ഗാലക്‌സി ഇസഡ് ഫ്‌ലിപ്പ് 6 IMAGE CREDIT: Samsung
Gadgets

സാംസങ് അടുത്ത തലമുറ ഫോള്‍ഡബിള്‍ ഫോണ്‍ ജൂലൈയില്‍; അറിയാം ഗാലക്‌സി ഇസഡ് ഫ്‌ലിപ്പ് 8 ഫീച്ചറുകള്‍

പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ സാംസങ് അടുത്ത തലമുറ ഫോള്‍ഡബിള്‍ ഫോണുകളായ ഗാലക്‌സി ഇസഡ് ഫ്‌ലിപ്പ് 8, ഗാലക്സി ഇസഡ് ഫോള്‍ഡ് 8 എന്നിവ അടുത്ത മാസം പുറത്തിറക്കുമെന്ന് റിപ്പോര്‍ട്ട്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

മുംബൈ: പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ സാംസങ് അടുത്ത തലമുറ ഫോള്‍ഡബിള്‍ ഫോണുകളായ ഗാലക്‌സി ഇസഡ് ഫ്‌ലിപ്പ് 8, ഗാലക്സി ഇസഡ് ഫോള്‍ഡ് 8 എന്നിവ അടുത്ത മാസം പുറത്തിറക്കുമെന്ന് റിപ്പോര്‍ട്ട്. പുസ്തകത്തിന്റെ മാതൃകയിലുള്ള ഫോള്‍ഡബിള്‍ ഫോണിന്റെ കൂടുതല്‍ വീതിയുള്ള പുതിയൊരു പതിപ്പായിരിക്കും ഇതെന്നാണ് സൂചന. ഈ ഫോണുകളെ കുറിച്ചുള്ള ഔദ്യോഗിക വിവരങ്ങള്‍ കമ്പനി ഇതുവരെ പുറത്തുവിട്ടിട്ടില്ല

ജൂലൈ 22ന് സാംസങ് ഗാലക്സി ഇസഡ് ഫ്‌ലിപ്പ് 8 അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വരാനിരിക്കുന്ന ഈ ഫ്‌ലിപ്പ്-സ്‌റ്റൈല്‍ ഫോള്‍ഡബിള്‍ ഫോണിന് ഏകദേശം 1,19,999 രൂപയായിരിക്കും വിലയെന്ന് പറയപ്പെടുന്നു.ഫ്‌ലിപ്പ് 8ന് 120Hz റിഫ്രഷ് റേറ്റുള്ള 6.9 ഇഞ്ച് ഇന്നര്‍ സ്‌ക്രീന്‍ ഉണ്ടായിരുന്നേക്കാം. കവര്‍ ഡിസ്പ്ലേ 4.1 ഇഞ്ച് ആയേക്കാം. പ്രവര്‍ത്തനക്ഷമതയുടെ കാര്യത്തില്‍, ഈ ഫോണ്‍ എക്സിനോസ് 2600 (Exynos 2600) ചിപ്സെറ്റ് കരുത്തോടെയായിരിക്കും എത്തുകയെന്നും 25W ഫാസ്റ്റ് ചാര്‍ജിങ് പിന്തുണയുള്ള 4,300mAh ബാറ്ററി ഇതില്‍ ഉള്‍പ്പെടുത്തിയേക്കുമെന്നും പറയപ്പെടുന്നു.

ഗാലക്സി ഇസഡ് ഫ്‌ലിപ്പ് 8ല്‍ ഡ്യുവല്‍ റിയര്‍ കാമറ സെറ്റപ്പ് ഉണ്ടായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതില്‍ 50MP പ്രൈമറി ലെന്‍സും 12MP അള്‍ട്രാ വൈഡ് ലെന്‍സും ഉള്‍പ്പെട്ടേക്കാം. സെല്‍ഫികള്‍ക്കായി, ഫോണില്‍ 10MP ഫ്രണ്ട് കാമറ നല്‍കാനാണ് സാധ്യത. സാംസങ്ങിന്റെ നിലവിലെ ഗാലക്‌സി ഇസഡ് ഫോള്‍ഡ് മോഡലുകളേക്കാള്‍ വീതിയുള്ളതായിരിക്കും ഇസഡ് ഫോള്‍ഡ് 8 എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

Samsung Galaxy Z Flip 8 launch next month: India price, camera

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ചരിത്രം കുറിച്ച് മീരാഭായ് ചാനു; കോമണ്‍വെല്‍ത്ത് ഗെയിംസില്‍ തുടര്‍ച്ചയായ മൂന്നാം സ്വര്‍ണം

'കാറിന് വഴി കൊടുത്തില്ല'; കൊച്ചിയില്‍ ബൈക്ക് യാത്രക്കാരായ യുവാക്കള്‍ക്ക് ക്രൂരമര്‍ദനം, കേസ്

മാസം 20,000 രൂപ വീതം അക്കൗണ്ടിലെത്തും, ഗ്യാരണ്ടീഡ് റിട്ടേണ്‍; എല്‍ഐസിയുടെ സൂപ്പര്‍ പെന്‍ഷന്‍ പ്ലാന്‍, അറിയേണ്ടതെല്ലാം

വൈദ്യുതി പ്രതിസന്ധി സര്‍ക്കാരിന്റെ 'വിസ്മയം'; വകുപ്പ് മന്ത്രി കോണ്‍ഗ്രസിലെ തമ്മിലടി തീര്‍ക്കുന്ന തിരക്കിലെന്നും മുഹമ്മദ് റിയാസ്

റിസ്‌ക് എടുക്കാന്‍ ധൈര്യമില്ലേ?, ഇതാ സര്‍ക്കാര്‍ ഗ്യാരണ്ടിയുള്ള 11 സ്‌കീമുകള്‍, ഉയര്‍ന്ന റിട്ടേണ്‍