Redmi K90 Pro Max source:X
Gadgets

'കിടിലന്‍' സൗണ്ട്, നാനോ-ലെതര്‍ മെറ്റീരിയല്‍; റെഡ്മി കെ90 പ്രോ മാക്‌സ് ഫൈവ്ജി ലോഞ്ച് ഒക്ടോബര്‍ 23ന്

ഷവോമിയുടെ ഉപകമ്പനിയായ റെഡ്മിയുടെ പുതിയ ഫോണായ റെഡ്മി കെ90 പ്രോ മാക്‌സ് ഫൈവ്ജി സ്മാര്‍ട്ട്ഫോണ്‍ ഒക്ടോബര്‍ 23 ന് ചൈനയില്‍ ലോഞ്ച് ചെയ്യുമെന്ന് കമ്പനി അറിയിച്ചു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഷവോമിയുടെ ഉപകമ്പനിയായ റെഡ്മിയുടെ പുതിയ ഫോണായ റെഡ്മി കെ90 പ്രോ മാക്‌സ് ഫൈവ്ജി സ്മാര്‍ട്ട്ഫോണ്‍ ഒക്ടോബര്‍ 23 ന് ചൈനയില്‍ ലോഞ്ച് ചെയ്യുമെന്ന് കമ്പനി അറിയിച്ചു. ഫോണിന്റെ ഡിസൈന്‍ കമ്പനി ഔദ്യോഗിക ടീസറുകളിലൂടെ വെളിപ്പെടുത്തിയിട്ടുണ്ട്. ബേസ് മോഡലായ റെഡ്മി കെ 90യും റെഡ്മി കെ90 പ്രോ മാക്‌സും ഒരുമിച്ചാണ് അവതരിപ്പിക്കുക.

റെഡ്മി കെ 90 പ്രോ മാക്‌സ് അതിന്റെ നീല വേരിയന്റില്‍ ഡെനിം-ടെക്‌സ്ചര്‍ ചെയ്ത പിന്‍ പാനല്‍ വാഗ്ദാനം ചെയ്യും. സില്‍വര്‍ മിഡില്‍ ഫ്രെയിമും കാമറ മൊഡ്യൂളും ഉള്ള ഡ്യുവല്‍-ടോണ്‍ ഫിനിഷോടെയാണ് ഫോണ്‍ വിപണിയില്‍ വരുന്നത്. പിന്നില്‍ ഒരു നാനോ-ലെതര്‍ മെറ്റീരിയല്‍ ഉണ്ടായിരിക്കും. ഇതാണ് ഫോണിന്റെ മറ്റൊരു പ്രത്യേകത. അള്‍ട്രാ വയലറ്റ് രശ്മികള്‍, അഴുക്ക് എന്നിവയെ പ്രതിരോധിക്കാന്‍ കഴിയുന്ന തരത്തിലാണ് നാനോ ലെതര്‍ മെറ്റീരിയല്‍ വികസിപ്പിച്ചിരിക്കുന്നത്.

മുന്‍വശത്ത്, സെല്‍ഫി കാമറയ്ക്കായി ഒരു കേന്ദ്രീകൃത ഹോള്‍-പഞ്ച് കട്ട്ഔട്ട് ഉണ്ടായിരിക്കും. പിന്‍ പാനലില്‍ 2×2 ഗ്രിഡില്‍ ക്രമീകരിച്ചിരിക്കുന്ന നാല് വൃത്താകൃതിയിലുള്ള കട്ട്ഔട്ടുകളുള്ള ഒരു ചതുരാകൃതിയിലുള്ള കാമറ മൊഡ്യൂളാണ് മറ്റൊരു ഫീച്ചര്‍. ഈ സര്‍ക്കിളുകളില്‍ മൂന്നെണ്ണത്തില്‍ ഒരു പെരിസ്‌കോപ്പ് ടെലിഫോട്ടോ ലെന്‍സ് ഉള്‍പ്പെടെയുള്ള പ്രധാന കാമറ സെന്‍സറുകള്‍ ഉണ്ടായിരിക്കും. നാലാമത്തേതില്‍ ഒരു സെക്കന്‍ഡറി സെന്‍സര്‍ ഉണ്ടായിരിക്കാന്‍ സാധ്യതയുണ്ട്. ലെന്‍സുകള്‍ക്കിടയില്‍ ഒരു LED ഫ്‌ലാഷ് ഉണ്ടായിരിക്കും.

ഓഡിയോ അനുഭവം മെച്ചപ്പെടുത്തുന്നതിനായി പ്രമുഖ കമ്പനി ബോസുമായി റെഡ്മി പങ്കാളിത്തത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. പിന്‍ പാനലില്‍ 'സൗണ്ട് ബൈ ബോസ്' ബ്രാന്‍ഡിങ് അടയാളപ്പെടുത്തിയ ഒരു വൃത്താകൃതിയിലുള്ള ഭാഗമുണ്ട്. ഈ സഹകരണം ഫോണ്‍ ഉയര്‍ന്ന നിലവാരമുള്ള സ്പീക്കറുകള്‍ നല്‍കിയേക്കുമെന്ന് സൂചിപ്പിക്കുന്നു. ഇത് പ്രീമിയം ശബ്ദത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ബ്രാന്‍ഡിന്റെ പുതിയ ചുവടുവയ്പ് ആയാണ് കാണുന്നത്. ക്വാല്‍കോമിന്റെ സ്‌നാപ്ഡ്രാഗണ്‍ 8 എലൈറ്റ് ജെന്‍ 5 പ്രോസസറാണ് ഇതില്‍ വരുന്നത്. ഫോണ്‍ 100W വരെ വയര്‍ഡ് ഫാസ്റ്റ് ചാര്‍ജിങ്ങിനെ പിന്തുണയ്ക്കുമെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു

Redmi K90 Pro Max with Bose-tuned audio launching on October 23

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സിപിഎമ്മിനൊപ്പം നില്‍ക്കുമ്പോള്‍ മാത്രം ജമാഅത്തെ ഇസ്ലാമി മതേതരമാകുന്നു'

ജൂനിയര്‍ ഹോക്കി ലോകകപ്പ്; ഇന്ത്യന്‍ സ്വപ്‌നം പൊലിഞ്ഞു

പണം ആവശ്യപ്പെട്ടപ്പോള്‍ നല്‍കിയില്ല, പിതാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ച് ഒളിവില്‍ പോയ മകന്‍ മരിച്ച നിലയില്‍

ഗോവ നൈറ്റ് ക്ലബിലുണ്ടായ തീപിടിത്തത്തില്‍ നാലുപേര്‍ അറസ്റ്റില്‍

കൊല്ലത്ത് അരും കൊല; മുത്തശ്ശിയെ ചെറുമകന്‍ കഴുത്തറുത്ത് കൊന്നു

SCROLL FOR NEXT