Oppo Reno 14 5G series image credit: oppo
Gadgets

200 മെഗാപിക്‌സല്‍ കാമറ, 10000mAh ബാറ്ററി; ഓപ്പോ റെനോ സീരീസ്, അറിയാം ലോഞ്ച് സമയക്രമം

പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ ഓപ്പോ, അവരുടെ അടുത്ത പ്രീമിയം സ്മാര്‍ട്ട്ഫോണ്‍ ലൈനപ്പ് പുറത്തിറക്കാന്‍ ഒരുങ്ങുന്നു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ ഓപ്പോ, അവരുടെ അടുത്ത പ്രീമിയം സ്മാര്‍ട്ട്ഫോണ്‍ ലൈനപ്പ് പുറത്തിറക്കാന്‍ ഒരുങ്ങുന്നു. 'ഓപ്പോ റെനോ 15 സീരീസ്' എന്ന പേരിലാണ് പുതിയ സ്മാര്‍ട്ട്‌ഫോണുകള്‍ അവതരിപ്പിക്കാന്‍ പദ്ധതിയിടുന്നത്. ഈ സീരീസില്‍ റെനോ 15, റെനോ 15 പ്രോ, റെനോ 15 പ്രോ+ എന്നി മൂന്ന് വകഭേദങ്ങള്‍ ഉള്‍പ്പെടും. അടുത്ത വര്‍ഷം ഇന്ത്യയില്‍ ഫോണുകളുടെ ലോഞ്ച് നടന്നേക്കാം. എന്നാല്‍ സമയപരിധി വ്യക്തമാക്കിയിട്ടില്ല. നവംബറില്‍ ചൈനയില്‍ ഔദ്യോഗികമായി ലോഞ്ച് ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

നിരവധി ഫീച്ചറുകളോടെയായിരിക്കും പുതിയ സീരീസ് വിപണിയില്‍ എത്തുക. മീഡിയടെക് ഡൈമെന്‍സിറ്റി 9500 ചിപ്സെറ്റ് ആയിരിക്കാം ഫോണിന് കരുത്തുപകരുക. ഈ പരമ്പരയുടെ ഹൈലൈറ്റ് അതിന്റെ 200-മെഗാപിക്‌സല്‍ റിയര്‍ കാമറയാണ്. മെച്ചപ്പെട്ട സൂമിനും കുറഞ്ഞ വെളിച്ചത്തിലും ഫോട്ടോഗ്രാഫി സാധ്യമാക്കാനും ഒരു പെരിസ്‌കോപ്പ് ലെന്‍സുമായി ഇതിനെ ഇണക്കിചേര്‍ത്തിട്ടുണ്ട്. റെനോ 14 പ്രോയില്‍ കാണുന്ന 6,000mAh ശേഷിയേക്കാള്‍ ഉയര്‍ന്ന ശേഷിയുള്ള ബാറ്ററിയോടെയായിരിക്കും ഫോണ്‍ വിപണിയില്‍ എത്തുക. ഈ ഹാന്‍ഡ്സെറ്റിന് 10,000mAh ബാറ്ററി പായ്ക്ക് ഉണ്ടാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

ഓപ്പോ റെനോ 15 ന് 6.3 ഇഞ്ച് ഡിസ്പ്ലേ ഉണ്ടായിരിക്കാം. അതേസമയം റെനോ 15 പ്രോയ്ക്ക് 6.8 ഇഞ്ച് വലിയ പാനല്‍ ഉണ്ടാവാനുള്ള സാധ്യതയുമുണ്ട്. ഉയര്‍ന്ന റിഫ്രഷ് നിരക്കുകള്‍, മെച്ചപ്പെട്ട ഔട്ട്‌ഡോര്‍ വിസിബിലിറ്റി എന്നിവയുള്ള OLED ഡിസ്പ്ലേകള്‍ രണ്ട് മോഡലുകളിലും ഉണ്ടായിരിക്കുമെന്ന് സൂചനയുണ്ട്. മെച്ചപ്പെടുത്തിയ എഐ ഇമേജിങ് ആണ് മറ്റൊരു ഫീച്ചറായി വരാന്‍ സാധ്യതയുള്ളത്.

Oppo Reno 15 series to come with 10000mAh battery, 200MP camera

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എം ആര്‍ രാഘവവാര്യര്‍ക്ക് കേരള ജ്യോതി; കേരള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

ധനലാഭം, അം​ഗീകാരം, ഭാ​ഗ്യം അനു​ഗ്രഹിക്കും; ഈ നക്ഷത്രക്കാർക്ക് നേട്ടം

യുഎഇ ക്യാമ്പിങ് നിയമങ്ങൾ : മാലിന്യം വലിച്ചെറിഞ്ഞാൽ, 30,000 മുതൽ10 ലക്ഷം ദിർഹം വരെ പിഴ

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌കജ്വര മരണം; ഈ മാസം മരിച്ചത് 12 പേര്‍

കെജരിവാളിന്റെ ശീഷ് മഹല്‍ 2; ചണ്ഡിഗഡിലെ ബംഗ്ലാവിന്റെ ചിത്രവുമായി ബിജെപി; മറുപടിയുമായി ആം ആദ്മി

SCROLL FOR NEXT