2025ല്‍ സാമൂഹ്യമാധ്യമങ്ങള്‍ കീഴടക്കിയത് എഐ ചിത്രങ്ങളാണ്. ഗിബ്ലിയില്‍ തുടങ്ങിയ എഐ ട്രെന്‍ഡുകള്‍ സാമൂഹ്യമാധ്യങ്ങളില്‍ ഉള്‍പ്പെടെ ഹിറ്റായി. വാസ്തവത്തില്‍ 2025 വര്‍ഷം ആര്‍ടിഫിഷ്യല്‍ ഇന്റലിജന്‍സ് കൂടുതല്‍ സ്വീകര്യമായി. ജെന്‍സി തലമുറയെ ഏറെ ആകര്‍ഷിച്ച ഒന്നായി ഇത്. നിര്‍ദേശങ്ങള്‍ക്കനുസരിച്ച് ആഗ്രഹിച്ച രീതിയില്‍ ഫലം നല്‍കുന്നു എന്നതുകൊണ്ട് യുവാക്കളെ എഐ ഏറെ ആകര്‍ഷിച്ചു.
2025 ല്‍ എഐ ഫോട്ടോകളില്‍ സ്റ്റുഡിയോ ഗിബ്ലി-സ്‌റ്റൈല്‍ ഇമേജുകളും നാനോ ബനാന ട്രെന്‍ഡും ചാറ്റ്ജിപിടിയും ജെമിനൈയും ഉപയോഗിച്ചവരെ ഏറെ ആകര്‍ഷിച്ചു. നാനോ ബനാന ഇമേജ് ജനറേറ്റര്‍ ടൂളിന്റെ സഹായത്തോടെ 90 കളില്‍ പ്രചാരത്തിലുണ്ടായിരുന്ന സാരി സ്‌റ്റൈലില്‍ ചിത്രങ്ങള്‍ സൃഷ്ടിക്കുന്ന രീതിയാണിത്.
സ്റ്റുഡിയോ ഗിബ്ലി
ക്ലാസിക് ബോളിവുഡ് രംഗങ്ങള്‍ മുതല്‍ വൈറല്‍ മീമുകള്‍ വരെ ഗിബ്ലി അനിമേഷന്‍ മോഡിലൂടെ ഈ വര്‍ഷം ട്രെന്‍ഡായി. ഈ ട്രെന്‍ഡിങ്ങിനു കാരണം ഓപ്പണ്‍എഐയുടെ ചാറ്റ് ജിപിടി പുറത്തിറക്കിയ പുതിയ ഫീച്ചറാണ്. ഇത് ഉപയോഗിച്ച് ഉപയോക്താക്കള്‍ക്ക് പുതിയ ചിത്രങ്ങള്‍ സൃഷ്ടിക്കാനും അവരുടെ ചിത്രങ്ങളെ ജാപ്പനീസ് അനിമേഷന്‍ സ്‌റ്റൈലിലേക്ക് മാറ്റാനും കഴിയുന്നു.
നാനോ ബനാന
ഒരു ഫോട്ടോയും ചെറിയൊരു ടെക്സ്റ്റ് പ്രോംപ്റ്റും ഉപയോഗിച്ച് ഉപയോക്താക്കള്‍ക്ക് ഹൈപ്പര്‍-റിയലിസ്റ്റിക് 3ഡി രൂപങ്ങള്‍ തയാറാക്കാന്‍ സാധിക്കുന്നതാണിത് ഈ ഫീച്ചര്‍. സ്വന്തമായോ, സെലിബ്രിറ്റികളുടെയോ, വളര്‍ത്തുമൃഗങ്ങളുടെയോ ചിത്രങ്ങള്‍ ഈ രൂപത്തില്‍ നിര്‍മിക്കാനാകും. സെല്‍ഫികളെ വിശദമായ 3ഡി പ്രതിമകളാക്കി മാറ്റിയ ഒരു ഫീച്ചര്‍. ഇവ കളിപ്പാട്ടങ്ങള്‍ പോലെയായിരുന്നു.
