Vivo X500 5G Series  source: vivo
Gadgets

കൂടുതല്‍ റിയലിസ്റ്റിക് ചിത്രങ്ങള്‍, ഫോര്‍കെ വിഡിയോ റെക്കോര്‍ഡിങ്; വിവോ എക്‌സ്500 സീരീസ് ലോഞ്ച് സെപ്റ്റംബര്‍ 21ന്

സ്മാര്‍ട്ട്‌ഫോണ്‍ പ്രേമികള്‍ കാത്തിരിക്കുന്ന, പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ വിവോയുടെ എക്‌സ്500 സീരീസിന്റെ ലോഞ്ച് തീയതി കമ്പനി പ്രഖ്യാപിച്ചു

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

ന്യൂഡല്‍ഹി: സ്മാര്‍ട്ട്‌ഫോണ്‍ പ്രേമികള്‍ കാത്തിരിക്കുന്ന, പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ വിവോയുടെ എക്‌സ്500 സീരീസിന്റെ ലോഞ്ച് തീയതി കമ്പനി പ്രഖ്യാപിച്ചു. ചൈനയില്‍ സെപ്റ്റംബര്‍ 21നാണ് ഈ പുതിയ ഫോണുകള്‍ കമ്പനി അവതരിപ്പിക്കുന്നത്. തുടക്കത്തില്‍ ചൈനയില്‍ മാത്രമാണ് ഈ ഉല്‍പ്പന്നങ്ങള്‍ ലഭിക്കുക. ഏതാനും മാസങ്ങള്‍ക്ക് ശേഷം മാത്രമേ ഇന്ത്യ ഉള്‍പ്പെടെയുള്ള ആഗോള വിപണിയില്‍ പുതിയ ഫോണുകള്‍ എത്തുകയുള്ളൂ.

വിവോ എക്‌സ്500 സീരീസില്‍ മൂന്ന് ഫോണുകളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. സ്റ്റാന്‍ഡേര്‍ഡ് എക്‌സ്500, എക്‌സ്500 പ്രോ, എക്‌സ്500 പ്രോ മാക്‌സ് എന്നി മോഡലുകളാണ് വിപണിയില്‍ എത്താന്‍ പോകുന്നത്. പ്രോ മോഡലുകളുമായി ബന്ധപ്പെട്ട് ചില വിശദാംശങ്ങള്‍ കമ്പനി പുറത്തുവിട്ടിട്ടുണ്ട്.

രണ്ടു പ്രോ മോഡലുകളും കൂടുതല്‍ റിയലിസ്റ്റിക് ചിത്രങ്ങള്‍ പകര്‍ത്താന്‍ ശേഷിയുള്ള എച്ച്ഡിആര്‍ ടെക്‌നോളജിയിലാണ് വരുന്നത്. ഇതിന് 120എഫ്പിഎസ് വേഗത്തില്‍ ഫോര്‍കെ വിഡിയോ റെക്കോര്‍ഡിങ്ങിനെ സപ്പോര്‍ട്ട് ചെയ്യാന്‍ സാധിക്കും. പ്രോ മാക്‌സ് മോഡലില്‍ 200 എംപി ടെലിഫോട്ടോ സെന്‍സര്‍ ഉണ്ടാകും. പുതിയ ക്യൂ11 ലൂമിസെന്റ് മെറ്റീരിയലോട് കൂടിയ 6.85 ഇഞ്ച് ബിഒഇ 2കെ സീസ് മാസ്റ്റര്‍ കളര്‍ ഡിസ്‌പ്ലേയിലാണ് പ്രോ മാക്‌സ് വരുന്നത്.

മീഡിയാടെക് ഡൈമന്‍സിറ്റി 9600 പ്രോ ചിപ്പ് ആണ് ഇതിന് കരുത്തുപകരുക. സീരീസിലെ ഏറ്റവും കരുത്തുറ്റ ഫോണാണ് പ്രോ മാക്‌സ്. ഡിസൈനിനും പവറിനും പുറമേ കാമറയ്ക്കും കൂടുതല്‍ പ്രാധാന്യം നല്‍കുന്നതാണ് എക്‌സ്500 സീരീസ്. ഏറ്റവും വലിയ കാമറ ഐലന്‍ഡ് ആണ് പ്രോ മാസ്‌കിന്റെ പിന്നില്‍ പ്രതീക്ഷിക്കുന്നത്. കാമറയുടെ ലെന്‍സിന്റെ വലിപ്പം ഇതിന് ഉണ്ടാവുമെന്നാണ് കരുതുന്നത്. പുതിയ സീരീസിന്റെ ഡിസൈന്‍ ഇതുവരെ കമ്പനി വെളിപ്പെടുത്തിയിട്ടില്ല.

Vivo X500 5G Series Launch Date Confirmed

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇഡി തെളിവുകള്‍ കൈമാറി; രാഷ്ട്രീയം നോക്കില്ല; പിണറായിക്കെതിരായ കേസില്‍ നിയമപരിശോധനക്ക് ശേഷം തീരുമാനം'

'നോട്ടീസയക്കാൻ മജിസ്ട്രേറ്റിന് എങ്ങനെ ധൈര്യം വന്നു?'; സിജെപി പ്രക്ഷോഭത്തിൽ വിദ്യാർഥിക്കെതിരെ നടപടിയെടുത്തതിൽ സുപ്രീം കോടതി

Apple Event 2026: ആദ്യ ഫോള്‍ഡബിള്‍ ഫോണ്‍, ഐഫോണ്‍ പ്രേമികള്‍ക്ക് എന്തെല്ലാം പ്രതീക്ഷിക്കാം?; ലോഞ്ച് ഇന്ന് രാത്രി, തത്സമയം എങ്ങനെ കാണാം?

'ക്ഷമ ചോദിച്ചപ്പോള്‍ അദ്ദേഹം വലുതാകുകയും ഞാന്‍ ചെറുതാകുകയും ചെയ്തു, ചേന്തി അനിലിനോട് ഞാന്‍ ക്ഷമിച്ചിരിക്കുന്നു'

'പുതുമുഖങ്ങളെ അത്രത്തോളം പിന്തുണയ്ക്കുന്ന ഒരു സൂപ്പർ സ്റ്റാർ ഉണ്ടെങ്കിൽ, അത് രജനി സാറാണ്'