OnePlus 15 source:x
Gadgets

വണ്‍ പ്ലസ് 15, ലാവ അഗ്നി 4...; നവംബറില്‍ നിരവധി ഫോണ്‍ ലോഞ്ചുകള്‍, വിശദാംശങ്ങൾ

വണ്‍പ്ലസ്, ലാവ, റിയല്‍മി, ഐക്യുഒഒ എന്നിവയുള്‍പ്പെടെ നിരവധി സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാതാക്കള്‍ ഈ മാസം അവരുടെ പുതിയ ഫോണുകള്‍ വിപണിയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ്

സമകാലിക മലയാളം ഡെസ്ക്

ണ്‍പ്ലസ്, ലാവ, റിയല്‍മി, ഐക്യുഒഒ എന്നിവയുള്‍പ്പെടെ നിരവധി സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാതാക്കള്‍ ഈ മാസം അവരുടെ പുതിയ ഫോണുകള്‍ വിപണിയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ്. വണ്‍പ്ലസ് 15, അഗ്‌നി 4, റിയല്‍മി ജിടി 8 പ്രോ, ഐക്യുഒഒ 15 തുടങ്ങിയവയാണ് ഈ മാസം പുറത്തിറങ്ങാന്‍ പോകുന്ന ചില മോഡലുകള്‍.

വണ്‍ പ്ലസ് 15

നവംബര്‍ 13ന് വണ്‍പ്ലസ് 15 ഇന്ത്യയില്‍ പുറത്തിറക്കാനാണ് വണ്‍പ്ലസ് പദ്ധതിയിടുന്നത്. ഈ ഫ്‌ലാഗ്ഷിപ്പ് ഉപകരണത്തില്‍ 7,300 എംഎഎച്ച് ബാറ്ററിയുണ്ട്. ഈ വര്‍ഷം ഒരു ഫ്‌ലാഗ്ഷിപ്പ് ഫോണിന് ലഭിക്കുന്ന ഏറ്റവും വലിയ ബാറ്ററികളില്‍ ഒന്നാണിത്. ഇത് 120W സൂപ്പര്‍ ഫ്‌ലാഷ് ചാര്‍ജും 50W വയര്‍ലെസ് ചാര്‍ജിങ്ങും പിന്തുണയ്ക്കുന്നു. 165Hz റിഫ്രഷ് റേറ്റും 1,800 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്നസും ഉള്ള 1.5K BOE ഫ്‌ലെക്‌സിബിള്‍ അമോലെഡ് പാനലുള്ള 6.78 ഇഞ്ച് ഡിസ്പ്ലേയാണ് ഫോണിനുള്ളത്. 16GB വരെ LPDDR5X റാമും 1TB UFS 4.1 സ്റ്റോറേജുമാണ് ഫോണിന്റെ മറ്റൊരു പ്രത്യേകത. വണ്‍പ്ലസ് 15 ന് ഇന്ത്യയില്‍ 60,000 മുതല്‍ 70,000 രൂപ വരെയാണ് വില പ്രതീക്ഷിക്കുന്നത്.

OnePlus 15

ലാവ അഗ്നി 4

ഏകദേശം 25,000 രൂപയ്ക്ക് ഇത് പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്നു. പക്ഷേ കൃത്യമായ ലോഞ്ച് തീയതി ഇതുവരെ ലാവ കമ്പനി പ്രഖ്യാപിച്ചിട്ടില്ല. റിപ്പോര്‍ട്ടുകള്‍ പ്രകാരം, 120Hz റിഫ്രഷ് റേറ്റുള്ള 6.78 ഇഞ്ച് ഫുള്‍-എച്ച്ഡി+ ഡിസ്പ്ലേയാണ് ഫോണില്‍ ഉണ്ടാകുക. UFS 4.0 സ്റ്റോറേജുമായി ജോടിയാക്കിയ 4nm മീഡിയടെക് ഡൈമെന്‍സിറ്റി 8350 ചിപ്സെറ്റായിരിക്കും ഉപകരണത്തിന് കരുത്ത് പകരുക. 7,000mAhല്‍ കൂടുതലുള്ള ബാറ്ററിയാണ് അഗ്‌നി 4 വാഗ്ദാനം ചെയ്യുക എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഡ്യുവല്‍ 50-മെഗാപിക്‌സല്‍ പിന്‍ കാമറ സജ്ജീകരണവും പ്രതീക്ഷിക്കുന്നു.

