Google Pixel 10 Series  image credit: google
Gadgets

സിം കാര്‍ഡ് സ്ലോട്ടിന് ഗുഡ്‌ബൈ!; അടിമുടി മാറാന്‍ ഗൂഗിളിന്റെ പിക്‌സല്‍ 10, അറിയാം ഫീച്ചറുകള്‍

പുതിയ സീരീസ് ഫോണ്‍ ആയ പിക്സല്‍ 10 സീരീസ് ഓഗസ്റ്റ് 20ന് അവതരിപ്പിക്കുമെന്ന് പ്രമുഖ ടെക് കമ്പനിയായ ഗൂഗിള്‍

സമകാലിക മലയാളം ഡെസ്ക്

മുംബൈ: പുതിയ സീരീസ് ഫോണ്‍ ആയ പിക്സല്‍ 10 സീരീസ് ഓഗസ്റ്റ് 20ന് അവതരിപ്പിക്കുമെന്ന് പ്രമുഖ ടെക് കമ്പനിയായ ഗൂഗിള്‍. മെയ്ഡ് ബൈ ഗൂഗിള്‍ ഇവന്റിലാണ് പുതിയ സീരീസ് ഫോണുകള്‍ അവതരിപ്പിക്കുക. ഇന്ത്യയില്‍ തൊട്ടടുത്ത ദിവസമായ ഓഗസ്റ്റ് 21നാണ് ഫോണുകള്‍ അരങ്ങേറ്റം കുറിക്കുക. പുതിയ സ്മാര്‍ട്ട്‌ഫോണുകളുമായി ബന്ധപ്പെട്ട് ഒരു വലിയ മാറ്റം ഉണ്ടാകുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. Google Pixel 10, Pixel 10 Pro, Pixel 10 Pro XL എന്നി ഫോണുകളില്‍ നിന്ന് ഫിസിക്കല്‍ സിം കാര്‍ഡ് സ്ലോട്ട് ഒഴിവാക്കാന്‍ സാധ്യതയുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

പുതിയ പിക്‌സല്‍ 10 സീരീസ് eSIM സാങ്കേതികവിദ്യയിലേക്ക് മാറും. രണ്ട് eSIM സ്ലോട്ടുകളാണ് ഈ ഫോണുകളില്‍ ലഭ്യമാവുക. ഈ മാറ്റം അമേരിക്കന്‍ വിപണിയില്‍ മാത്രമായി ഒതുങ്ങാന്‍ സാധ്യതയുണ്ട്. ഫിസിക്കല്‍ സിം കാര്‍ഡ് ഉപയോഗിക്കുന്ന അത്ര എളുപ്പത്തില്‍ ഇ-സിം ഉപയോഗിച്ച് സിം മാറ്റാന്‍ സാധിക്കില്ല എന്നതിനാല്‍ ഇത് ഉപയോക്താക്കള്‍ക്ക് ചില ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കിയേക്കാം. എന്നാല്‍, Google Pixel 10 Pro Foldല്‍ ഫിസിക്കല്‍ സിം സ്ലോട്ട് നിലനിര്‍ത്തിയേക്കുമെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

പുതിയ ഫോണുകള്‍ സാംസങ്ങിന്റെ ഗാലക്‌സി എസ് 25 സീരീസ്, സെപ്റ്റംബറില്‍ പുറത്തിറങ്ങാനിരിക്കുന്ന ഐഫോണ്‍ 17 ലൈനപ്പ് എന്നിവയുമായി നേരിട്ട് മത്സരിക്കും. അടുത്ത കാലത്താണ് ഗൂഗിള്‍ ഓഗസ്റ്റ് ടൈംലൈനിലേക്ക് മാറിയത്.

കഴിഞ്ഞ വര്‍ഷം വരെ, ഒക്ടോബറിലാണ് ഗൂഗിള്‍ അതിന്റെ പിക്‌സല്‍ ലൈനപ്പ് അവതരിപ്പിച്ചിരുന്നത്. എന്നാല്‍ പുതിയ ഐഫോണുകള്‍ വരുന്നതിനുമുമ്പ് വിപണിയില്‍ ഇടം നേടാന്‍ ഫ്ലാഗ്ഷിപ്പുകള്‍ക്ക് കൂടുതല്‍ സമയം നല്‍കുന്നതിനായി ടൈംലൈന്‍ മാറ്റുകയായിരുന്നു.

സ്പെസിഫിക്കേഷനുകള്‍

പിക്‌സല്‍ 10 ലൈനപ്പിലെ മൂന്ന് ഫോണുകളും പുതിയ ടെന്‍സര്‍ ജി 5 ചിപ്‌സെറ്റ് ഉപയോഗിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പിക്‌സല്‍ 10-ല്‍ ഗൊറില്ല ഗ്ലാസ് വിക്ടസ് 2 സംരക്ഷണത്തോടുകൂടിയ 6.3 ഇഞ്ച് ഫുള്‍ എച്ച്ഡി+ 120Hz OLED ഡിസ്‌പ്ലേയും 3,000 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്‌നസും (ഹൈ-ബ്രൈറ്റ്‌നസ് മോഡില്‍ 2,000 നിറ്റ്‌സ്) ഉണ്ടായിരിക്കാം.

