Realme 16 Pro  image credit: realme
Gadgets

ഇന്ത്യയിലെ ആദ്യത്തെ 10,000mah ബാറ്ററി; റിയല്‍മി പി4 പവര്‍ ഉടന്‍ ഇന്ത്യന്‍ വിപണിയില്‍

പ്രമുഖ ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ റിയല്‍മി ഇന്ത്യയില്‍ 10,000mah ബാറ്ററിയുള്ള പുതിയ ഫോണിന്റെ ലോഞ്ചിന് ഒരുങ്ങുന്നു

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പ്രമുഖ ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ റിയല്‍മി ഇന്ത്യയില്‍ 10,000mah ബാറ്ററിയുള്ള പുതിയ ഫോണിന്റെ ലോഞ്ചിന് ഒരുങ്ങുന്നു. ഇത് യാഥാര്‍ഥ്യമായാല്‍ ഇത്രയും വലിയ ബാറ്ററി ഒരു സാധാരണ ഫോണില്‍ അവതരിപ്പിക്കുന്ന ഇന്ത്യന്‍ വിപണിയിലെ ആദ്യത്തെ ബ്രാന്‍ഡായിരിക്കും റിയല്‍മി.

റിയല്‍മിയുടെ പി4 പവര്‍ ഫൈവ് ജിയിലായിരിക്കും ശക്തി കൂടിയ ബാറ്ററി ഉണ്ടാവുക. റിയല്‍മി പി4 പവര്‍ ഫൈവ് ജി ഒറ്റ ചാര്‍ജില്‍ 1.5 ദിവസം വരെ ബാറ്ററി ലൈഫ് നല്‍കുമെന്ന് അവകാശപ്പെടുന്നു. ഏകദേശം 218 ഗ്രാം ഭാരമുണ്ടാകുമെന്ന് സൂചനയുണ്ട്. 10 ശതമാനം ബാറ്ററിയില്‍ പോലും താപനില നിലനിര്‍ത്തിക്കൊണ്ട് സ്മാര്‍ട്ട്ഫോണിന് 'സ്ഥിരമായ എഫ്പിഎസ്' നല്‍കാന്‍ കഴിയുമെന്നും കമ്പനി അവകാശപ്പെടുന്നു. ബൈപാസ് ചാര്‍ജിങ്ങിനുള്ള പിന്തുണയോടെയും ഇത് പുറത്തിറങ്ങും.ഫോണില്‍ 27W റിവേഴ്സ് ചാര്‍ജിങ് പിന്തുണയും ഉണ്ടാകും. ചിപ്സെറ്റ്, ബാറ്ററി ശേഷി, ഡിസൈന്‍, നിറങ്ങള്‍, വിലനിര്‍ണ്ണയം, കൃത്യമായ ലോഞ്ച് തീയതി എന്നിവയുള്‍പ്പെടെ ഫോണിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വരും ദിവസങ്ങളില്‍ വെളിപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു.

50 മെഗാപിക്‌സല്‍ മെയിന്‍ ഷൂട്ടര്‍, 8 മെഗാപിക്‌സല്‍ സെക്കന്‍ഡറി കാമറ, മറ്റൊരു 2 മെഗാപിക്‌സല്‍ കാമറ എന്നിവ ഉള്‍പ്പെടുന്ന ട്രിപ്പിള്‍ റിയര്‍ കാമറ സജ്ജീകരണമാണ് ഈ ഹാന്‍ഡ്സെറ്റില്‍ ഉണ്ടാകുക. റിയല്‍മി പി4 5ജി ഓഗസ്റ്റിലാണ് ഇന്ത്യന്‍ വിപണിയില്‍ എത്തിയത്. 6 ജിബി റാം + 128 ജിബി സ്റ്റോറേജുള്ള അടിസ്ഥാന വേരിയന്റിന് 18,499 രൂപയാണ് പ്രാരംഭ വില.

Realme may launch first smartphone with 10000mAh battery soon

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരെ വിശ്വസിക്കൂ'; തൃണമൂലിന് തിരിച്ചടി; ഹര്‍ജി സുപ്രീം കോടതി തള്ളി

കുസാറ്റ് വിദ്യാര്‍ഥിനി ജീവനൊടുക്കിയ നിലയില്‍; ഒരാഴ്ചക്കിടെ രണ്ടാമത്തെ സംഭവം

'യുവാക്കളും വിദ്യാർഥികളും കണ്ടിരിക്കേണ്ട ചിത്രം'; 'പേട്രിയറ്റ്' ഒരു പാഠപുസ്തകമാണെന്ന് മന്ത്രി വി ശിവൻകുട്ടി

വാഷിങ് മെഷീനിന്റെ ആയുസ്സ് കൂട്ടണോ? എങ്കിൽ ഇവ ഒരിക്കലും മെഷീനിൽ ഇടരുത്

സ്വര്‍ണവിലയില്‍ വര്‍ധന; പവന് 240 രൂപ കൂടി

SCROLL FOR NEXT