OPPO F33 5G Launched  source: OPPO
Gadgets

ഫോണ്‍ നഷ്ടപ്പെട്ടാല്‍ റിമോട്ട് ഉപയോഗിച്ച് ലോക്ക് ചെയ്യാം, എഐ ടൂളുകള്‍; ഓപ്പോ എഫ്33 സീരീസ് വിപണിയില്‍

പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ ഓപ്പോ, തങ്ങളുടെ മിഡ് റേഞ്ച് സ്മാര്‍ട്ട്‌ഫോണ്‍ വിപണി പുതുക്കി എഫ്33 സീരീസ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ ഓപ്പോ, തങ്ങളുടെ മിഡ് റേഞ്ച് സ്മാര്‍ട്ട്‌ഫോണ്‍ വിപണി പുതുക്കി എഫ്33 സീരീസ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. കളര്‍ ഒഎസ് 16ല്‍ അധിഷ്ഠിതമായ സോഫ്റ്റ്വെയര്‍ അപ്ഗ്രേഡുകളിലൂടെ മിഡ്-റേഞ്ച് വിഭാഗത്തില്‍ മികച്ച മാറ്റങ്ങളാണ് കമ്പനി ലക്ഷ്യമിടുന്നത്.

ചൂടാകുന്നത് ഒഴിവാക്കാന്‍ 4289mm² വേപ്പര്‍ ചേംബര്‍ കൂളിങ് സിസ്റ്റം ഉള്‍പ്പെടുത്തിയിട്ടുണ്ട്. കഠിനമായ കാലാവസ്ഥയിലും സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ചവെക്കാന്‍ ഇത് സഹായിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. ഉയര്‍ന്ന പെര്‍ഫോമന്‍സിനേക്കാള്‍ ഉപരിയായി, ദീര്‍ഘനേരം തടസ്സമില്ലാതെ പ്രവര്‍ത്തിക്കാന്‍ പുതിയ സീരീസിന് കഴിയുമെന്നും കമ്പനി അവകാശപ്പെടുന്നു.

ഫോണിന്റെ വേഗം വര്‍ദ്ധിപ്പിക്കുന്നതിനും ആപ്പുകളുടെ പ്രതികരണം മെച്ചപ്പെടുത്തുന്നതിനുമായി ട്രിനിറ്റി എന്‍ജിന്‍ , ലുമിനസ് റെന്‍ഡറിംഗ് എന്‍ജിന്‍ എന്നി പേരുകളില്‍ ഡ്യുവല്‍ എന്‍ജിന്‍ സ്മൂത്ത്‌നെസ് സിസ്റ്റം ഇതില്‍ ക്രമീകരിച്ചിട്ടുണ്ട്. ഏകദേശം 6 വര്‍ഷത്തോളം ഫോണിന്റെ പ്രവര്‍ത്തനം ഒരേ വേഗത്തില്‍ നിലനിര്‍ത്താന്‍ സഹായിക്കുന്ന ഫ്‌ലൂവന്‍സി പ്രൊട്ടക്ഷന്‍ ആണ് മറ്റൊന്ന്. ഫോണ്‍ നഷ്ടപ്പെട്ടാല്‍ കസ്റ്റമര്‍ സപ്പോര്‍ട്ട് വഴി റിമോട്ട് ഉപയോഗിച്ച് ലോക്ക് ചെയ്യാന്‍ സഹായിക്കുന്ന ഫീച്ചര്‍ ആണ് മറ്റൊരു സവിശേഷത. എഴുതുന്നതിനും ഡോക്യുമെന്റ് സ്‌കാനിങ്ങിനും ഫോട്ടോ എഡിറ്റിങ്ങിനും ആവശ്യമായ എഐ സൗകര്യങ്ങള്‍ ഇതിലുണ്ട്.

OPPO F33 5G Launched in India: Price and Specifications

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഡ്രൈവിങ് ലൈസന്‍സിന് ഒരു പരീക്ഷ കൂടി; 'ഹസാഡ് ടെസ്റ്റ്' ഡിസംബര്‍ മുതല്‍

ഇന്നും നാളെയും ശക്തമായ മഴ, 50 കിലോമീറ്റർ വരെ വേ​ഗത്തിൽ കാറ്റിനും ഇടിമിന്നലിനും സാധ്യത; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

Today's Rashi Phalam September 15| പുതിയ സംരംഭങ്ങൾ തുടങ്ങാൻ സാധിക്കും, സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം

ദീപാരാധന തൊഴുത് ഋഷഭ് ഷെട്ടിയും ഭാര്യയും ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തില്‍; വിഡിയോ

മദ്യലഹരിയില്‍ മകന്റെ ആക്രമണം; പിതാവിന് ദാരുണാന്ത്യം