Honor 700 series 
Gadgets

ഫോണിന്റെ പിന്നിലും ഡിസ്‌പ്ലേ, മൂന്ന് മോഡലുകള്‍; ഹോണ്‍ 700 സീരീസ് ലോഞ്ച് വെള്ളിയാഴ്ച

പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ ഹോണറിന്റെ പുതിയ 700 സീരീസ് വെള്ളിയാഴ്ച വിപണിയില്‍ അവതരിപ്പിക്കും

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

മുംബൈ: പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ ഹോണറിന്റെ പുതിയ 700 സീരീസ് വെള്ളിയാഴ്ച വിപണിയില്‍ അവതരിപ്പിക്കും. ഇതിന്റെ പ്രീ ഓര്‍ഡര്‍ ആരംഭിച്ചിട്ടുണ്ട്. 700 സീരീസിന് കീഴില്‍ മൂന്ന് മോഡലുകള്‍ ആണ് ഉണ്ടാവുക. സ്റ്റാന്‍ഡേര്‍ഡ്, പ്രോ, ഹോണര്‍ 700എസ് എന്നി പേരുകളിലാണ് പുതിയ മോഡലുകള്‍ അവതരിപ്പിക്കുക.

ഹോണര്‍ 700, പ്രോ മോഡലുകള്‍ രണ്ട് റാം വേരിയന്റുകളെയാണ് സപ്പോര്‍ട്ട് ചെയ്യുക. 12 ജിബി, 16 ജിബി വേരിയന്റുകളാണ് കമ്പനി വിപണിയില്‍ അവതരിപ്പിക്കുക. എന്നാല്‍ 700എസില്‍ 12 ജിബി പ്ലസ് 256 ജിബി, 12 ജിബി പ്ലസ് 512 ജിബി എന്നി രണ്ടു സ്റ്റോറേജ് ഓപ്ഷനുകള്‍ ഉണ്ടാവും. ആകര്‍ഷകമായ നാലു കളര്‍ സ്‌കീമുകളിലാണ് ഫോണുകള്‍ ലഭ്യമാകുക. സ്‌കൈ ബ്ല്യൂ, പിങ്ക് മിസ്റ്റ്, കൂള്‍ വൈറ്റ്, ബ്ലാക്ക്- ബ്ല്യൂ ടോണുകള്‍ എന്നിവയാണ് കളര്‍ ഓപ്ഷനുകള്‍.

ഈ മൂന്ന് ഫോണുകളിലും 1.7 ഇഞ്ച് വലിപ്പമുള്ള ഒരു റിയര്‍ ഡിസ്‌പ്ലേ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഹോണര്‍ 600 സീരീസില്‍ ഉണ്ടായിരുന്ന മാഗ്നറ്റിക് ബാക്ക് സ്‌ക്രീനിനെ അപേക്ഷിച്ച് ഇതില്‍ പുതിയ ഫീച്ചറുകള്‍ ഉള്‍പ്പെടുത്തിയേക്കാം. 700 സീരീസിലെ ഫോണുകളില്‍ ചിപ്പ് പെര്‍ഫോമന്‍സിലും കാമറ അനുഭവത്തിലും വലിയ മാറ്റങ്ങള്‍ പ്രതീക്ഷിക്കാവുന്നതാണ്.

Honor 700 series launch scheduled for November 13

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അർബുദ രോ​ഗി​കൾക്ക് ആശ്വാസം; കാന്‍സര്‍ മരുന്നുകള്‍ക്ക് വിലകുറഞ്ഞു; 679 ഇനം മരുന്നുകള്‍ക്ക് 50% വരെ വിലക്കുറവ്

ശരീരത്തിൽ എത്ര അളവിൽ വിറ്റാമിൻ ഡി വേണം? വിദഗ്ധർ പറയുന്നത് ഇങ്ങനെ...

കേന്ദ്രം സ്റ്റാർ പദവി നിരസിച്ച ഹോട്ടലുകളുടെ ബാർ ലൈസൻസ് പുതുക്കില്ല: എക്സൈസ് മന്ത്രി

'പടക്കം പൊട്ടിച്ചാല്‍ രോഗങ്ങള്‍ ഭേദമാകും'; വിചിത്ര അവകാശവാദവുമായി ബിജെപി എംഎല്‍എ

എട്ടുവയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം; 76കാരന് അഞ്ച് വർഷം തടവും 50,000 രൂപ പിഴയും