Motorola Edge 60 5G image credit: motorola
Gadgets

ഐഫോണ്‍ എയറിനും ഗാലക്‌സി എസ്25 എഡ്ജിനുമെതിരെ മത്സരിക്കാന്‍ മോട്ടോറോള; 'സ്ലിം ബ്യൂട്ടിയുമായി' പുതിയ ഫോണ്‍, മോട്ടോ എഡ്ജ് 70

പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ ലെനോവോയുടെ ഉടമസ്ഥതയിലുള്ള മോട്ടോറോള ബ്രാന്‍ഡ് അള്‍ട്രാ- തിന്‍ സ്മാര്‍ട്ട്‌ഫോണ്‍ പുറത്തിറക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്.

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ ലെനോവോയുടെ ഉടമസ്ഥതയിലുള്ള മോട്ടോറോള ബ്രാന്‍ഡ് അള്‍ട്രാ- തിന്‍ സ്മാര്‍ട്ട്‌ഫോണ്‍ പുറത്തിറക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. കനംകുറഞ്ഞ സ്മാര്‍ട്ട്‌ഫോണ്‍ വില്‍പ്പനയില്‍ മത്സരം മുറുകുന്നതിനിടെ, സാംസങ് ഗാലക്‌സി എസ്25 എഡ്ജ്, ആപ്പിള്‍ ഐഫോണ്‍ എയര്‍ എന്നിവയോട് മത്സരിക്കാന്‍ തയ്യാറായി മോട്ടോ എഡ്ജ് 70 എന്ന പേരില്‍ സ്മാര്‍ട്ട്‌ഫോണ്‍ പുറത്തിറക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. സ്ലിം സൈസില്‍ പുറത്തിറങ്ങുന്ന ഫോണ്‍, മുന്‍പത്തെ എഡ്ജ് സീരീസ് മോഡലുകളിലെ ഡിസൈന്‍ ഘടകങ്ങള്‍ അതേപോലെ കടമെടുക്കുമെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഓണ്‍ലൈനില്‍ പ്രത്യക്ഷപ്പെട്ട ഫോട്ടോയില്‍ നിന്ന് ഫോണ്‍ സ്ലിം പ്രൊഫൈല്‍ ആയിരിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

മോട്ടോ എഡ്ജ് 70 എത്രത്തോളം മെലിഞ്ഞതായിരിക്കുമെന്ന് എടുത്തുകാണിക്കുന്ന ഒരു ഓഫ്-ആംഗിള്‍ പ്രൊഫൈല്‍ വ്യൂ ആണ് പുറത്തുവന്ന ചിത്രത്തില്‍ ഉള്ളത്. പുതിയ ഫോണ്‍ എഡ്ജ് 60നോട് സാമ്യമുള്ളതായി കാണപ്പെടുന്നുണ്ടെങ്കിലും അതിന്റെ നേര്‍ത്ത ബോഡിയാണ് പ്രധാന ഡിസൈന്‍ മാറ്റമായി ശ്രദ്ധ നേടുന്നത്. പുതിയ മോഡലില്‍ മോട്ടോറോള പരിചിതമായ നിരവധി ഫീച്ചറുകള്‍ നിലനിര്‍ത്തിയിട്ടുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു. എഐ കീ, കര്‍വ്ഡ് സൈഡ് പാനലുകള്‍ അടക്കം മുന്‍ മോഡലുകള്‍ക്ക് ഉണ്ടായിരുന്ന ഫീച്ചറുകള്‍ പുതിയ ഫോണിലും ഉള്‍പ്പെട്ടേക്കാം.

ഉന്തിനില്‍ക്കുന്ന മൊഡ്യൂളും ലെന്‍സുകളുമുള്ള കാമറ സജ്ജീകരണവും മുന്‍ മോഡലുകളെ ഓര്‍മ്മിപ്പിക്കുന്നു. എഡ്ജ് 60 7.9mm മാത്രം കനമുള്ളതാണ്. എഡ്ജ് 70 ഇതിലും നേര്‍ത്തതായിരിക്കും. എഡ്ജ് 70 മെലിഞ്ഞതായി കാണപ്പെടുമെങ്കിലും ഫ്‌ലാഗ്ഷിപ്പ് കാറ്റഗറിയില്‍ നിന്ന് വ്യത്യസ്തമായി മിഡ്-റേഞ്ച് വിഭാഗത്തില്‍ സ്ഥിതി ചെയ്യുന്ന എഡ്ജ് സീരീസിന്റെ ഭാഗമായി ഇത് തുടരാനാണ് സാധ്യത. സ്മാര്‍ട്ട്ഫോണില്‍ ടോപ്പ്-ടയര്‍ സ്പെസിഫിക്കേഷനുകള്‍ ഉണ്ടായിരിക്കില്ല എന്നാണ് പ്രതീക്ഷിക്കുന്നത്.

Motorola to launch ultra-thin smartphone to rival iPhone Air, Samsung Edge

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളം ഇന്ത്യയിലെ ആദ്യ അതിദാരിദ്ര്യമുക്ത സംസ്ഥാനം; നിയമസഭയില്‍ പ്രഖ്യാപിച്ച് മുഖ്യമന്ത്രി

കട്ടിത്തൈര് വീട്ടിൽ തയാറാക്കാം

'കരുതലുള്ള ഭരണാധികാരിയുടെ കൃത്യമായ ഇടപെടല്‍, ഇത് ആഘോഷിക്കേണ്ട നേട്ടം'; മുരളി തുമ്മാരുകുടി

ഡിപ്ലോമക്കാർക്ക് റെയിൽവേയിൽ എന്‍ജിനീയർ ആകാം; 2569 ഒഴിവുകൾ,കേരളത്തിലും നിയമനം

'മാര്‍ക്കോ വീണു, ഇനി പ്രണവ് മോഹന്‍ലാലിന്റെ നാളുകള്‍'; ഡീയസ് ഈറെ ആദ്യ ദിവസം നേടിയത് കോടികള്‍

SCROLL FOR NEXT