HUAWEI launches smartphone with world's brightest 8,000-nit screen source: X
Gadgets

'ഗംഭീര' തിളക്കം, 8,000 നിറ്റ്‌സ് വരെ പീക്ക് ബ്രൈറ്റ്നസ്, 20 ജിബി വരെ റാം; വാവേയുടെ പുതിയ ഫോണ്‍ വിപണിയില്‍

പ്രമുഖ ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ കമ്പനിയായ വാവേ ചൈനയില്‍ പുതിയ സീരീസ് പുറത്തിറക്കി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പ്രമുഖ ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ കമ്പനിയായ വാവേ ചൈനയില്‍ പുതിയ ഫോൺ സീരീസ് പുറത്തിറക്കി. മേറ്റ് 80 സീരീസ് എന്ന പേരില്‍ പുറത്തിറക്കുന്ന മോഡലുകളില്‍ മേറ്റ് 80 പ്രോ മാക്‌സ് ആണ് ശ്രദ്ധാകേന്ദ്രം. 8,000 നിറ്റ്‌സ് വരെ പീക്ക് ബ്രൈറ്റ്നസ് ആണ് ഇതിന്റെ പ്രത്യേകത. സമാനതകളില്ലാത്ത ഡ്യുവല്‍-ലെയര്‍ OLED ഡിസ്പ്ലേയാണ് ഈ ഉപകരണത്തിന്റെ മറ്റൊരു സവിശേഷതയാണ്. ഇന്ത്യയില്‍ എന്ന് അവതരിപ്പിക്കുമെന്നതിനെ കുറിച്ച് കമ്പനി വ്യക്തമാക്കിയിട്ടില്ല.

ഇന്നത്തെ മിക്ക സ്മാര്‍ട്ട്ഫോണുകളിലും കാണുന്ന വളഞ്ഞ ഡിസൈനുകളില്‍ നിന്ന് വ്യത്യസ്തമായി, ഫ്‌ലാറ്റ് സ്‌ക്രീനുകളും ചതുരാകൃതിയിലുള്ള വശങ്ങളുമായാണ് മേറ്റ് 80 സീരീസ് വരുന്നത്. ഫോണിന്റെ പിന്‍ഭാഗത്ത് വയര്‍ലെസ് ചാര്‍ജിങ് കോയിലുകള്‍ ഹൈലൈറ്റ് ചെയ്യുന്ന ഒരു വൃത്തമുണ്ട്. ഇത് വൃത്താകൃതിയിലുള്ള കാമറ മൊഡ്യൂളുമായി സംയോജിപ്പിക്കുമ്പോള്‍ എട്ട് പോലുള്ള ഒരു രൂപമാണ് ലഭിക്കുക.

എല്ലാ മോഡലുകള്‍ക്കും വാവേയുടെ സ്വന്തം കിരിന്‍ ചിപ്പ് ആണ് കരുത്തുപകരുന്നത്. അള്‍ട്ടിമേറ്റ് ഡിസൈന്‍ വേരിയന്റ് ആയ മേറ്റ് 80 ആര്‍എസ് 20 ജിബി വരെ റാം വാഗ്ദാനം ചെയ്യുന്നു. ഗംഭീരമായ ഡിസ്പ്ലേ ഉണ്ടായിരുന്നിട്ടും പ്രോ മാക്സ് മോഡലില്‍ താരതമ്യേന മിതമായ 6,000mAh ബാറ്ററിയാണ് ക്രമീകരിച്ചിരിക്കുന്നത്.

കാമറ ശേഷി ഇപ്പോഴും പരമ്പരയുടെ ഒരു പ്രധാന വില്‍പ്പന പോയിന്റാണ്. ടോപ്പ് മോഡല്‍ ഡ്യുവല്‍ പെരിസ്‌കോപ്പ് ലെന്‍സുകളോടെയാണ് ഫോണ്‍ വരുന്നത്. കൂടാതെ ആഡ്-ഓണ്‍ ടെലിഫോട്ടോ എക്‌സ്റ്റെന്‍ഡര്‍ കിറ്റിനെ പിന്തുണയ്ക്കുകയും ചെയ്യുന്നു.

HUAWEI launches smartphone with world's brightest 8,000-nit screen

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് പരാതി; 'ആരോപണങ്ങള്‍ പാര്‍ട്ടി അന്വേഷിക്കണം'

ശബരിമല സ്വര്‍ണക്കവര്‍ച്ച : അന്വേഷണം മുഖ്യമന്ത്രിയുടെ മുറിയുടെ വാതില്‍പ്പടിക്കലെത്തിയെന്ന് രാജീവ് ചന്ദ്രശേഖര്‍

ചുഴലിക്കാറ്റ്: മുന്നറിയിപ്പില്‍ മാറ്റം, ശനിയാഴ്ച വരെ ശക്തമായ മഴ, നാലുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'താഴ്‌വാരത്തിലേക്ക് വിളിക്കുന്നത് ലാലേട്ടന്‍; ഭരതേട്ടനുമായി ഉടക്കി, എനിക്ക് സൗകര്യമില്ല, വേറെയാളെ നോക്കാന്‍ പറഞ്ഞു'

നനഞ്ഞ മുടിയിൽ ഇത് ഒരിക്കലും ചെയ്യരുത്

SCROLL FOR NEXT