iQOO 15 launched in India image credit: iQOO 15
Gadgets

അറ്റോമിക് ഐലന്‍ഡ്, VC കൂളിങ് സിസ്റ്റം, ഫ്‌ലാഷ് ചാര്‍ജ്; ഐക്യൂഒഒ 15 വിപണിയില്‍, വിശദാംശങ്ങള്‍

വിവോ സബ് ബ്രാന്‍ഡായ ഐക്യൂഒഒയുടെ പുതിയ ഫോണായ ഐക്യൂഒഒ 15 ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു

സമകാലിക മലയാളം ഡെസ്ക്

മുംബൈ: വിവോ സബ് ബ്രാന്‍ഡായ ഐക്യൂഒഒയുടെ പുതിയ ഫോണായ ഐക്യൂഒഒ 15 ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 8 എലൈറ്റ് ജെന്‍ 5 ചിപ്‌സെറ്റ് കരുത്തു പകരുന്ന ഈ സ്മാര്‍ട്ട്‌ഫോണില്‍ 7,000 എംഎഎച്ച് ബാറ്ററിയാണുള്ളത്.

ഐക്യൂഒഒ 15 ഒറിജിന്‍ഒഎസ് 6ലാണ് പ്രവര്‍ത്തിക്കുക. ചൈനയില്‍ ഇതിനകം ലഭ്യമായ പുതിയ ഉപയോക്തൃ ഇന്റര്‍ഫേസ്, ആപ്പിളിന്റെ ലിക്വിഡ് ഗ്ലാസ് ഡിസൈനിന് സമാനമാണ്. മിനുസമാര്‍ന്നതും വളഞ്ഞതുമായ അരികുകളുള്ള വൃത്താകൃതിയിലുള്ള ആപ്പ് ഐക്കണുകളും വിജറ്റുകളും ഇതില്‍ ഉള്‍പ്പെടുന്നു. റിയല്‍-ടൈം ബ്ലര്‍ ഇഫക്റ്റുകള്‍, പ്രോഗ്രസീവ് ബ്ലര്‍, തുടങ്ങിയ അപ്ഗ്രേഡുകളും സിസ്റ്റം കൊണ്ടുവരുന്നു.

ആപ്പിളിന്റെ ഡൈനാമിക് ഐലന്‍ഡില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ആറ്റോമിക് ഐലന്‍ഡ് ആണ് മറ്റൊരു പുതിയ കൂട്ടിച്ചേര്‍ക്കല്‍. ഇത് സ്‌ക്രീനില്‍ തത്സമയ അലര്‍ട്ടുകള്‍ കാണിക്കും. മ്യൂസിക് പ്ലേബാക്ക് കൈകാര്യം ചെയ്യുന്നത് അടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കാന്‍ ഉപയോക്താക്കളെ ഇത് അനുവദിക്കുകയും ചെയ്യുന്നു.

സാംസങ് 2K M14 LEAD OLED ഡിസ്പ്ലേയുള്ള ആദ്യത്തെ ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്ഫോണാണ് ഐക്യൂഒഒ 15. കൂടാതെ 144fps ഗെയിംപ്ലേയും വാഗ്ദാനം ചെയ്യുന്നു. ഗെയിം കളിക്കുമ്പോള്‍ ഫോണ്‍ ചൂടാവാതിരിക്കാന്‍ ഏറ്റവും വലിയ സിംഗിള്‍ ലെയര്‍ VC കൂളിംഗ് സിസ്റ്റം ഇതിനുണ്ടെന്നും കമ്പനി അവകാശപ്പെടുന്നു.

ട്രിപ്പിള്‍ കാമറ സജ്ജീകരണത്തോടെയാണ് ഫോണ്‍ വരുന്നത്. 50MP സോണി IMX 921 അള്‍ട്രാ-സ്റ്റേബിള്‍ മെയിന്‍ കാമറ, 100x ഡിജിറ്റല്‍ സൂം വരെ ഉള്ള 50MP പെരിസ്‌കോപ്പ് ടെലിഫോട്ടോ, 50MP അള്‍ട്രാ വൈഡ് ആംഗിള്‍ ലെന്‍സ് എന്നിവയാണ് ഇതില്‍ ക്രമീകരിച്ചിരിക്കുന്നത്. ഡോള്‍ബി വിഷന്‍, വയര്‍ലെസ് ചാര്‍ജിങ് എന്നിവയാണ് മറ്റു സവിശേഷതകള്‍. 256, 512 ജിബി സ്റ്റോറേജുകളിലാണ് ഇത് വിപണിയില്‍ എത്തുന്നത്. നവംബര്‍ 28 മുതല്‍ ആമസോണില്‍ ലഭ്യമാകും.

ഫോണ്‍ ഇന്ത്യയിലെ ആദ്യത്തെ ഡ്യുവല്‍ ആക്‌സിസ് വൈബ്രേഷന്‍ മോട്ടോര്‍ സ്മാര്‍ട്ട്ഫോണാണെന്നും കമ്പനി അവകാശപ്പെട്ടു. മിനിറ്റുകള്‍ക്കുള്ളില്‍ ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ കഴിയുന്ന 100W ഫ്‌ലാഷ് ചാര്‍ജാണ് ഫോണിന്റെ മറ്റൊരു പ്രത്യേകത.

iQOO 15 launched in India: features and specifications of the phone.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അഴിമതിക്കേസില്‍ ഷെയ്ഖ് ഹസീനയ്ക്ക് 21 വര്‍ഷം തടവുശിക്ഷ

ഫ്രിഡ്ജിലെ ദുര്‍ഗന്ധം അകറ്റാന്‍ സ്പോഞ്ച് ടെക്നിക്

മാരിടൈം യൂണിവേഴ്സിറ്റിയിൽ പി എച്ച് ഡി; ഡിസംബർ 20 വരെ അപേക്ഷിക്കാം

വഴുതനങ്ങയ്ക്കുള്ളിൽ പുഴുവുണ്ടോ? എങ്ങനെ തിരിച്ചറിയാം

'ചേലക്കുറിമാനം പതക്കമില്ലാ.. ചേലില്‍ അണിഞ്ഞിവള്‍...' മാപ്പിളപ്പാട്ടിനൊപ്പം ചുവടുവച്ച് സ്ഥാനാര്‍ഥികള്‍ - വിഡിയോ

SCROLL FOR NEXT