Motorola Signature 27 x
Gadgets

വരുന്നു മോട്ടോറോളയുടെ പുതിയ ഫ്‌ലാഗ്ഷിപ്പ് സ്മാര്‍ട്ട്‌ഫോണ്‍, സിഗ്നേച്ചര്‍ 27; അറിയാം ഫീച്ചറുകള്‍

പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ മോട്ടോറോളയുടെ അടുത്ത പുതു തലമുറ ഫ്‌ലാഗ്ഷിപ്പ് സ്മാര്‍ട്ട്‌ഫോണ്‍ അടുത്ത വര്‍ഷത്തിന്റെ തുടക്കത്തില്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

ന്യൂഡല്‍ഹി: പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ മോട്ടോറോളയുടെ അടുത്ത പുതു തലമുറ ഫ്‌ലാഗ്ഷിപ്പ് സ്മാര്‍ട്ട്‌ഫോണ്‍ അടുത്ത വര്‍ഷത്തിന്റെ തുടക്കത്തില്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്. മോട്ടോറോള സിഗ്നേച്ചര്‍ 27 എന്ന പേരിട്ടിരിക്കുന്ന ഫോണിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. അടിസ്ഥാന മോഡലിന് ഒരു ലക്ഷം രൂപയുടെ അടുത്ത് വില വരുമെന്നാണ് കരുതുന്നത്.

6.8 ഇഞ്ച് എല്‍ടിപിഒ അമോലെഡ് സ്‌ക്രീന്‍ ആയിരിക്കും ഡിസ്‌പ്ലേയായി വരിക. 165 hz റിഫ്രഷ് റേറ്റ് ആണ് ഡിസ്‌പ്ലേയില്‍ പ്രതീക്ഷിക്കുന്നത്. കോണിങ് ഗൊറില്ല ഗ്ലാസ് വിക്ടസ് രണ്ട് പ്രൊട്ടക്ഷന്‍ ഡിസ്‌പ്ലേയ്ക്ക് ഉണ്ടായേക്കും. ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 8 എലൈറ്റ് എക്‌സ്ട്രീം ജെന്‍ 6 ചിപ്‌സെറ്റ് ആയിരിക്കും ഇതിന് കരുത്തുപകരുക. 16 ജിബി റാമും ഒരു ടിബി സ്റ്റോറേജുമുള്ള മോഡല്‍ ആണ് പ്രതീക്ഷിക്കുന്നത്.

ആന്‍ഡ്രോയിഡ് 17ല്‍ പ്രവര്‍ത്തിക്കുന്ന ഫോണിന് 6000 എംഎഎച്ച് ബാറ്ററി ഉണ്ടാവുമെന്നാണ് പ്രതീക്ഷ. 90 w ഫാസ്റ്റ് വയേര്‍ഡ് ചാര്‍ജിങ്, 50w വയര്‍ലെസ് ചാര്‍ജിങ് എന്നിവയെ സപ്പോര്‍ട്ട് ചെയ്യുന്നതായിരിക്കും ബാറ്ററി. റീവേഴ്‌സ് ചാര്‍ജിങ് സപ്പോര്‍ട്ടും പ്രതീക്ഷിക്കുന്നുണ്ട്. 50 എംപി മെയ്ന്‍ കാമറയും 200 എംപി പെരിസ്‌കോപ് ടെലിഫോട്ടോ സെന്‍സറും 50 എംപി അള്‍ട്രാ വൈഡ് ലൈന്‍സും കാമറ വിഭാഗത്തില്‍ പ്രതീക്ഷിക്കുന്നുണ്ട്. സെല്‍ഫി ചിത്രങ്ങള്‍ക്കും വിഡിയോകള്‍ക്കുമായി 50 എംപി ഫ്രണ്ട് കാമറയാണ് മറ്റൊരു ഫീച്ചര്‍.

Motorola Signature 27: expected Indian price, launch timeline

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് ചൂട് കൂടുന്നു; നാലു ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യത, ജാഗ്രത

പഞ്ചാക്ഷരി മന്ത്രത്തിന്റെ അർഥമെന്ത്?, ആർക്കൊക്കെ ജപിക്കാം?; അറിയാം ഫലം

15 ഗ്രാം ലെയ്സ് പാക്കറ്റിൽ വെറും 4 ഗ്രാം ചിപ്സ്: പെപ്സികോയ്ക്ക് പിഴയും നഷ്ടപരിഹാരവും വിധിച്ച് ഉപഭോക്തൃ കോടതി

'ടാറ്റയെ ക്രിമിനല്‍ ബുദ്ധിയോടെ തകര്‍ക്കുന്നു, വ്യവസായ പ്രമുഖര്‍ ഭയം കൊണ്ട് മിണ്ടുന്നില്ല'; മോദിക്കും അമിത് ഷായ്ക്കുമെതിരെ രാഹുല്‍

ആരോഗ്യ, അപകട ഇന്‍ഷുറന്‍സ്; നോര്‍ക്ക കെയര്‍ പദ്ധതിയുടെ എൻറോൾമെന്റ് പോര്‍ട്ടല്‍ റെഡി, അറിയേണ്ടതെല്ലാം