Realme P4 Pro, P4 launch in India image credit: realme
Gadgets

7,000mAh ബാറ്ററി, എഐ പിന്തുണയുള്ള 50 മെഗാപിക്‌സല്‍ കാമറ; റിയല്‍മി പി4 സീരീസ് വിപണിയില്‍

പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ റിയല്‍മി പുതിയ പി4 സീരീസ് സ്മാര്‍ട്ട്ഫോണുകള്‍ ഇന്ത്യയില്‍ ഔദ്യോഗികമായി പുറത്തിറക്കി

സമകാലിക മലയാളം ഡെസ്ക്

മുംബൈ: പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ റിയല്‍മി പുതിയ പി4 സീരീസ് സ്മാര്‍ട്ട്ഫോണുകള്‍ ഇന്ത്യയില്‍ ഔദ്യോഗികമായി പുറത്തിറക്കി. ഈ പരമ്പരയില്‍ രണ്ട് മോഡലുകളാണ് ഉള്‍പ്പെടുന്നത്. റിയല്‍മി പി4 പ്രോ, റിയല്‍മി പി4.

രണ്ട് സ്മാര്‍ട്ട്ഫോണുകളിലും 80W ഫാസ്റ്റ് ചാര്‍ജിങ്ങിനുള്ള പിന്തുണയുള്ള വലിയ 7,000mAh ബാറ്ററിയുണ്ട്. മീഡിയാടെക് ഡൈമെന്‍സിറ്റി 7400 അള്‍ട്രാ ചിപ്സെറ്റുമായാണ് പി4 വരുന്നത്. അതേസമയം പ്രോ മോഡല്‍ സ്നാപ്ഡ്രാഗണ്‍ 7 ജെന്‍ 4 പ്രോസസറുമായാണ് വിപണിയില്‍ എത്തിയത്. എഐ പിന്തുണയുള്ള 50-മെഗാപിക്‌സല്‍ പ്രധാന കാമറയാണ് രണ്ടു മോഡലിലും ഉള്ളത്.

റിയല്‍മി പി4 പ്രോ മൂന്ന് വേരിയന്റുകളില്‍ ലഭ്യമാണ്. 8 ജിബി റാം + 128 ജിബി സ്റ്റോറേജിന് 24,999 രൂപയാണ് വില. 26,999 രൂപ നല്‍കണം 8 ജിബി റാം + 256 ജിബി സ്റ്റോറേജ് വേരിയന്റിന്. 12 ജിബി റാം + 256 ജിബി സ്റ്റോറേജിന് 28,999 രൂപയാണ് വില. ബിര്‍ച്ച് വുഡ്, ഡാര്‍ക്ക് ഓക്ക് വുഡ്, മിഡ്നൈറ്റ് ഐവി നിറങ്ങളില്‍ ഇത് ലഭ്യമാണ്. 27ന് ഉച്ചയ്ക്ക് 12 മണി മുതല്‍ സ്മാര്‍ട്ട്ഫോണ്‍ വില്‍പ്പനയ്ക്കെത്തും. തെരഞ്ഞെടുത്ത ബാങ്ക് കാര്‍ഡുകള്‍ക്ക് 3,000 രൂപ തല്‍ക്ഷണ കിഴിവും 2,000 രൂപ എക്സ്ചേഞ്ച് ബോണസും ലഭിക്കും.റിയല്‍മി പി4 മൂന്ന് വേരിയന്റുകളില്‍ ലഭ്യമാണ്. 6 ജിബി റാം + 128 ജിബി സ്റ്റോറേജിന് 18,499 രൂപയും 8 ജിബി റാം + 128 ജിബി സ്റ്റോറേജിന് 19,499 രൂപയും 8 ജിബി റാം + 256 ജിബി സ്റ്റോറേജിന് 21,499 രൂപയുമാണ് വില.

