Google searches that could land you in legal trouble 
Gadgets

ഗൂഗിളില്‍ ഈ 4 കാര്യങ്ങള്‍ തിരയുമ്പോള്‍ ശ്രദ്ധിക്കുക; കൗതുകം ചിലപ്പോള്‍ നിയമക്കുരുക്കാകാം!

കുറ്റകൃത്യങ്ങളുമായി ബന്ധപ്പെടുന്ന സാഹചര്യങ്ങള്‍ ഉണ്ടായാല്‍ സെര്‍ച്ച് ഹിസ്റ്ററി അന്വേഷണത്തിന്റെ ഭാഗമാകാന്‍ സാധ്യതയുണ്ട്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ബിജീഷ് ബാലകൃഷ്ണൻ

ന്യൂഡല്‍ഹി: എന്ത് സംശയമുണ്ടായാലും ആദ്യം ചെയ്യുന്നത് എന്താണ്? 'ഗൂഗിള്‍ ചെയ്യുക' എന്നതായിരിക്കും മിക്കവരുടെയും മറുപടി. ഭക്ഷണ റെസിപ്പി മുതല്‍ ബഹിരാകാശം വരെ, ജോലി വിവരങ്ങള്‍ മുതല്‍ സിനിമാ വിശേഷങ്ങള്‍ വരെ - എല്ലാത്തിനും ഗൂഗിളാണ് ഇന്നത്തെ ആദ്യ ആശ്രയം. എന്നാല്‍ ചില കാര്യങ്ങളില്‍ ചെറിയ കൗതുകം പോലും വലിയ നിയമപ്രശ്‌നങ്ങളിലേക്ക് നയിക്കാമെന്നാണ് റിപ്പോര്‍ട്ടുകള്‍ മുന്നറിയിപ്പ് നല്‍കുന്നത്.

റിപ്പോര്‍ട്ടുകള്‍ പ്രകാരം ചില വിഷയങ്ങളേക്കുറിച്ചുള്ള ഓണ്‍ലൈന്‍ തിരച്ചിലുകള്‍ നിയമനടപടികള്‍ക്കും അന്വേഷണങ്ങള്‍ക്കും വഴിവെക്കാന്‍ സാധ്യതയുണ്ട്. പ്രത്യേകിച്ച് കുറ്റകൃത്യങ്ങളുമായി ബന്ധമുള്ളതോ ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാകാവുന്നതോ ആയ തിരച്ചിലുകള്‍ സുരക്ഷാ ഏജന്‍സികളുടെ ശ്രദ്ധയില്‍പ്പെടാമെന്നാണ് വിലയിരുത്തല്‍.

1. 'ബോംബ് എങ്ങനെ നിര്‍മ്മിക്കാം?'

'How to make a bomb' പോലുള്ള തിരച്ചിലുകള്‍ പല രാജ്യങ്ങളിലും സുരക്ഷാ ഏജന്‍സികള്‍ അതീവ ഗൗരവത്തോടെയാണ് കാണുന്നത്. സ്ഫോടകവസ്തുക്കള്‍, ആയുധങ്ങള്‍, ഭീകരപ്രവര്‍ത്തന സാധ്യതകള്‍ എന്നിവയുമായി ബന്ധപ്പെട്ട കീവേഡുകള്‍ നിരീക്ഷിക്കപ്പെടാറുണ്ട്. കൗതുകം കൊണ്ടുള്ള തിരച്ചില്‍ മാത്രമായാലും ചില സാഹചര്യങ്ങളില്‍ സംശയത്തിന് ഇടയാക്കാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

2. കുട്ടികള്‍ ഉള്‍പ്പെട്ട അശ്ലീല ഉള്ളടക്കം

കുട്ടികളുമായി ബന്ധപ്പെട്ട അശ്ലീല ഉള്ളടക്കം ലോകമെമ്പാടും ഗുരുതര കുറ്റകൃത്യമായി കണക്കാക്കപ്പെടുന്നു. ഇന്ത്യയില്‍ പോക്സോ നിയമം ഉള്‍പ്പെടെ കര്‍ശന നിയമങ്ങള്‍ നിലവിലുണ്ട്. ഇതിനു പുറമെ ഐടി നിയമപ്രകാരവും കുട്ടികളുള്‍പ്പെട്ട അശ്ലീല ഉള്ളടക്കം തിരയുന്നത് ശിക്ഷാര്‍ഹമാണ്. ഇത്തരത്തിലുള്ള ഉള്ളടക്കം തിരയുന്നതു മാത്രമല്ല, കാണുന്നതും പങ്കുവെക്കുന്നതും ഗുരുതര നിയമനടപടികള്‍ക്ക് കാരണമാകാം.

