

പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ ഹോണര്‍ അവരുടെ X80 ലൈനപ്പ് വിപുലീകരിച്ച് 'പ്രോ മാക്‌സ്' എന്ന പേരില്‍ പുതിയ ഫോണ്‍ വിപണിയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. അതേസമയം, അടിസ്ഥാന മോഡലായ ഹോണര്‍ X80 ഈ മാസം അവസാനം ചൈനയില്‍ ലോഞ്ച് ചെയ്‌തേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
വിവരങ്ങള്‍ പ്രകാരം, ഈ ഹാന്‍ഡ്‌സെറ്റില്‍ 90W ഫാസ്റ്റ് ചാര്‍ജിങ് പിന്തുണയുള്ള 11,000mAh കൂറ്റന്‍ ബാറ്ററി ഉണ്ടായിരിക്കും. മെലിഞ്ഞ ബെസലുകളും വളഞ്ഞ കോണുകളുമുള്ള 6.8 ഇഞ്ച് ഫ്‌ലാറ്റ് അമോലെഡ് ഡിസ്‌പ്ലേയാണ് ഇതിലുണ്ടാകുക. ഇത് 2788 × 1280 പിക്‌സല്‍ റെസല്യൂഷനോട് കൂടിയായിരിക്കും വിപണിയില്‍ എത്തുക എന്നാണ് പറയപ്പെടുന്നത്.
സ്‌നാപ്ഡ്രാഗണ്‍ 6 ജെന്‍ 5 ചിപ്‌സെറ്റാണ് ഹോണര്‍ X80 പ്രോ മാക്‌സിന് കരുത്ത് പകരുന്നത്. ഇതിനൊപ്പം പൂര്‍ണ്ണമായ വാട്ടര്‍ റെസിസ്റ്റന്‍സ് (വെള്ളത്തെ പ്രതിരോധിക്കാനുള്ള ശേഷി), തറയില്‍ വീണാലും കേടുപാടുകള്‍ സംഭവിക്കാത്ത ഡിസൈന്‍ (drop-resistant design), ഫ്‌ലാഗ്ഷിപ്പ് ലെവല്‍ ബയോമെട്രിക് ഓതന്റിക്കേഷന്‍ ഫീച്ചറുകള്‍ എന്നിവയും ഈ ഫോണില്‍ ഉണ്ടായേക്കും.
സാധാരണ ഹോണര്‍ X80 മോഡലിലും സ്‌നാപ്ഡ്രാഗണ്‍ 6 ജെന്‍ 5 പ്രൊസസ്സര്‍ തന്നെയായിരിക്കും ഉപയോഗിക്കുക. ഇതില്‍ 6.8 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേയും 10,000mAh ബാറ്ററിയും ഉണ്ടായിരിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates