Realme 15T image credit: realme
Gadgets

25 മണിക്കൂര്‍ യൂട്യൂബ് വിഡിയോ പ്ലേബാക്ക്, 128 മണിക്കൂറിലധികം മ്യൂസിക്ക് സ്ട്രീമിങ്; കരുത്തുറ്റ ബാറ്ററിയുമായി റിയല്‍മി 15ടി, ലോഞ്ച് ചൊവ്വാഴ്ച

പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ റിയല്‍മിയുടെ പുതിയ സ്മാര്‍ട്ട്‌ഫോണായ റിയല്‍മി 15ടി ഇന്ത്യയില്‍ ചൊവ്വാഴ്ച ലോഞ്ച് ചെയ്യും

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ റിയല്‍മിയുടെ പുതിയ സ്മാര്‍ട്ട്‌ഫോണായ റിയല്‍മി 15ടി ഇന്ത്യയില്‍ ചൊവ്വാഴ്ച ലോഞ്ച് ചെയ്യും. ചൈനീസ് കമ്പനിയുടെ ഈ പുതിയ സ്മാര്‍ട്ട്‌ഫോണിന് 7000എംഎഎച്ച് വലിയ ബാറ്ററിയും ഒട്ടനവധി ഫീച്ചറുകളും ഉണ്ടാകും. ഔദ്യോഗിക ലോഞ്ചിന് മുന്‍പ് തന്നെ ഈ വാട്ടര്‍പ്രൂഫ് ഫോണിന്റെ വിലയും ചില ഫീച്ചറുകളും പുറത്തുവന്നിട്ടുണ്ട്.

മീഡിയാടെക് ഡൈമെന്‍സിറ്റി 6400 മാക്‌സ് ചിപ്‌സെറ്റാണ് ഫോണിന് കരുത്തു പകരുന്നത്. സില്‍വര്‍ സില്‍ക്ക്, ബ്ലൂ, സൂട്ട് ടൈറ്റാനിയം എന്നി മൂന്ന് നിറങ്ങളില്‍ ഇത് ലഭ്യമാകും. നേരത്തെ ഇന്ത്യയില്‍ പുറത്തിറക്കിയ റിയല്‍മി 15, റിയല്‍മി 15 പ്രോ എന്നിവയുടേതിന് സമാനമായിരിക്കും 15ടി ഫീച്ചറുകള്‍ എന്നാണ് കമ്പനി അറിയിച്ചത്. ഫോണിന്റെ പ്രാരംഭ വില 20,999 രൂപയാണ്. കൂടാതെ 12ജിബി റാമും 256ജിബി വരെ സ്റ്റോറേജും ഇതിനുണ്ടാകും.

റിയല്‍മി 15ടിയില്‍ 6.57 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേയും 4000 നിറ്റ്‌സ് വരെ പീക്ക് ബ്രൈറ്റ്‌നസ്സും പ്രതീക്ഷിക്കുന്നു. ഫോട്ടോഗ്രാഫിക്കായി, പിന്നില്‍ 50എംപി പ്രധാന സെന്‍സറും ഒരു സെക്കന്‍ഡറി കാമറയും ഉള്‍പ്പെടുന്ന ഡ്യുവല്‍ കാമറ സജ്ജീകരണമാണ് ഉള്ളത്.

ഫോണിന് IP66, IP68, IP69 റേറ്റിങ്ങുകള്‍ ഉണ്ടാകുമെന്ന് റിയല്‍മി സ്ഥിരീകരിച്ചിട്ടുണ്ട്, ശക്തമായ 7000എംഎഎച്ച് ബാറ്ററിയോടൊപ്പം, 10W റിവേഴ്‌സ് വയര്‍ഡ് ചാര്‍ജിങ്ങും ഫോണിനുണ്ടാകും. ഈ ബാറ്ററി ഉപയോഗിച്ച് 25.3 മണിക്കൂര്‍ യൂട്യൂബ് വിഡിയോ പ്ലേബാക്കും 128 മണിക്കൂറിലധികം മ്യൂസിക് സ്ട്രീമിങ്ങും സാധിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു.

ആന്‍ഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള റിയല്‍മി യുഐയിലാണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. എഐ എഡിറ്റ് ജീനി, എഐ സ്‌നാപ് മോഡ്, എഐ ലാന്‍ഡ്‌സ്‌കേപ്പ്, എഐ ബ്യൂട്ടിഫിക്കേഷന്‍, സ്മാര്‍ട്ട് ഇമേജ് മാറ്റിങ് തുടങ്ങിയ നിരവധി എഐ ഫീച്ചറുകളും ഇതില്‍ ഉള്‍പ്പെടും. വൈഫൈ, ബ്ലൂടൂത്ത്, യുഎസ്ബി ടൈപ്പ്-സി പോര്‍ട്ട് തുടങ്ങിയ കണക്ടിവിറ്റി ഓപ്ഷനുകളും ഇതിനുണ്ട്.

 Realme 15T is set to launch in India on September 2, massive 7000mAh battery

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോണ്‍ഗ്രസും ലീഗും ചേര്‍ന്ന് ധ്രുവീകരണത്തിന് ശ്രമിച്ചു; 'പോറ്റിയേ കേറ്റിയേ' ഗാനത്തിനെതിരെ സിപിഎം പരാതി നല്‍കും

മസാല ബോണ്ട്: ഇ ഡി നോട്ടീസ് റദ്ദാക്കണം; മുഖ്യമന്ത്രി ഹൈക്കോടതിയില്‍

മാറ്റിവച്ച തെരഞ്ഞെടുപ്പ് ജനുവരി 12ന്

കൊല്ലം മെഡിക്കൽ കോളജിൽ സീനിയർ റസിഡന്റ് , തിരുവനന്തപുരം എൻജിനിയറിങ് കോളജിൽ അസിസ്റ്റന്റ് പ്രൊഫസർ ഒഴിവുകൾ

ശബരിമലയില്‍ റെക്കോര്‍ഡ് വരുമാനം, 200 കോടി പിന്നിട്ടു; അരവണ നിയന്ത്രണം തുടരും

SCROLL FOR NEXT