Oppo A6 Pro 5G  image credit: OPPO
Gadgets

7000mAh ബാറ്ററി, 50എംപി വൈഡ്-ആംഗിള്‍ ലെന്‍സ്; ഓപ്പോ എ6 പ്രോ 5ജി, വിശദാംശങ്ങള്‍

ചൈനയില്‍ ലോഞ്ച് ചെയ്തതിന് തൊട്ടുപിന്നാലെ പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ ഓപ്പോ പുതിയ വേരിയന്റായ ഓപ്പോ എ6 പ്രോ 5ജി പുറത്തിറക്കി

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ചൈനയില്‍ ലോഞ്ച് ചെയ്തതിന് തൊട്ടുപിന്നാലെ പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ ഓപ്പോ പുതിയ വേരിയന്റായ ഓപ്പോ എ6 പ്രോ 5ജി പുറത്തിറക്കി. വില ഇതുവരെ കമ്പനി വെളിപ്പെടുത്തിയിട്ടില്ല. എന്നിരുന്നാലും ആഗോള വേരിയന്റ് ഉടന്‍ ഇന്ത്യയില്‍ ലോഞ്ച് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.

7000mAh ബാറ്ററിയുമായാണ് ഫോണ്‍ വരുന്നത്. 80W SUPERVOOCTM ഫ്‌ലാഷ് ചാര്‍ജിനുള്ള പിന്തുണയും ഇതിനുണ്ട്. അഞ്ച് വര്‍ഷത്തിലേറെ ബാറ്ററി ഈടുനില്‍ക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. FHD+ റെസല്യൂഷനോടുകൂടിയ (1080 × 2372 പിക്‌സലുകള്‍) 6.57 ഇഞ്ച് AMOLED അള്‍ട്രാ ബ്രൈറ്റ് ഡിസ്‌പ്ലേയാണ് സ്മാര്‍ട്ട്‌ഫോണിനുള്ളത്. ഇത് 120Hz റിഫ്രഷ് റേറ്റ്, 1400 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്‌നസ് എന്നിവയെ പിന്തുണയ്ക്കുന്നു. സ്‌ക്രീന്‍-ടു-ബോഡി അനുപാതം 93 ശതമാനമാണ്.

ഓപ്പോ എ6 പ്രോ 5ജി ലൂണാര്‍ ടൈറ്റാനിയം, സ്റ്റെല്ലാര്‍ ബ്ലൂ, കോറല്‍ പിങ്ക്, റോസ്വുഡ് റെഡ് എന്നീ നിറങ്ങളില്‍ ലഭ്യമാകും.കാമറയുടെ കാര്യത്തില്‍, പിന്‍ കാമറ സജ്ജീകരണത്തില്‍ ഓട്ടോഫോക്കസുള്ള 50MP വൈഡ്-ആംഗിള്‍ ലെന്‍സും 2MP മോണോക്രോം ലെന്‍സും ഉള്‍പ്പെടുന്നു. മുന്‍വശത്ത്, ഫോണില്‍ 16MP കാമറയുണ്ട്. രണ്ട് കാമറകളും ഫോട്ടോ, വീഡിയോ, പോര്‍ട്രെയ്റ്റ്, നൈറ്റ്, പനോരമ, ഡ്യുവല്‍-വ്യൂ വീഡിയോ, അണ്ടര്‍വാട്ടര്‍ മോഡ് എന്നിവയുള്‍പ്പെടെ ഒന്നിലധികം മോഡുകളെ പിന്തുണയ്ക്കുന്നു. 8GB + 128GB, 8GB + 256GB എന്നി രണ്ടു വേരിയന്റുകളില്‍ ഫോണ്‍ ലഭ്യമാണ്. LPDDR4X റാമും UFS 2.2 സ്റ്റോറേജുമുള്ള ഫോണ്‍ സ്റ്റോറേജ് വിപുലീകരണത്തെ പിന്തുണയ്ക്കുന്നുണ്ട്.

Oppo A6 Pro 5G Specs: Full features, colours, battery

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അയ്യപ്പനെയും ശരണമന്ത്രത്തെയും അപമാനിച്ചു; 'പോറ്റിയേ കേറ്റിയേ' ഗാനത്തില്‍ കേസ്

നീലലോഹിതദാസന്‍ നാടാരെ കുറ്റവിമുക്തമാക്കിയ ഹൈക്കോടതി വിധിക്കെതിരെ അപ്പീലുമായി പരാതിക്കാരി സുപ്രീം കോടതിയില്‍

യാത്രക്കാരുടെ ലഗേജിന് ട്രയിനിലും പരിധിയുണ്ട്, അധികമായാല്‍ പണം നല്‍കണം

പുതുവര്‍ഷ സമ്മാനം; രാജ്യത്തുടനീളം ജനുവരി ഒന്നുമുതല്‍ സിഎന്‍ജി, പിഎന്‍ജി വില കുറയും

ടോസ് ഇടാന്‍ പോലും ആയില്ല; മൂടല്‍ മഞ്ഞ് കാരണം നാലാം ടി20 ഉപേക്ഷിച്ചു

SCROLL FOR NEXT