Vivo T4 Pro image credit: vivo
Gadgets

എല്‍ഇഡി ഫ്‌ലാഷ്, ഫിംഗര്‍പ്രിന്റ് സ്‌കാനര്‍, 6,500എംഎഎച്ച് ബാറ്ററി; വിവോ വി60 ലൈറ്റ് ഉടന്‍ ഇന്ത്യന്‍ വിപണിയില്‍

പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ വിവോ തങ്ങളുടെ വി സീരീസ് ശ്രേണി വിപുലീകരിക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ വിവോ തങ്ങളുടെ വി സീരീസ് ശ്രേണി വിപുലീകരിക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. വി60 ലൈറ്റ് ഫോര്‍ ജി എന്ന പേരിലാണ് പുതിയ ഫോണ്‍ കമ്പനി പുറത്തിറക്കാന്‍ പോകുന്നത്. വലിയ ഡിസ്പ്ലേ, അപ്ഗ്രേഡ് ചെയ്ത പെര്‍ഫോമന്‍സ് ഹാര്‍ഡ്വെയര്‍, ശക്തമായ ബാറ്ററി ശേഷി എന്നിവയുമായി ഈ ഉപകരണം ഉടന്‍ പുറത്തിറങ്ങുമെന്നാണ് സൂചന.

ഫോണില്‍ 120Hz റിഫ്രഷ് റേറ്റുള്ള 6.77 ഇഞ്ച് ഫുള്‍-എച്ച്ഡി+ അമോലെഡ് ഡിസ്പ്ലേ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ഈ സ്‌ക്രീന്‍ 94.2 ശതമാനം സ്‌ക്രീന്‍-ടു-ബോഡി അനുപാതം നല്‍കാന്‍ സാധ്യതയുണ്ട്. മുന്‍ കാമറയ്ക്കായി ഒരു ഹോള്‍-പഞ്ച് കട്ടൗട്ട് ഉണ്ട്. വളഞ്ഞ അരികുകളും സ്ലിം ബെസലുകളും ഉള്ള കറുപ്പ്, നീല നിറങ്ങളില്‍ ഉപകരണം ലോഞ്ച് ചെയ്യാന്‍ സാധ്യതയുണ്ടെന്നാണ് പുറത്തുവന്ന വിവരങ്ങള്‍ വ്യക്തമാക്കുന്നത്.

ഡ്യുവല്‍ റിയര്‍ കാമറ സജ്ജീകരണവും റിംഗ് ആകൃതിയിലുള്ള എല്‍ഇഡി ഫ്‌ലാഷുമാണ് മറ്റൊരു സവിശേഷത. പ്രൈമറി യൂണിറ്റില്‍ 120-ഡിഗ്രി ഫീല്‍ഡ് ഓഫ് വ്യൂ വാഗ്ദാനം ചെയ്യുന്ന 8എംപി അള്‍ട്രാവൈഡ് ലെന്‍സുമായി ജോഡിയാക്കിയ 50എംപി സോണി IMX882 സെന്‍സര്‍ ഉള്‍പ്പെടുത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. സെല്‍ഫികള്‍ക്കും വീഡിയോ കോളിംഗിനുമായി 32എംപി ഫ്രണ്ട് കാമറയും ഇതില്‍ ഉള്‍പ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു.

ക്വാല്‍കോമിന്റെ സ്നാപ്ഡ്രാഗണ്‍ 685 പ്രോസസറും 8GB LPDDR4x റാമും 256GB UFS 2.2 സ്റ്റോറേജും ഇതിൽ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ഫണ്‍ടച്ച് ഒഎസ് 15 അടിസ്ഥാനമാക്കിയുള്ള ആന്‍ഡ്രോയിഡ് 15ല്‍ ഈ ഉപകരണം പ്രവര്‍ത്തിച്ചേക്കാം. വിവോ വി60 ലൈറ്റ് 4ജിയില്‍ ഇന്‍-ഡിസ്പ്ലേ ഫിംഗര്‍പ്രിന്റ് സ്‌കാനര്‍ ഉള്‍പ്പെടെയുള്ള സുരക്ഷാ സവിശേഷതകളും ഉള്‍പ്പെട്ടേക്കാം. 90W ഫാസ്റ്റ് ചാര്‍ജിംഗ് പിന്തുണയുള്ള 6,500എംഎഎച്ച് ബാറ്ററിയാണ് ഫോണില്‍ ഉണ്ടാവുക.

Vivo V60 Lite 4G mobile price in India, key features

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തൊഴിലുറപ്പ് ബില്‍ സ്റ്റാന്‍ഡിങ് കമ്മിറ്റിക്കു വിടില്ല, ഇന്നു തന്നെ പാസ്സാക്കാന്‍ കേന്ദ്രനീക്കം

'അത് ക്രിസ്മസിന് ഉണ്ടാക്കിയ പടക്കം, കെട്ട് അല്‍പ്പം മുറുകിയാല്‍ പൊട്ടും; ഒരു പാട്ടില്‍ കലങ്ങി പോകുന്നതല്ല ഞങ്ങളുടെ രാഷ്ട്രീയം'- വിഡിയോ

കടകംപള്ളിയുടെ വെല്ലുവിളി ഏറ്റെടുക്കുന്നു; തെളിവ് കോടതിയില്‍ ഹാജരാക്കും: വിഡി സതീശന്‍

'ആദ്യം പേടിയായിരുന്നു, പിന്നെ കരച്ചില്‍ വന്നു'; ചെന്നൈ 14 കോടിക്ക് വിളിച്ചെടുത്ത കാര്‍ത്തിക് ശര്‍മ പറയുന്നു

തേങ്ങ ചിരകിയെടുത്ത് ഇങ്ങനെ സൂക്ഷിച്ചാൽ മാസങ്ങളോളം ഉപയോഗിക്കാം

SCROLL FOR NEXT