POCO M8 5G goes on sale in India image credit: poco
Gadgets

20,000 രൂപയില്‍ താഴെ വില, സ്ലിം ഫോണുമായി പോക്കോ; ബജറ്റ് ഫ്രണ്ട്‌ലി എം8 ഫൈവ് ജി

പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ ഷവോമിയുടെ സബ് ബ്രാന്‍ഡ് ആയ പോക്കോയുടെ പുതിയ ഫോണ്‍ ആയ പോക്കോ എം8 ഫൈവ് ജി ഫോണ്‍ ഇന്ത്യയില്‍ വില്‍പ്പനയ്ക്ക് എത്തി

സമകാലിക മലയാളം ഡെസ്ക്

മുംബൈ: പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ ഷവോമിയുടെ സബ് ബ്രാന്‍ഡ് ആയ പോക്കോയുടെ പുതിയ ഫോണ്‍ ആയ പോക്കോ എം8 ഫൈവ് ജി ഫോണ്‍ ഇന്ത്യയില്‍ വില്‍പ്പനയ്ക്ക് എത്തി. ഇതിന്റെ പ്രാരംഭ വില 20,000 രൂപയില്‍ താഴെയാണ്. ബജറ്റ് ഫ്രണ്ട്‌ലി എം സീരീസ് നിര വിപുലമാക്കിയാണ് പുതിയ ഫോണ്‍ കമ്പനി അവതരിപ്പിച്ചത്. 7.35 എംഎം മാത്രം വീതിയും 178 ഗ്രാം ഭാരവുമുള്ളതാണ് ഫോണ്‍.

6GB + 128GB പതിപ്പിന് 18,999 രൂപയാണ് വില. 8GB + 128GB പതിപ്പിന് 19,999 രൂപയും ടോപ്പ്- എന്‍ഡ് പതിപ്പായ 8GB + 256GB മോഡലിന് 21,999 രൂപയുമാണ് വില. കാര്‍ബണ്‍ ബ്ലാക്ക്, ഗ്ലേഷ്യല്‍ ബ്ലൂ, അല്ലെങ്കില്‍ ഫ്രോസ്റ്റ് സില്‍വര്‍ നിറങ്ങളില്‍ ഇത് വാങ്ങാം. 4nm ചിപ്പില്‍ പ്രവര്‍ത്തിക്കുന്ന ക്വാല്‍കോമിന്റെ സ്‌നാപ്ഡ്രാഗണ്‍ 6 Gen 3 ആണ് ഇതിന് കരുത്തുപകരുന്നത്. സുഗമമായ മള്‍ട്ടിടാസ്‌കിംഗ്, വേഗത്തില്‍ ആപ്പുകള്‍ ഓപ്പണ്‍ ചെയ്യാനുള്ള സാങ്കേതികവിദ്യ, വേഗത്തിലുള്ള ഗെയിമിങ് എന്നിവ പുതിയ ഫോണ്‍ വാഗ്ദാനം ചെയ്യുന്നു.

120Hz വരെ അഡാപ്റ്റീവ് റിഫ്രഷ് റേറ്റ് ഉള്ള 6.77-ഇഞ്ച് ഫുള്‍ HD+ AMOLED ആണ് ഡിസ്‌പ്ലേ. കാമറ വിഭാഗത്തില്‍ പിന്നില്‍ ലൈറ്റ് ഫ്യൂഷന്‍ 400 സെന്‍സറും 4K വീഡിയോയും ഉള്ള 50MP മെയിന്‍ ഷൂട്ടര്‍ ഉണ്ട്. മുന്‍കാമറ 20 എംപിയാണ്.

അതിനാല്‍ വീഡിയോ കോളുകളും സെല്‍ഫികളും കൂടുതല്‍ വ്യക്തമായി കാണപ്പെടും. 5,520mAh ബാറ്ററിയാണ് ഇതിനുള്ളത്. 45W ഫാസ്റ്റ് ചാര്‍ജിങ്ങും സാധ്യമാണ്. ഹെപ്പര്‍ഒഎസ് 2-ലാണ് ഈ ഫോണ്‍ പ്രവര്‍ത്തിക്കുക. ഐപി68 വാട്ടര്‍ ആന്‍ഡ് ഡസ്റ്റ് റെസിസ്റ്റന്‍സ്, ഒപ്റ്റിക്കല്‍ ഫിംഗര്‍പ്രിന്റ് സ്‌കാനര്‍, ഐആര്‍ ബ്ലാസ്റ്റര്‍, ബ്ലൂടൂത്ത് പതിപ്പ് 5.4 എന്നിവയ്ക്കുള്ള പിന്തുണയും ഇതിനുണ്ടാകും.

POCO M8 5G goes on sale in India, budget friendly phone

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കെഎം മാണിക്ക് തലസ്ഥാനത്ത് സ്മാരകം; കവടിയാറില്‍ 25 സെന്റ് ഭൂമി അനുവദിച്ച് സര്‍ക്കാര്‍

കലയുടെ സം​ഗമ ഭൂമിയായി തൃശൂർ; ഉത്സവ ലഹരിയിൽ സാംസ്കാരികന​ഗരി

'അവസരത്തിനൊത്ത് എടുത്തണിയാനുള്ളതല്ല പ്രത്യയശാസ്ത്രം'; 'ടോക്സിക്' വിവാദത്തിൽ നടി അതുല്യ ചന്ദ്ര

മനസമാധാനം കളയാതെ ഇക്കൂട്ടരെ എങ്ങനെ കൈകാര്യം ചെയ്യാം?

സംസ്ഥാനത്ത് ഇന്നും നാളെയും മഴയ്ക്ക് സാധ്യത; ശബരിമലയിലും ജാഗ്രത

SCROLL FOR NEXT