നത്തിങ് ഫോണ്‍ 3എ സീരീസ്  image credit: nothing
Gadgets

നത്തിങ്ങിന്റെ പുതിയ ഫോണ്‍ ജൂലൈ ഏഴിന് വിപണിയില്‍; അറിയാം ഫീച്ചറുകള്‍

പ്രമുഖ ബ്രിട്ടീഷ് ഇലക്ട്രോണിക്‌സ് കമ്പനിയായ നത്തിങ്ങിന്റെ പുതിയ ഫോണായ ഫോണ്‍ 4ബി ലോഞ്ച് ചെയ്ത് ഇന്ത്യയിലെ സ്മാര്‍ട്ട്‌ഫോണ്‍ ശ്രേണി വിപുലീകരിക്കാന്‍ ഒരുങ്ങുന്നു

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

ന്യൂഡല്‍ഹി: പ്രമുഖ ബ്രിട്ടീഷ് ഇലക്ട്രോണിക്‌സ് കമ്പനിയായ നത്തിങ്ങിന്റെ പുതിയ ഫോണായ ഫോണ്‍ 4ബി ലോഞ്ച് ചെയ്ത് ഇന്ത്യയിലെ സ്മാര്‍ട്ട്‌ഫോണ്‍ ശ്രേണി വിപുലീകരിക്കാന്‍ ഒരുങ്ങുന്നു. നിലവിലുള്ള ' എസീരീസിന്' താഴെയായി പുതിയ സീരീസ് ആയാണ് ബിസീരീസ് അവതരിപ്പിക്കുക. ജൂലൈ ഏഴിന് ഫോണ്‍ ഇന്ത്യയില്‍ ലോഞ്ച് ചെയ്യുമെന്ന് കമ്പനി സ്ഥിരീകരിച്ചു.

കമ്പനിയുടെ ഫ്‌ലാഗ്ഷിപ്പ് ഫോണുകള്‍ക്ക് താഴെയുള്ള ഏറ്റവും പ്രീമിയം ശ്രേണിയായി 'എസീരീസ്' തുടരുമെന്നും മറ്റൊരു വിഭാഗം ഉപഭോക്താക്കളെ ലക്ഷ്യമിട്ടാണ് പുതിയ 'ബിസീരീസ്' അവതരിപ്പിക്കുന്നതെന്നും കമ്പനി അറിയിച്ചു. കമ്പനി ഇതിനകം തന്നെ ഫോണ്‍ 4ബിയുടെ ടീസര്‍ പങ്കുവെച്ചിട്ടുണ്ട്. അടുത്തിടെ പുറത്തുവന്ന ഒരു വീഡിയോയിലൂടെ ഫോണിന്റെ ഡിസൈന്‍ സൂചനകള്‍ ലഭിച്ചിരുന്നു. നതിങ്ങിന്റെ സിഗ്‌നേച്ചര്‍ ഡിസൈനായ സുതാര്യമായ ബാക്ക് പാനല്‍ ഈ ഫോണിലും നിലനിര്‍ത്തുമെന്നാണ് കരുതുന്നത്. എന്നാല്‍ ഇതില്‍ ഒരൊറ്റ പിന്‍ കാമറ മാത്രമേ ഉണ്ടാകൂ എന്ന് സൂചനയുണ്ട്. ഇത് വില കുറയ്ക്കാന്‍ സഹായിക്കുമെങ്കിലും സാധാരണ ബജറ്റ് ഫോണുകളില്‍ പോലും ഡ്യുവല്‍ കാമറ ലഭ്യമാകുന്ന ഈ സമയത്ത് ഉപഭോക്താക്കള്‍ക്ക് ഇത് എത്രത്തോളം തൃപ്തികരമാകുമെന്ന സംശയം ഉയരുന്നുണ്ട്.

ഫോണിന്റെ ഔദ്യോഗിക ഫീച്ചറുകള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ലെങ്കിലും, ഇന്ത്യയില്‍ 37,999 രൂപ മുതല്‍ ആരംഭിക്കുന്ന ഫോണ്‍ 4എ സീരീസിന് താഴെയായിരിക്കും ഫോണ്‍ 4ബിയുടെ സ്ഥാനം. അതുകൊണ്ട് തന്നെ പുതിയ മോഡല്‍ കുറഞ്ഞ വിലയിലായിരിക്കും വിപണിയിലെത്തുക.

Nothing Phone (4b) launch date revealed for India

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സര്‍ക്കാരിന് ആശ്വാസം; ഡോ. റിനയുടെ സ്ഥലംമാറ്റം ശരിവച്ച് ഹൈക്കോടതി

പട്ടികജാതി വികസന വകുപ്പിന്റെ ഐ.ടി.ഐകളിൽ പ്രവേശനം; അപേക്ഷ ക്ഷണിച്ചു

ഫ്രീസ് ചെയ്ത ബ്രെഡ് കഴിച്ചിട്ടുണ്ടോ? ​ഗ്ലൂക്കോസ് സ്പൈക്ക് 30 ശതമാനം വരെ കുറയ്ക്കുമെന്ന് പഠനം

35 വർഷത്തെ കീഴ്‌വഴക്കം പൊളിച്ചെഴുതി സ്പീക്കറുടെ ചരിത്ര റൂളിംഗ്; ഡെപ്യൂട്ടി സ്പീക്കർക്കും ഇനി ശ്രദ്ധക്ഷണിക്കൽ പ്രമേയം കൊണ്ടുവരാം

ജൂണ്‍ മാസത്തെ ക്ഷേമ പെന്‍ഷന്‍ വിതരണം നാളെ മുതല്‍