ്പോയുടെ പുതിയ സീരീസ് ഫോണുകള്‍ ഉടന്‍ തന്നെ പുറത്തിറങ്ങുമെന്ന് റിപ്പോര്‍ട്ട്. ഓപ്പോ ഫൈന്‍ഡ് എക്സ്9 സീരീസ് എന്ന പേരിലാണ് പുതിയ ഫോണുകള്‍ വിപണിയില്‍ എത്തുക. എക്സ് സീരീസില്‍ രണ്ട് മോഡലുകളാണ് കമ്പനി അവതരിപ്പിക്കുക. ഒക്ടോബര്‍ 16ന് ചൈനയിലാണ് ഫോണ്‍ ലോഞ്ച് ചെയ്യുക. ഫൈന്‍ഡ് എക്സ്9, എക്സ്9 പ്രോ എന്നി പേരിലുകളിലാണ് ഫോണ്‍ വിപണിയില്‍ എത്തുക. ഈ സീരീസിന് കീഴില്‍ അടുത്ത വര്‍ഷം അവസാനം അള്‍ട്രാ വേരിയന്റ് കൂടി പുറത്താക്കാന്‍ കമ്പനി പദ്ധതിയിടുന്നുണ്ട്. മീഡിയടെക്കിന്റെ പുതിയ ഡൈമെന്‍സിറ്റി 9500 പ്രോസസറായിരിക്കും ഈ സ്മാര്‍ട്ട്‌ഫോണിന്റെ കരുത്ത്. 7000 mAh മുതല്‍ 7500mAh വരെ ബാറ്ററി ശേഷിയുള്ള വലിയ ബാറ്ററിയും ലഭിക്കുമെന്ന് സൂചനയുണ്ട്.

വിവോ എക്‌സ്300 സീരീസ്

പ്രമുഖ സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാതാക്കളായ വിവോയുടെ പുതിയ സീരീസ് ഫോണായ വിവോ എക്സ്300 ഫൈവ്ജി ഉടന്‍ തന്നെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്. ഈ മാസം 13ന് ഫോണ്‍ ചൈനയില്‍ അവതരിപ്പിക്കും. വിവോ എക്സ് 300 പ്രോയില്‍ സാംസങ് എച്ച്പിബി സെന്‍സറുള്ള 200 എംപി ടെലിഫോട്ടോ ലെന്‍സ് ഉണ്ടായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഫോണിലെ 200എംപി ടെലിഫോട്ടോ ലെന്‍സില്‍ 1/1.4ഇഞ്ച് സെന്‍സര്‍ ഉണ്ടാകും. മികച്ച ചിത്രങ്ങള്‍ക്ക് 85എംഎം ഫോക്കല്‍ ലെങ്തോടു കൂടിയാണ് ഫോണ്‍ വരുന്നത്. കൂടാതെ, മെച്ചപ്പെട്ട കാമറ പ്രകടനത്തിന് Zeiss T കോട്ടിങ്, ഫ്ലൂറൈറ്റ് ഗ്ലാസ് ഘടകങ്ങള്‍, APO സര്‍ട്ടിഫിക്കേഷന്‍ എന്നിവയും ഫീച്ചറുകളായി വരും.

ഐക്യൂഒഒ 15 ഫൈവ് ജി

പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ വിവോയുടെ സബ് ബ്രാന്‍ഡായ ഐക്യൂഒഒയുടെ പുതിയ ഫോണായ ഐക്യൂഒഒ 15 ഫൈവ് ജി ഈ മാസം ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്. ഫോണില്‍ 2കെ റെസല്യൂഷന്‍ വാഗ്ദാനം ചെയ്യുന്ന 6.8 ഇഞ്ച് സാംസങ് അമോലെഡ് ഡിസ്‌പ്ലേ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. പ്രകടനത്തിന്റെ കാര്യത്തില്‍, സ്‌നാപ്ഡ്രാഗണ്‍ 8 എലൈറ്റ് 2 പ്രോസസര്‍ ആണ് സ്മാര്‍ട്ട്‌ഫോണിന് കരുത്തുപകരുക. 16 ജിബി വരെ റാമും 1 ടിബി വരെ ഇന്റേണല്‍ സ്റ്റോറേജും ഫോണില്‍ ഉണ്ടായിരിക്കും. ഫോണില്‍ കരുത്തുറ്റ 7,000 എംഎഎച്ച് ബാറ്ററിയാണ് പ്രതീക്ഷിക്കുന്നത്.

റിയല്‍മി ജിടി 8 പ്രോ

റിയല്‍മി ജിടി 8 പ്രോ ഒക്ടോബറില്‍ ലോഞ്ച് ചെയ്യുമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. 200 എംപി പെരിസ്‌കോപ്പ് ടെലിഫോട്ടോ ലെന്‍സും മറ്റ് നൂതന സവിശേഷതകളും ഉള്‍ക്കൊള്ളുന്ന മുന്‍നിര ഫോണാണിത്. സ്നാപ്ഡ്രാഗണ്‍ 8 എലൈറ്റ് ജെന്‍ 5 ചിപ്സെറ്റാണ് ഇതിന് കരുത്ത് പകരുന്നത്. കൂടാതെ പ്രോ പതിപ്പിനൊപ്പം റിയല്‍മിക്ക് 8,000 എംഎഎച്ച് ബാറ്ററിയും ഉണ്ടാകുമെന്ന് ചില റിപ്പോര്‍ട്ടുകള്‍ പറയുന്നു.

5 Smartphones That We Expect To Launch In October 2025

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എം ആര്‍ രാഘവവാര്യര്‍ക്ക് കേരള ജ്യോതി; കേരള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

സ്കൂൾ കഴിഞ്ഞ്, കൂട്ടുകാരനൊപ്പം കടലിൽ കുളിക്കാനിറങ്ങി; വിഴിഞ്ഞത്ത് ആറാം ക്ലാസുകാരനെ തിരയിൽപ്പെട്ട് കാണാതായി

ഫ്രഷ് കട്ട് സമരം; ജനരോഷം ആളുന്നു, പ്രദേശത്ത് നിരോധനാജ്ഞ

എകെ ആന്റണി വീണ്ടും സജീവ നേതൃത്വത്തില്‍; റസൂല്‍ പൂക്കുട്ടി ചലച്ചിത്ര അക്കാദമി ചെയര്‍പേഴ്‌സണ്‍; ക്ഷേമപെന്‍ഷന്‍ ഇത്തവണ 3600 രൂപ വീതം; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

പ്രതിമയില്‍ മാലയിടാന്‍ ക്രെയിനില്‍ കയറി; കുലുങ്ങിയതിന് ഓപ്പറേറ്ററുടെ മുഖത്ത് അടിച്ച് ബിജെപി എംപി; വിഡിയോ

SCROLL FOR NEXT