ഒപ്റ്റിക്‌സിനെ സംബന്ധിച്ചിടത്തോളം, പിക്‌സല്‍ 10ന് 48MP പ്രൈമറി ഷൂട്ടര്‍ ലഭിക്കുമെന്ന് സൂചനയുണ്ട്. ഒരുപക്ഷേ പിക്‌സല്‍ 9എയില്‍ കാണുന്ന അതേ സെന്‍സര്‍ തന്നെ. അള്‍ട്രാ-വൈഡ്-ആംഗിള്‍ ലെന്‍സ് 12MP ആയിരിക്കാം. 10.8MP ടെലിഫോട്ടോ ലെന്‍സും പ്രതീക്ഷിക്കുന്നുണ്ട്. ഒരുപക്ഷേ പിക്‌സല്‍ 9 പ്രോ ഫോള്‍ഡിന് സമാനമായിരിക്കുമിത്. 29W വയര്‍ഡ് ഫാസ്റ്റ് ചാര്‍ജിങ്ങിനും 15W വയര്‍ലെസ് ചാര്‍ജിങ്ങിനുമുള്ള പിന്തുണയുള്ള 4,970mAh ബാറ്ററിയോടെയായിരിക്കാം ഫോണ്‍ വിപണിയില്‍ എത്തുക എന്ന് കരുതുന്നു.

പിക്‌സല്‍ 10 പ്രോ, പിക്‌സല്‍ 10 പ്രോ XL എന്നിവയുടെ സവിശേഷതകള്‍

പിക്‌സല്‍ 10 പ്രോയില്‍ ഗൊറില്ല ഗ്ലാസ് വിക്ടസ് 2 സംരക്ഷണവും 3,000 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്‌നസും ഉള്ള അതേ 6.3-ഇഞ്ച് 120Hz LTPO OLED ഡിസ്‌പ്ലേ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. അതേസമയം പിക്‌സല്‍ 10 പ്രോ XLന് അതേ പീക്ക് ബ്രൈറ്റ്‌നസും പരിരക്ഷയും ഉള്ള 6.8-ഇഞ്ച് 120Hz LTPO OLED ഡിസ്‌പ്ലേ ലഭിക്കുമെന്നും സൂചനയുണ്ട്.

പിക്സല്‍ 10 പ്രോയിലും പിക്സല്‍ 10 പ്രോ എക്സ്എല്ലിലും 50 എംപി പ്രൈമറി ഷൂട്ടര്‍, 48 എംപി അള്‍ട്രാ-വൈഡ് ആംഗിള്‍ ക്യാമറ, 48 എംപി ടെലിഫോട്ടോ ലെന്‍സ് എന്നിവ ഉള്‍പ്പെട്ടേക്കാം. മുന്‍വശത്ത്, സെല്‍ഫികള്‍ക്കും വീഡിയോ കോളുകള്‍ക്കുമായി 42 എംപി ക്യാമറ പ്രതീക്ഷിക്കുന്നു.

പിക്സല്‍ 10 പ്രോയില്‍ 29W വയര്‍ഡ് ഫാസ്റ്റ് ചാര്‍ജിങ്ങിനെയും 15W വയര്‍ലെസ്, ക്യുഐ2 വയര്‍ലെസ് ചാര്‍ജിങ്ങിനെയും പിന്തുണയ്ക്കുന്ന 4,870 എംഎഎച്ച് ബാറ്ററി ഉണ്ടാകുമെന്ന് സൂചനയുണ്ട്. അതേസമയം, പിക്സല്‍ 10 പ്രോ എക്സ്എല്ലിലും 39W വയര്‍ഡ് ഫാസ്റ്റ് ചാര്‍ജിങ്ങും 15W വയര്‍ലെസ് ചാര്‍ജിങ്ങും ഉള്ള 5,200 എംഎഎച്ച് ബാറ്ററി ഉണ്ടായിരിക്കാം.

Goodbye, SIM card slot? Google Pixel 10 Series leak hints at eSIM-only design

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോണ്‍ഗ്രസും ലീഗും ചേര്‍ന്ന് ധ്രുവീകരണത്തിന് ശ്രമിച്ചു; 'പോറ്റിയേ കേറ്റിയേ' ഗാനത്തിനെതിരെ സിപിഎം പരാതി നല്‍കും

മാറ്റിവച്ച തെരഞ്ഞെടുപ്പ് ജനുവരി 12ന്

കൊല്ലം മെഡിക്കൽ കോളജിൽ സീനിയർ റസിഡന്റ് , തിരുവനന്തപുരം എൻജിനിയറിങ് കോളജിൽ അസിസ്റ്റന്റ് പ്രൊഫസർ ഒഴിവുകൾ

ശബരിമലയില്‍ റെക്കോര്‍ഡ് വരുമാനം, 200 കോടി പിന്നിട്ടു; അരവണ നിയന്ത്രണം തുടരും

എസ്‌ഐആര്‍: വോട്ടര്‍പട്ടികയില്‍ ഒഴിവാക്കുന്നവരുടെ വിവരങ്ങൾ പ്രസിദ്ധീകരിച്ചു

SCROLL FOR NEXT