റിയല്‍മി ജിടി 8 പ്രോ

ഈ നവംബറില്‍ റിയല്‍മി ജിടി 8 പ്രോ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കാനാണ് റിയല്‍മി ഒരുങ്ങുന്നത്. 6.79 ഇഞ്ച് QHD+ AMOLED ഡിസ്പ്ലേ ഫോണില്‍ ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു. 144Hz റിഫ്രഷ് റേറ്റും 7,000 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്നസുമാണ് മറ്റൊരു പ്രത്യേകത. ക്വാല്‍കോമിന്റെ സ്നാപ്ഡ്രാഗണ്‍ 8 എലൈറ്റ് ജെന്‍ 5 ചിപ്സെറ്റും 3nm പ്രോസസറുമാണ് ഇതിന് കരുത്ത് പകരുന്നത്. 16GB വരെ LPDDR5X റാമും 1TB UFS 4.1 സ്റ്റോറേജും 120W ഫാസ്റ്റ് ചാര്‍ജിങ്ങിനെ പിന്തുണയ്ക്കുന്ന 7,000mAh ബാറ്ററിയും ഇത് വാഗ്ദാനം ചെയ്യുമെന്ന് കരുതുന്നു. ഇന്ത്യയില്‍ ഫോണിന് 59,999 രൂപ വില വരുമെന്ന് പ്രതീക്ഷിക്കുന്നു.

Realme GT 8 Pro to launch soon

ഐക്യുഒഒ 15

ചൈനയില്‍ അടുത്തിടെ അവതരിപ്പിച്ചതിന് ശേഷം ഐക്യുഒഒ 15 നവംബര്‍ 26 ന് ഇന്ത്യയില്‍ ഔദ്യോഗികമായി ലോഞ്ച് ചെയ്യാന്‍ ഒരുങ്ങുകയാണ്. 2K റെസല്യൂഷനോടുകൂടിയ 6.85 ഇഞ്ച് സാംസങ് എം14 അമോലെഡ് ഡിസ്പ്ലേ, 144Hz റിഫ്രഷ് റേറ്റ്, 130Hz ടച്ച് സാമ്പിള്‍ റേറ്റ് എന്നിവ ഈ ഫോണിന്റെ സവിശേഷതയാണ്. ഇത് സ്നാപ്ഡ്രാഗണ്‍ 8 എലൈറ്റ് ജെന്‍ 5 SoCയില്‍ പ്രവര്‍ത്തിക്കുന്നു. അഡ്രിനോ 840 ജിപിയുവിനൊപ്പം ഇത് ഒരു ശക്തമായ ഗെയിമിങ് ഫോണായി സ്ഥാനം പിടിക്കുന്നു. ഹാര്‍ഡ്വെയര്‍ അപ്ഗ്രേഡുകള്‍ കാരണം 54,999 രൂപയ്ക്ക് പുറത്തിറക്കിയ മുന്‍ഗാമിയായ ഐക്യുഒ 13 നെക്കാള്‍ അല്പം കൂടുതലായിരിക്കും ഐക്യുഒ 15 ന്റെ വില.

iQOO 15 set to launch in India in November

OnePlus, Lava, Realme, and iQOO to launch smartphones this month

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഷാഫി പറമ്പിലിന് മര്‍ദനമേറ്റ സംഭവം; ആഭ്യന്തര മന്ത്രാലയത്തോട് റിപ്പോര്‍ട്ട് തേടി ലോക്സഭ സെക്രട്ടറിയേറ്റ്

ഒരു കുപ്പി വെള്ളത്തിന് 100, കാപ്പിക്ക് 700; നിരക്ക് ക്രമീകരിച്ചില്ലെങ്കില്‍ തിയറ്ററുകള്‍ കാലിയാകുമെന്ന് സുപ്രീംകോടതി

സംസ്ഥാന സ്‌കൂള്‍ കലോത്സവ തീയതികളില്‍ മാറ്റം

തെരുവുനായയെ കൂട്ടബലാത്സംഗത്തിനിരയാക്കി, സ്വകാര്യഭാഗത്ത് പരിക്ക്; മൃഗസംരക്ഷണ പ്രവര്‍ത്തകയുടെ പരാതിയില്‍ കേസ്

മകനെ സ്ഥാനാര്‍ഥിയാക്കാന്‍ ബിജെപി ശ്രമിച്ചു, പല തവണ ഫോണില്‍ വിളിച്ചു; ഇ പി ജയരാജന്‍ ആത്മകഥയില്‍

SCROLL FOR NEXT