Oppo Reno 15 Pro  source: x
Gadgets

ഹീറ്റ് കണ്‍ട്രോള്‍, മികച്ച വിഡിയോ റെക്കോര്‍ഡിങ്; ഓപ്പോയുടെ പുതിയ ഫോണ്‍ ഉടന്‍ വിപണിയില്‍, റെനോ 15 പ്രോ

പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ ഓപ്പോയുടെ പുതിയ ഫോണായ റെനോ15 പ്രോ ഉടന്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും

സമകാലിക മലയാളം ഡെസ്ക്

മുംബൈ: പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ ഓപ്പോയുടെ പുതിയ ഫോണായ റെനോ15 പ്രോ ഉടന്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും. ColorOS 16ല്‍ പ്രവര്‍ത്തിക്കുന്ന ഫോണിന് Dimensity 8450 ചിപ്സെറ്റാണ് കരുത്തുപകരുന്നത്. ഗെയിം കളിക്കുമ്പോഴും ആപ്പുകളില്‍ മള്‍ട്ടിടാസ്‌കിങ് നടത്തുമ്പോഴും മികച്ച പ്രകടനമാണ് ഇത് കാഴ്ച വെയ്ക്കുന്നത്.

ആറ് വര്‍ഷം വരെ സുഗമമായി പ്രവര്‍ത്തിക്കാന്‍ കഴിയുന്ന തരത്തിലാണ് സാങ്കേതികവിദ്യ. 1080P അള്‍ട്രാ HD വണ്‍-ക്ലിക്ക് വീഡിയോ റെക്കോര്‍ഡിങ്ങും മികച്ച ഹീറ്റ് കണ്‍ട്രോളുമാണ് ഫോണിന്റെ മറ്റു പ്രത്യേകതകള്‍. വൈഡ്-ആംഗിള്‍ സ്റ്റെബിലൈസേഷനോടുകൂടിയ 50MP ഓട്ടോഫോക്കസ് ഫ്രണ്ട് കാമറ, 50MP അള്‍ട്രാ-വൈഡ്, 50MP ടെലിഫോട്ടോ ലെന്‍സുകളുള്ള 200MP റിയര്‍ പ്രധാന കാമറ, ഡ്യുവല്‍-സൈഡഡ് ഇമേജ് സ്റ്റെബിലൈസേഷന്‍, എഐ ലൈവ്-സ്ട്രീം ഹൈലൈറ്റ് റീല്‍ എന്നിവയാണ് കാമറ വിഭാഗത്തിലെ ആകര്‍ഷണീയതകള്‍.

അമിതമായി ചൂടാകാതെ ആറ് മണിക്കൂര്‍ വരെ ലൈവ് കൊടുക്കാന്‍ കഴിയും. 5270 mAh ഉയര്‍ന്ന ശേഷിയുള്ള ബാറ്ററി, 80W സൂപ്പര്‍ ഫ്‌ലാഷ് ചാര്‍ജ്, 50W വയര്‍ലെസ് ഫ്‌ലാഷ് ചാര്‍ജ് എന്നിവയാണ് മറ്റു പ്രത്യേകതകള്‍. ഇന്ത്യയില്‍ ലോഞ്ച് ചെയ്യുന്ന തീയതി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ചൈനയില്‍ ഇതിനോടകം തന്നെ വിപണിയില്‍ എത്തിയ ഫോണിന് ഏകദേശം 46000 രൂപ വില വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

Oppo Reno 15 Pro coming soon: Features, expected price

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ദിലീപിനെ തിരിച്ചെടുക്കാന്‍ ചലച്ചിത്ര സംഘടനകള്‍; അടിയന്തര യോഗം ചേര്‍ന്ന് 'അമ്മ'

ദിലീപിനെ ശിക്ഷിക്കണമെന്ന് നമുക്ക് പറയാന്‍ പറ്റില്ല; കോടതി തീരുമാനം തെളിവുകളുടെ അടിസ്ഥാനത്തില്‍; വിഡി സതീശന്‍

19-ാം വയസില്‍ അമ്മയെ കഴുത്തു ഞെരിച്ച് കൊന്ന് കെട്ടിത്തൂക്കി; ശത്രുക്കളുടെ തലയറുത്ത് ഫുട്‌ബോള്‍ കളി; ആരാണ് ധുരന്ദറിലെ അക്ഷയ് ഖന്നയുടെ റഹ്മാന്‍ ഡകെയ്ത്?

ദിലീപേട്ടനെപ്പോലെ ഒരാള്‍ ഇത് ചെയ്യില്ല, വിധിയില്‍ സന്തോഷം; തിരിച്ചെടുക്കല്‍ അമ്മ തീരുമാനിക്കുമെന്ന് ലക്ഷ്മിപ്രിയ

ഭാര്യ പിണങ്ങിപ്പോയി, മദ്യപിച്ചെത്തിയ മകന്‍ അമ്മയെ മര്‍ദിച്ചുകൊന്നു; 33കാരന്‍ അറസ്റ്റില്‍

SCROLL FOR NEXT