POCO M8 5G  image credit: poco
Gadgets

8000 എംഎഎച്ച് ബാറ്ററി ശേഷി, 20,000 രൂപ വില; വരുന്നു പോക്കോയുടെ പുതിയ ഫോണ്‍

പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ പോക്കോയുടെ പുതിയ ഫോണായ പോക്കോ എം8 പവര്‍ ഫൈവ് ജി ഉടന്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

മുംബൈ: പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ പോക്കോയുടെ പുതിയ ഫോണായ പോക്കോ എം8 പവര്‍ ഫൈവ് ജി ഉടന്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും. ഫോണിന്റെ പൂര്‍ണ വിവരങ്ങള്‍ കമ്പനി പുറത്തുവിട്ടിട്ടില്ലെങ്കിലും മികച്ച ബാറ്ററി ലൈഫ് ആയിരിക്കും ഫോണിന്റെ ഏറ്റവും വലിയ പ്രത്യേകത. ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 4 ജെന്‍ 4 ചിപ്പ്‌സെറ്റ് ആയിരിക്കും ഫോണിന് കരുത്തുപകരുക.

ഫുള്‍ എച്ച്ഡി പ്ലസ് റെസല്യൂഷനും 120 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റുമുള്ള 7 ഇഞ്ച് OLED ഡിസ്‌പ്ലേ ആയിരിക്കും ഫോണില്‍ ഉണ്ടാവുക. പുറത്ത് മികച്ച രീതിയില്‍ ഉപയോഗിക്കാന്‍ കഴിയുന്ന തരത്തില്‍ 1800 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്‌നസും ഇതിലുണ്ടാകുമെന്ന് കരുതുന്നു. എട്ട് ജിബി വരെയുള്ള റാമും 256 ജിബി ഇന്റേണല്‍ സ്റ്റോറേജുമാണ് മറ്റൊരു പ്രത്യേകത. ഒരു ദിവസം മുഴുവന്‍ ഫോണ്‍ പ്രവര്‍ത്തിക്കാന്‍ കഴിയും വിധം 8000എംഎഎച്ച് ബാറ്ററി ശേഷിയാണ് ഫോണിനുള്ളത്.

കൂടാതെ 45w വയര്‍ഡ് ചാര്‍ജിങ്ങും 22.5w റിവേഴ്‌സ് വയര്‍ഡ് ചാര്‍ജിങ്ങും ഫോണില്‍ പ്രതീക്ഷിക്കുന്നു. 50 എംപി പ്രൈമറി കാമറ ഉള്‍പ്പെടുന്ന ഡ്യുവല്‍ റിയര്‍ കാമറ സെറ്റപ്പ് ആയിരിക്കും ഫോണില്‍ ഉണ്ടാവുക. സെല്‍ഫികള്‍ക്കും വിഡിയോ കോളുകള്‍ക്കുമായി മുന്‍വശത്ത് 8 എംപി കാമറയും ഉണ്ടായേക്കാം. ജൂലൈ അവസാനത്തോടെയോ ഓഗസ്റ്റ് ആദ്യമോ ഫോണ്‍ വിപണിയില്‍ അവതരിപ്പിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഏകദേശം 20,000 രൂപയാണ് വിലയായി പ്രതീക്ഷിക്കുന്നത്.

Poco M8 Power 5G India launch with a big battery

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'17 ചാക്കുകളിലായി ബിജെപി ഓഫീസില്‍ 25 കോടി എത്തി; നേതാക്കളില്‍ പലരും സ്വന്തം പോക്കറ്റിലാക്കി'; വെളിപ്പെടുത്തല്‍

വഖഫ് ബോര്‍ഡ് സര്‍ക്കാരിന് പുനഃസംഘടിപ്പിക്കാം, ഇടക്കാലത്തേയ്ക്ക് അമുസ്ലീങ്ങളെ സര്‍ക്കാരിന് നിയമിക്കാമെന്നും ഹൈക്കോടതി

കശ്മീരില്‍ ഭീകരാക്രമണത്തില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു; പ്രദേശം വളഞ്ഞ് സൈന്യം, ഭീകരര്‍ക്കായി തിരച്ചില്‍

ഹൈക്കോടതി ജഡ്ജിക്ക് നേരെ അസഭ്യ വര്‍ഷം; യുവാവിന് പിഴ

മോദിയുമായി ശരദ് പവാറിന്റെ കൂടിക്കാഴ്ച; ചർച്ച എൻസിപി എൻഡിഎയിലേക്കെന്ന അഭ്യൂഹങ്ങൾക്കിടെ