Galaxy A17 5G source: x
Gadgets

20,000ല്‍ രൂപയില്‍ താഴെ വില, നിരവധി എഐ ഫീച്ചറുകള്‍; സാംസങ്ങിന്റെ പുതിയ ഫോണ്‍ ഈ മാസം അവസാനം

പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ സാംസങ്ങിന്റെ പുതിയ ഫോണ്‍ ഓഗസ്റ്റ് 29ന് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചേക്കും

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ സാംസങ്ങിന്റെ പുതിയ ഫോണ്‍ ഓഗസ്റ്റ് 29ന് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചേക്കും. ഗാലക്‌സി എ17 ഫൈവ് ജി ഫോണിന്റെ വില പ്രാരംഭവില 18,999 രൂപ ആയിരിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

എക്സിനോസ് 1330 ചിപ്സെറ്റുള്ള 6.7 ഇഞ്ച് സൂപ്പര്‍ അമോലെഡ് ഡിസ്പ്ലേയുമായാണ് ഗാലക്സി എ17 ഫൈവ്ജി വിപണിയില്‍ എത്തുക. 128 ജിബി സ്റ്റോറേജുള്ള 6/8 ജിബി റാമില്‍ ഇത് ലഭ്യമാകും. ആന്‍ഡ്രോയിഡ് 15നെ അടിസ്ഥാനമാക്കി വണ്‍ യുഐ 7.0 ലായിരിക്കും ഫോണ്‍ പ്രവര്‍ത്തിക്കുക. 25W ചാര്‍ജിങ്ങുള്ള 5,000 എംഎഎച്ച് ബാറ്ററി ഫോണ്‍ വാഗ്ദാനം ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

ഇന്ത്യന്‍ വേരിയന്റിനായുള്ള പൂര്‍ണ്ണ കാമറ ഫീച്ചറുകള്‍ സാംസങ് ഇതുവരെ വിശദീകരിച്ചിട്ടില്ല. തയ്വാന്‍ ലോഞ്ചില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ പ്രകാരം എഐ അടിസ്ഥാനമാക്കിയുള്ള ഫോട്ടോഗ്രാഫി ഫീച്ചറുകള്‍ ഫോണില്‍ ഉണ്ടാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. വൈവിധ്യമാര്‍ന്ന മള്‍ട്ടി- ലെന്‍സ് പിന്‍ കാമറ സിസ്റ്റമായിരിക്കും ഫോണിന്റെ പ്രത്യേകത.

Galaxy A17 5G launch in India likely taking place on August 29, more ai features

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എം ആര്‍ രാഘവവാര്യര്‍ക്ക് കേരള ജ്യോതി; കേരള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

കേസന്വേഷണ വിവരങ്ങൾ മാധ്യമങ്ങളോട് പറയരുത്; ഡിജിപിയുടെ കർശന നിർദ്ദേശം, സർക്കുലർ

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌കജ്വര മരണം; ഈ മാസം മരിച്ചത് 12 പേര്‍

കെജരിവാളിന്റെ ശീഷ് മഹല്‍ 2; ചണ്ഡിഗഡിലെ ബംഗ്ലാവിന്റെ ചിത്രവുമായി ബിജെപി; മറുപടിയുമായി ആം ആദ്മി

'ടിഎന്‍ പ്രതാപന്‍ ഒരു രൂപ പോലും തന്നില്ല, സുരേഷ് ഗോപി എംപിയായപ്പോള്‍ ഒരു കോടി തന്നു; എല്‍ഡിഎഫിന് വേണ്ടി പ്രചരണത്തിനിറങ്ങില്ല'

SCROLL FOR NEXT