Motorola Edge 70 Neo  source: Motorola
Gadgets

35,000ല്‍ താഴെ വില, 50 എംപി പ്രധാന കാമറ, 7000 എംഎഎച്ച് ബാറ്ററി; മോട്ടോ എഡ്ജ് 70 നിയോ ലോഞ്ച് ഈ മാസം അവസാനം

പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ മോട്ടോറോളയുടെ പുതിയ ഫോണ്‍ ആയ മോട്ടോ എഡ്ജ് 70 നിയോ ഉടന്‍ തന്നെ ഇന്ത്യന്‍ വിപണിയില്‍ എത്തുമെന്ന് റിപ്പോര്‍ട്ട്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

ന്യൂഡല്‍ഹി: പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ മോട്ടോറോളയുടെ പുതിയ ഫോണ്‍ ആയ മോട്ടോ എഡ്ജ് 70 നിയോ ഉടന്‍ തന്നെ ഇന്ത്യന്‍ വിപണിയില്‍ എത്തുമെന്ന് റിപ്പോര്‍ട്ട്. നവംബര്‍ 26ന് ഇന്ത്യയില്‍ ഫോണ്‍ ലോഞ്ച് ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

144hz വരെ റിഫ്രഷ് റേറ്റും 5200 നിറ്റ്‌സ് വരെ തെളിച്ചവുമുള്ള 6.78 ഇഞ്ച് 1.5 കെ ക്വാഡ് കര്‍വ്ഡ് OLED ഡിഡ്‌പ്ലേയുമായാണ് ഫോണ്‍ വിപണിയില്‍ എത്തുക എന്ന് കരുതുന്നു. കോര്‍ണിങ് ഗൊറില്ല ഗ്ലാസ് 7ഐ സുരക്ഷയും ഐപി64 റേറ്റിങ്ങും ഇതില്‍ ഉണ്ടായിരിക്കാം. 8.49 എംഎം കനവും 204 ഗ്രാം ഭാരവും ഇതിനുണ്ടാകാന്‍ സാധ്യതയുണ്ട്. സ്‌നാപ്ഡ്രാഗണ്‍ 7എസ് ജെന്‍ 3 പ്രോസസറായിരിക്കും ഫോണിന്് ഫോണിന് കരുത്തുപകരുക എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

ബേസ് വേരിയന്റില്‍ ആറു ജിബി LPDDR5X റാമിനൊപ്പം 128ജിബി UFS 3.1 സ്റ്റോറേജും ലഭിച്ചേക്കാം. ഇത് യഥാക്രമം എട്ട് ജിബി റാമിലേക്കും 256ജിബി സ്‌റ്റോറേജിലേക്കും വര്‍ധിപ്പിക്കാന്‍ കഴിയുന്ന തരത്തില്‍ മറ്റൊരു വേരിയന്റും അവതരിപ്പിച്ചേക്കാം. ആന്‍ഡ്രോയിഡ് 16ല്‍ പ്രവര്‍ത്തിക്കാന്‍ സാധ്യതയുള്ള ഫോണിന് 7000 എംഎഎച്ച് ബാറ്ററിയാണ് പ്രതീക്ഷിക്കുന്നത്. ഇത് 45w വയേര്‍ഡ് ചാര്‍ജിങ്ങിനെ പിന്തുണച്ചേയ്ക്കും. കാമറയുടെ കാര്യത്തില്‍ ഇതില്‍ പിന്‍ഭാഗത്ത് ഒപ്റ്റിക്കല്‍ ഇമേജ് സ്റ്റെബിലൈസേഷന്‍ ഉള്ള 50 എംപി മെയിന്‍ കാമറയും രണ്ട് എംപി മാക്രോ ലെന്‍സും ഉണ്ടായിരിക്കാം. സെല്‍ഫികള്‍ക്കായി 32 എംപി കാമറയും നല്‍കിയേക്കാം. 30,000നും 35000നും ഇടയിലായിരിക്കാം വില പ്രതീക്ഷിക്കുന്നത്.

Motorola Edge 70 Neo launch date in India

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഞങ്ങൾ നിങ്ങളെ കണ്ടെത്തും'; മിനാബ് സ്‌കൂൾ ആക്രമണത്തിൽ 2 യുഎസ് നാവിക ഉദ്യോഗസ്ഥരെ പേരെടുത്ത് ഭീഷണിപ്പെടുത്തി ഇറാൻ

'എന്റെ ഏയ്ഞ്ചല്‍ ബ്രദര്‍'; 'അതിമനോഹരം' നിങ്ങളുടെ ബെസ്റ്റ് ആയിരുന്നുവെന്ന് ലോകം പറയും; വൈകാരിക കുറിപ്പുമായി തരുണ്‍ മൂര്‍ത്തി

കൂടുതല്‍ നേട്ടം, ട്രഷറി ഡെപ്പോസിറ്റ് എഫ്ഡി ലാഡറിങ് സ്ട്രാറ്റജി; കൂടെ എസ്‌ഐപിയും

മാനവീയം വീഥിയിലെ വിലക്ക്; സെക്രട്ടറിയെ ഉപരോധിച്ച് സാംസ്‌കാരിക പ്രവര്‍ത്തകര്‍; തിരുവനന്തപുരം കോര്‍പ്പറേഷനില്‍ സംഘര്‍ഷം

അഞ്ചില്‍ ഒരാള്‍ക്ക് പ്രമേഹം, യുഎഇയില്‍ പ്രമേഹബാധിതരുടെ എണ്ണത്തില്‍ വന്‍ വര്‍ധന