3. അനധികൃത ഹാക്കിങ് പഠനങ്ങളും സോഫ്‌റ്റ്‌വെയറുകളും

എത്തിക്കല്‍ ഹാക്കിങ് ഇന്ന് അംഗീകരിക്കപ്പെട്ട ഒരു തൊഴില്‍ മേഖലയാണ്. എന്നാല്‍ അനുമതിയില്ലാതെ സിസ്റ്റങ്ങളിലേക്ക് കടക്കുന്നതോ ഡേറ്റ മോഷ്ടിക്കുന്നതോ നിയമവിരുദ്ധമാണ്. നിയമവിരുദ്ധ ഹാക്കിങ് ഉപകരണങ്ങള്‍, ആക്രമണ മാര്‍ഗങ്ങള്‍ തുടങ്ങിയവയെക്കുറിച്ചുള്ള തിരച്ചിലുകള്‍ ചില സാഹചര്യങ്ങളില്‍ സുരക്ഷാ നിരീക്ഷണത്തിന് കാരണമാകാം.

4. പൈറേറ്റഡ് സിനിമകളും അനധികൃത ഡൗണ്‍ലോഡുകളും

സിനിമകളും വെബ് സീരീസുകളും സൗജന്യമായി ലഭിക്കുമെന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന അനധികൃത സൈറ്റുകള്‍ ഉപയോഗിക്കുന്നത് പകര്‍പ്പവകാശ നിയമലംഘനത്തിലേക്ക് നയിക്കാം. ഇന്ത്യയില്‍ പൈറസിയുമായി ബന്ധപ്പെട്ട കുറ്റങ്ങള്‍ക്ക് പിഴയും തടവും ലഭിക്കാനുള്ള വ്യവസ്ഥകളുണ്ട്.

അതേസമയം, ഒരു തിരച്ചില്‍ മാത്രം ചെയ്തതിനാല്‍ ഒരാള്‍ നേരിട്ട് ജയിലില്‍ പോകുമെന്നത് എല്ലായ്‌പ്പോഴും ശരിയല്ല എന്നതാണ് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെടുന്ന സാഹചര്യങ്ങള്‍ ഉണ്ടായാല്‍ സെര്‍ച്ച് ഹിസ്റ്ററി അന്വേഷണത്തിന്റെ ഭാഗമാകാന്‍ സാധ്യതയുണ്ട്. ഡിജിറ്റല്‍ ലോകത്ത് ഓരോ ക്ലിക്കും ഒരു 'ഡിജിറ്റല്‍ പാദമുദ്ര' സൃഷ്ടിക്കുമെന്നതിനാല്‍ ഓണ്‍ലൈന്‍ ഉപയോഗത്തില്‍ ജാഗ്രത വേണമെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

4 Google searches that could land you in jail:Think twice before searching these 4 terms on Google

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അയോധ്യ ക്ഷേത്ര ഫണ്ട് തട്ടിപ്പ്; 8 പ്രതികളെന്ന് എഫ്ഐആർ; 6 പേർ കസ്റ്റഡിയിൽ

ബംഗ്ലദേശിനെ തകര്‍ത്ത് ഇന്ത്യന്‍ വനിതകള്‍; ലോകകപ്പില്‍ സെമി പ്രതീക്ഷ

കണ്ണൂര്‍ കോര്‍പറേഷനില്‍ ജോലി വാഗ്ദാനം ചെയ്ത് പണംതട്ടി; പ്രതി വിഷം കഴിച്ച് ആശുപത്രിയില്‍

ഭീതിപരത്തിയ കാട്ടാനയെ മയക്കുവെടി വെച്ചു; റേഡിയോ കോളർ ഘടിപ്പിച്ച് കരിമ്പാനി കാട്ടിൽ വിട്ടു

ബംഗാളില്‍ ഏകീകൃത സിവില്‍ കോഡ് ബില്‍ അടുത്തയാഴ്ച; തെരഞ്ഞെടുപ്പ് വാഗ്ദാനം നടപ്പാക്കാന്‍ ബിജെപി