Vivo T5e launched source: vivo
Gadgets

13,999 രൂപ വില, 5500 എംഎഎച്ച് ബാറ്ററി; ബജറ്റ് ഫോണുമായി വിവോ, അറിയാം ടി5ഇ ഫീച്ചറുകള്‍

പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ വിവോ തങ്ങളുടെ ബജറ്റ് ഫോണ്‍ നിര വിപുലീകരിച്ച് പുതിയ ഫോണ്‍ പുറത്തിറക്കി.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

ന്യൂഡല്‍ഹി: പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ വിവോ തങ്ങളുടെ ബജറ്റ് ഫോണ്‍ നിര വിപുലീകരിച്ച് പുതിയ ഫോണ്‍ പുറത്തിറക്കി. വിവോ ടി5ഇ ( Vivo T5e) എന്ന പേരിലാണ് പുതിയ ഫോണ്‍ അവതരിപ്പിച്ചത്. കുറഞ്ഞ വിലയ്ക്ക് മികച്ച ബാറ്ററി ബാക്കപ്പും എഐ സാങ്കേതികവിദ്യയും ഉള്‍പ്പെടുന്ന ഫോണാണിത്. 13,999 രൂപയാണ് വില.

5,500 എംഎഎച്ച് ബാറ്ററിയാണ് ഫോണിന്റെ ഏറ്റവും വലിയ പ്രത്യേകത. ആന്‍ഡ്രോയിഡ് 16 അടിസ്ഥാനമായുള്ള OriginOS 6ലാണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. എഐ ക്രിയേഷന്‍, എഐ കട്ടൗട്ട്, വിവോ ഡോക് മാസ്റ്റര്‍ തുടങ്ങിയ എഐ ഫീച്ചറുകളാണ് ഫോണിന്റെ മറ്റൊരു പ്രത്യേകത. ഈ ഫോണ്‍ ഷാഡോ ഗ്രേ, എറോ ബ്ല്യൂ എന്നി കളര്‍ ഓപ്ഷനുകളില്‍ ലഭ്യമാണ്. വിവോയുടെ ഔദ്യോഗിക വെബ്‌സൈറ്റ്, ഫ്‌ലിപ്പ്കാര്‍ട്ട്, അംഗീകൃത റീട്ടെയില്‍ സ്റ്റോറുകള്‍ എന്നിവിടങ്ങളില്‍ നിന്ന് ഫോണ്‍ വാങ്ങുന്നതിനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

6.74-inch HD+ LCD ഡിസ്‌പ്ലേയാണ് ഫോണിനുള്ളത്. UNISOC T7225 ഒക്ടാ-കോര്‍ പ്രോസസറാണ് ഫോണിന് കരുത്തു പകരുന്നത്. നാല് ജിബി റാം ആണ് ഫോണിനുള്ളത്. നാല് ജിബി വരെ എക്‌സ്‌റ്റെന്‍ഡഡ് റാം പിന്തുണയും മൈക്രോ എസ്ഡി കാര്‍ഡ് വഴി 2ടിബി വരെ സ്‌റ്റോറേജ് വര്‍ധിപ്പിക്കാനുള്ള സാങ്കേതികവിദ്യയും ഫോണിലുണ്ട്. 15w ഫാസ്റ്റ് ചാര്‍ജിങ്, റിവേഴ്‌സ് വയര്‍ഡ് ചാര്‍ജിങ് എന്നിവയാണ് ബാറ്ററിയുമായി ബന്ധപ്പെട്ട് വരുന്ന ഫീച്ചറുകള്‍. എട്ട് എംപി പ്രൈമറി കാമറയും 5 എംപി ഫ്രണ്ട് കാമറയുമാണ് ഫോണ്‍ വാഗ്ദാനം ചെയ്യുന്നു.

Vivo T5e launched in India: Check price

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'പപ്പയ്ക്ക് വയ്യാന്ന് നൂറുവട്ടം പറഞ്ഞതല്ലേ സാറേ...'; എസ്ഐയോട് പൊട്ടിക്കരഞ്ഞ് സിയാദിന്റെ മകൾ; കസ്റ്റഡി മരണത്തിൽ ഞെട്ടിക്കുന്ന ശബ്ദരേഖ

അയോധ്യ രാമക്ഷേത്ര സംഭാവന തട്ടിപ്പ്: പ്രത്യേക അന്വേഷണ സംഘത്തിൽ ഫോറൻസിക് ഓഡിറ്ററെയും ഉൾപ്പെടുത്താൻ സുപ്രീം കോടതി നിർദേശം

ജലജ് സക്സേനയും ആദിത്യ സാർവതെയും വീണ്ടും കേരള ടീമിൽ

ശമ്പളം വരുന്ന ദിവസം തന്നെ അക്കൗണ്ട് കാലിയാകും; പുതിയ സാമ്പത്തിക തട്ടിപ്പ്, ജാഗ്രത

അടിമാലി മണ്ണിടിച്ചിൽ ദുരന്തബാധിതർക്ക് നഷ്ടപരിഹാരം ഉടൻ; ഓണത്തിന് മുൻപ് 10 ലക്ഷം രൂപ വീതം നൽകുമെന്ന് റവന്യൂ മന്ത്രി