സ്റ്റീല്‍ ഗ്രേ, എഞ്ചിന്‍ ബ്ലൂ, ഫോര്‍ജ് റെഡ് നിറങ്ങളില്‍ ഫോണ്‍ ലഭ്യമാണ്. ഓഗസ്റ്റ് 20 ന് വൈകുന്നേരം 6 മുതല്‍ രാത്രി 10 വരെ പരിമിതമായ ഏര്‍ലി ബേര്‍ഡ് സെയിലില്‍ സ്മാര്‍ട്ട്ഫോണ്‍ ലഭ്യമാകും. ഓഗസ്റ്റ് 25 ന് ഉച്ചയ്ക്ക് 12 മണിക്ക് ഫോണിന്റെ ഔദ്യോഗിക വില്‍പ്പന ആരംഭിക്കും. തെരഞ്ഞെടുത്ത ബാങ്ക് കാര്‍ഡുകള്‍ക്ക് 2,500 രൂപ തല്‍ക്ഷണ കിഴിവും 1,000 രൂപ എക്സ്ചേഞ്ച് ബോണസും ലഭിക്കും. റിയല്‍മി പി4 ഫൈവ് ജി സീരീസിലെ രണ്ട് മോഡലുകളും റിയല്‍മി ഇന്ത്യ വെബ്സൈറ്റ്, ഫ്‌ലിപ്കാര്‍ട്ട്, തെരഞ്ഞെടുത്ത ഓഫ്ലൈന്‍ റീട്ടെയില്‍ സ്റ്റോറുകള്‍ എന്നിവ വഴി വാങ്ങാന്‍ കഴിയും.

റിയല്‍മി പി4 പ്രോ ഫൈവ് ജിയില്‍ 6.8 ഇഞ്ച് ഫുള്‍-എച്ച്ഡി+ (1,080×2,800 പിക്‌സലുകള്‍) അമോലെഡ് 4ഉ കര്‍വ്+ സ്‌ക്രീന്‍, 144ഒ്വ റിഫ്രഷ് റേറ്റ്, 6,500 നിറ്റ്സ് പീക്ക് ബ്രൈറ്റ്നസ് ലെവല്‍, 4,320ഒ്വ ഹൈ-ഫ്രീക്വന്‍സി പിഡബ്ല്യുഎം ഡിമ്മിംഗ് റേറ്റ്, കോര്‍ണിംഗ് ഗൊറില്ല ഗ്ലാസ് 7i പ്രൊട്ടക്ഷന്‍ എന്നിവയുണ്ട്. റിയല്‍മി പി4 ഫൈവ് ജിയില്‍ 6.77 ഇഞ്ച് അമോലെഡ് ഡിസ്പ്ലേ, 144ഒ്വ റിഫ്രഷ് റേറ്റും 4,500 നിറ്റ്സ് വരെ പീക്ക് ബ്രൈറ്റ്നസുമാണ് ക്രമീകരിച്ചിരിക്കുന്നത്.

Realme P4 Pro, P4 launch in India with 7,000mAh battery starting at Rs 18,499

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'തട്ടിപ്പല്ല, യാഥാര്‍ഥ്യം'; ഇത് പുതിയ കേരളത്തിന്റെ ഉദയമെന്ന് മുഖ്യമന്ത്രി

ഫുട്ബോൾ കളിക്കിടെ പന്ത് നെയ്യാറിൽ വീണു; എടുക്കാൻ ഇറങ്ങിയ 10ാം ക്ലാസ് വിദ്യാർഥി മുങ്ങി മരിച്ചു

വീണ്ടും സെഞ്ച്വറിയടിച്ച് കരുൺ നായർ; കേരളത്തിനെതിരെ മികച്ച തുടക്കമിട്ട് കർണാടക

'ഒന്നുകില്‍ ആണാകണം, അല്ലെങ്കില്‍ പെണ്ണാകണം; രണ്ടുകെട്ട മുഖ്യമന്ത്രി പിണറായി നാടിന്നപമാനം'

ബീ-കീപ്പിങ് കോഴ്സിലേക്ക് അപേക്ഷിക്കാം

SCROLL FOR NEXT