ഗിബ്ലിഫിക്കേഷന്‍
ഈ വര്‍ഷത്തെ ഏറ്റവും പ്രധാന ദൃശ്യ തരംഗങ്ങളിലൊന്ന്, ഒരു സ്റ്റുഡിയോ ഗിബ്ലി സിനിമയില്‍ നിന്ന് നേരിട്ട് തോന്നുന്ന രംഗങ്ങളാക്കി ദൈനംദിന ജീവിതത്തെ മാറ്റിയതാണ്. അലങ്കോലമായ കിടപ്പുമുറികള്‍, റോഡരികിലെ ചായക്കടകള്‍, മഴയുള്ള തെരുവുകള്‍, പകുതി പൂര്‍ത്തിയാക്കിയ വര്‍ക്ക് ഡെസ്‌കുകള്‍ പോലും മനോഹരമാക്കി സ്വപ്നദൃശ്യങ്ങളാക്കി മാറ്റി. നേറ്റീവ് ഇമേജ് ജനറേഷനുള്ള ചാറ്റ്ജിപിടി പോലുള്ള ഡിവൈസുകള്‍ സാധാരണ നിമിഷങ്ങളെ ആര്‍ട്ട് ദൃശ്യങ്ങളാക്കി മാറ്റി.
സാരിയും ബോളിവുഡും
ഇന്ത്യയില്‍ വൈറലായ എഐ ട്രെന്‍ഡാണിത്. ചാറ്റ് ജിപിടിയിലെ ഗിബ്ലി സ്‌റ്റൈല്‍ ചിത്രങ്ങള്‍ വൈറലായി മാസങ്ങള്‍ക്ക് ശേഷം ട്രെന്‍ഡായ എഐ ഫീച്ചറാണിത്. 90-കളിലെ വിന്റേജ് ബോളിവുഡ് പോസ്റ്ററുകള്‍ ആളുകള്‍ പുതുമയുടെ രൂപത്തിലാക്കി സ്വന്തം ചിത്രങ്ങള്‍ പുനര്‍നിര്‍മ്മിക്കാന്‍ തുടങ്ങി. സാരികള്‍, ഡ്രാമ ലൈറ്റിങ്, ഫിലിം ഗ്രെയിന്‍, എന്നിവ ടൈംലൈനുകള്‍ നിറച്ചു.
ടൈം ട്രാവല്‍ പോര്‍ട്രെയ്റ്റുകളും എഐയും
എഐയുടെ ഏറ്റവും ഹൃദയസ്പര്‍ശിയായ ട്രെന്‍ഡായിരുന്നു ഇത്. ആളുകള്‍ക്ക് അവരുടെ കുട്ടിക്കാലത്തിലെ ചിത്രങ്ങള്‍ സൃഷ്ടിക്കുക എന്നതായിരുന്നു ഈ ട്രെന്‍ഡ്. തങ്ങളുടെ ഇപ്പോഴത്തെ ചിത്രങ്ങള്‍ക്കൊപ്പം കുട്ടിക്കാലത്തെ ചിത്രങ്ങളും ഒറ്റ ഫ്രെയ്മില്‍ തയാറാക്കാന്‍ കഴിയുന്നതാണ് ഫീച്ചര്‍. ഒരിക്കലും സംഭവിക്കാത്ത കാര്യമാണിതെങ്കിലും എന്നാല്‍ യാഥാര്‍ത്ഥമെന്ന് തോന്നിപ്പിച്ച നിമിഷം. അതുകൊണ്ട് തന്നെ ഇത് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടി.
ഗ്രോക്ക് എഐ
ഇലോണ്‍ മസ്‌കിന്റെ കമ്പനിയായ എക്‌സ് എഐ വികസിപ്പിച്ചെടുത്ത ഒരു എഐ ചാറ്റ്‌ബോട്ടാണ് ഗ്രോക്ക്. ചാറ്റ്ജിപിടിയെയും ഗൂഗിള്‍ ജെമിനിയെയും പോലെ ടെക്സ്റ്റ് ജനറേറ്റ് ചെയ്യാനും നമ്മുടെ കമാന്‍ഡിനനുസരിച്ച് ചിത്രങ്ങള്‍ നിര്‍മിക്കാനും ഗ്രോക്കിന് കഴിയും. മീമുകള്‍ സൃഷ്ടിക്കാന്‍ ഒരു മിനിറ്റ് പോലും ആവശ്യമില്ലെന്നുള്ളതാണ് ഇതിന്റെ പ്രത്യേകത. ഉപയോക്താക്കള്‍ അവരുടെ ടൈംലൈനുകള്‍, ആര്‍ഗ്യുമെന്റ്‌സ്, താല്‍പ്പര്യങ്ങള്‍ എന്നിവ വിശകലനം ചെയ്യാന്‍ ഫീച്ചര്‍ ഉപയോഗിച്ചു. എന്നാല്‍ നിര്‍ദേശങ്ങള്‍ക്കനുസരിച്ച് ലഭിച്ച ചിത്രങ്ങള്‍ ചിലപ്പോള്‍ ആഗ്രഹിച്ച രിതിയില്‍ ലഭിച്ചില്ലെങ്കിലും പലതും കൃത്യതയുള്ളതായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates