പ്രമുഖ ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ ഓപ്പോ, എഫ് 35 സീരീസ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നു. ഈ സീരീസിന് കീഴില്‍ സ്റ്റാന്‍ഡേര്‍ഡ് എഫ്35, എഫ്35 പ്രോ മോഡലുകളാണ് ഉണ്ടാവുക. കരുത്തുറ്റ 8000 എംഎഎച്ച് ബാറ്ററിയോടെ വിപണിയില്‍ എത്തുന്ന ഫോണിന്റെ ലോഞ്ച് തീയതിയായി കമ്പനി നിശ്ചയിച്ചിരിക്കുന്നത് ഒക്ടോബര്‍ അഞ്ച് ആണ്.
6.57 എഫ്എച്ച്ഡി പ്ലസ് അമോലെഡ് 120hz ഡിസ്‌പ്ലേയുമായാണ് ഫോണ്‍ വിപണിയില്‍ എത്തുക. 80w ഫാസ്റ്റ് ചാര്‍ജിങ്ങിനെ പിന്തുണയ്ക്കുന്നതാണ് 8000 എംഎഎച്ച് ബാറ്ററി. മീഡിയാടെക് 6360 ആണ് എഫ്35ന്റെ പ്രോസസര്‍. കാമറ വിഭാഗത്തില്‍ 50 എംപി പ്ലസ് 2 എംപി റിയര്‍ കാമറയും 50 എംപി സെല്‍ഫി കാമറയുമാണ് വരിക. 6ജിബി പ്ലസ് 128 ജിബി, 8ജിബി പ്ലസ് 128 ജിബി എന്നിങ്ങനെ സ്റ്റോറേജ് കോണ്‍ഫിഗറേഷനോട് കൂടിയാണ് ഫോണ്‍ വിപണിയില്‍ എത്തുക.
എഫ്35 പ്രോയില്‍ മീഡിയാടെക് ഡൈമെന്‍സിറ്റി 7360 മാക്‌സ് ചിപ്‌സെറ്റ് ആണ് ഉണ്ടാവുക. 50 എംപി മെയ്ന്‍ കാമറയും 8 എംപി അള്‍ട്രാ വൈഡ് ലെന്‍സും 50 എംപി അള്‍ട്രാ വൈഡ് സെല്‍ഫി കാമറയും അടങ്ങുന്നതാണ് കാമറ വിഭാഗം. സ്റ്റാന്‍ഡേര്‍ഡ് മോഡലിന് 35,000 നും 40,000 നും ഇടയില്‍ വിലയാണ് പ്രതീക്ഷിക്കുന്നത്. പ്രോ വേരിയന്റിന് വില കൂടും. 45,000 രൂപ മുതല്‍ 50,000 രൂപ വരെയാണ് വില പ്രതീക്ഷിക്കുന്നത്. വേവ് ബ്ല്യൂ, ടൈറ്റാനിയം ഗ്രേ, മിസ്റ്റ് പിങ്ക് നിറങ്ങളില്‍ ഫോണ്‍ വിപണിയില്‍ എത്തുമെന്ന് കരുതുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates