iQOO 15R Launched in India  source:iQOO
Gadgets

44,999 മുതല്‍ വില, ഐക്യൂഒഒ 15ആര്‍ വിപണിയില്‍; അറിയാം ഫീച്ചറുകള്‍

വിവോ സബ് ബ്രാന്‍ഡായ ഐക്യൂഒഒയുടെ പുതിയ മോഡലായ ഐക്യൂഒഒ 15ആര്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു

സമകാലിക മലയാളം ഡെസ്ക്

മുംബൈ: വിവോ സബ് ബ്രാന്‍ഡായ ഐക്യൂഒഒയുടെ പുതിയ മോഡലായ ഐക്യൂഒഒ 15ആര്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. ഐക്യൂഒഒ 15 ശ്രേണിയില്‍ പുതിയ കൂട്ടിച്ചേര്‍ക്കലായാണ് ഇത് കൊണ്ടുവന്നത്.

1.5K 144Hz AMOLED സ്‌ക്രീനിലാണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. സ്നാപ്ഡ്രാഗണ്‍ 8 ജെന്‍ 5 ചിപ്പാണ് ഇതിന് കരുത്ത് പകരുന്നത്. 50 മെഗാപിക്‌സല്‍ സോണി എല്‍വൈടി-700വി സെന്‍സറുള്ള ഡ്യുവല്‍ റിയര്‍ കാമറ സജ്ജീകരണമാണ് ഫോണിലുള്ളത്. 7,600എംഎഎച്ച് ബാറ്ററിയാണ് ഇതിന് കരുത്തുപകരുന്നത്. 8 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള അടിസ്ഥാന വേരിയന്റിന് ഇന്ത്യയില്‍ 44,999 രൂപയാണ് വില. 12 ജിബി + 256 ജിബി, 12 ജിബി + 512 ജിബി റാമും സ്റ്റോറേജ് കോണ്‍ഫിഗറേഷനുകളുമുള്ള മറ്റു വേരിയന്റുകള്‍ക്ക് യഥാക്രമം 47,999 രൂപയും 52,999 രൂപയുമാണ് വില.

ഡാര്‍ക്ക് നൈറ്റ്, ട്രയംഫ് സില്‍വര്‍ നിറങ്ങളില്‍ ഇത് ലഭ്യമാണ്. ആമസോണ്‍, ഐക്യുഒഒ ഇന്ത്യ സ്റ്റോര്‍, വിവോ റീട്ടെയില്‍ സ്റ്റോറുകള്‍ എന്നിവയിലൂടെ പ്രീ-ബുക്ക് ചെയ്യാം. മാര്‍ച്ച് മൂന്ന് മുതല്‍ വില്‍പ്പന ആരംഭിക്കും. ലോഞ്ച് ഓഫറുകളുടെ ഭാഗമായി, എച്ച്ഡിഎഫ്സി, ആക്സിയ ബാങ്ക് ക്രെഡിറ്റ്, ഡെബിറ്റ്, ഇഎംഐ ഇടപാടുകള്‍ക്ക് ഉപഭോക്താക്കള്‍ക്ക് 4,000 രൂപ തല്‍ക്ഷണ കിഴിവ് ലഭിക്കും. ഡ്യുവല്‍ സിം (നാനോ + നാനോ) ഐക്യുഒ 15ആര്‍ ആന്‍ഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള ഒറിജിന്‍ഒഎസ് സിക്‌സിലാണ് പ്രവര്‍ത്തിക്കുന്നത്. ഹാന്‍ഡ്സെറ്റിന് നാല് വര്‍ഷത്തെ ആന്‍ഡ്രോയിഡ് അപ്ഗ്രേഡുകളും ആറ് വര്‍ഷത്തെ സുരക്ഷാ അപ്ഡേറ്റുകളും ലഭിക്കുമെന്ന് വാഗ്ദാനം ചെയ്യുന്നു.

120Hz റിഫ്രഷ് റേറ്റ്, 5,000 nits വരെ ലോക്കല്‍ പീക്ക് ബ്രൈറ്റ്നസ്, HDR10+ സര്‍ട്ടിഫിക്കേഷന്‍, 4,320Hz PWM ഡിമ്മിംഗ് റേറ്റ് എന്നിവയുള്ള 6.59-ഇഞ്ച് 1.5K (1,260 x 2,750 പിക്സല്‍) AMOLED സ്‌ക്രീനാണ് ഇതിനുള്ളത്. കാമറ വിഭാഗത്തില്‍, OIS ഉള്ള 50-മെഗാപിക്‌സല്‍ സോണി LYT-700V പ്രൈമറി കാമറയും 8-മെഗാപിക്‌സല്‍ അള്‍ട്രാ-വൈഡ്-ആംഗിള്‍ ലെന്‍സും ഇതിനുണ്ട്. മുന്‍വശത്ത്, 32 മെഗാപിക്‌സല്‍ സെല്‍ഫി കാമറയുമുണ്ട്.

iQOO 15R Launched in India With 144Hz Display, Snapdragon 8 Gen 5 SoC

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'തലപ്പാവ് അഴിച്ചെങ്കിലും നിതീഷ് കുമാറിനെ താഴെ ഇറക്കി'; 1957ലെ ചരിത്രം വഴിമാറി; ആരാണ് ബിഹാര്‍ മുഖ്യമന്ത്രി സാമ്രാട്ട് ചൗധരി?

കാലടി സംസ്‌കൃത സർവകലാശാല പ്രവേശനം: അപേക്ഷാ തീയതി നീട്ടി, ഏപ്രിൽ 22 വരെ അപേക്ഷിക്കാം

ആരാകും ഇന്ത്യൻ ക്യാപ്റ്റന്‍, സഞ്ജു സാംസണ്‍...? സൂര്യയുടെ ക്യാപ്റ്റന്‍സിയും ബാറ്റിങും ഇനി 'നിരീക്ഷണത്തില്‍'

'ഇവള്‍ക്ക് ലുക്കേയുള്ളൂ, സിവിക് സെന്‍സ് ഇല്ല'; വെള്ളം കുടിച്ചതിന്റെ പേരില്‍ കയാദുവിനെ മര്യാദ പഠിപ്പിച്ച് ആരാധകർ, വിഡിയോ

മണ്ഡല പുനര്‍നിര്‍ണയം: ലോക്‌സഭാ അംഗസംഖ്യ 850 ആയി വര്‍ധിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍, ഡിലിമിറ്റേഷന്‍ കമ്മിറ്റി രൂപീകരിക്കും

SCROLL FOR NEXT