Vivo X500 5G Series  source: vivo
Gadgets

കിടിലന്‍ കാമറ, കാത്തിരിപ്പിന് വിരാമം; വിവോ എക്‌സ്500 സീരീസ് ഈ മാസം വിപണിയില്‍

സ്മാര്‍ട്ട്‌ഫോണ്‍ പ്രേമികള്‍ കാത്തിരിക്കുന്ന, പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ വിവോയുടെ പുതിയ സീരീസ് ആയ എക്‌സ്500 നവംബറില്‍ ഇന്ത്യന്‍ വിപണിയില്‍ എത്തും

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

ന്യൂഡല്‍ഹി: സ്മാര്‍ട്ട്‌ഫോണ്‍ പ്രേമികള്‍ കാത്തിരിക്കുന്ന, പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ വിവോയുടെ പുതിയ സീരീസ് ആയ എക്‌സ്500 നവംബറില്‍ ഇന്ത്യന്‍ വിപണിയില്‍ എത്തും. സെപ്റ്റംബറില്‍ ചൈനയിലും ഒക്ടോബറില്‍ ആഗോള വിപണിയിലും അവതരിപ്പിച്ച എക്‌സ് 500 സീരീസിന് ബിഐഎസ് സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചിട്ടുണ്ട്. വിവോ എക്‌സ്500, എക്‌സ്500 പ്രോ, എക്‌സ്500 പ്രോ മാക്‌സ് എന്നിവയാണ് എക്‌സ്500 സീരീസില്‍ വരുന്ന ഫോണുകള്‍.

മീഡിയാടെക്കിന്റെ ഏറ്റവും പുതിയ ചിപ്‌സെറ്റ് ആണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. സ്റ്റാന്‍ഡേര്‍ഡ് എക്‌സ്500ല്‍ ഡൈമെന്‍സിറ്റി 9600എം ചിപ്‌സെറ്റും എക്‌സ്500 പ്രോയിലും എക്‌സ്500 പ്രോ മാക്‌സിലും ഡൈമെന്‍സിറ്റി 9600 പ്രോ ചിപ്‌സെറ്റുമാണ് നല്‍കിയിരിക്കുന്നത്. 6510 എംഎഎച്ച് മുതല്‍ 7800 എംഎഎച്ച് വരെയാണ് ബാറ്ററി ശേഷി. 90w വയേര്‍ഡ് ചാര്‍ജിങ്ങും 40w വയര്‍ലെസ് ചാര്‍ജിങ്ങും ഈ സീരീസിലെ എല്ലാ ഫോണുകളിലും ലഭ്യമാണ്. മൂന്ന് ഫോണുകളും ആന്‍ഡ്രോയിഡ് 17നെ അടിസ്ഥാനമാക്കിയുള്ള ഒറിജിന്‍ ഒഎസ് 7ലാണ് പ്രവര്‍ത്തിക്കുന്നത്.

കാമറയുടെ കാര്യത്തില്‍ ഫോണ്‍ വേറിട്ട് നില്‍ക്കും. വിവോ എക്‌സ്500 പ്രോ മാക്‌സില്‍ 50എംപി മെയിന്‍ കാമറയും 3.5x ഒപ്റ്റിക്കല്‍ സൂം സൗകര്യമുള്ള 200 എംപി പെരിസ്‌കോപ്പ് ടെലിഫോട്ടോ ലെന്‍സും സിഐപിഎ 7.0 പ്രൊഫഷണല്‍ ഗ്രേഡ് സ്റ്റെബിലൈസേഷനും 50എംപി അള്‍ട്രാ വൈഡ് കാമറയും ഉള്‍പ്പെടുന്നു. സ്റ്റാന്‍ഡേര്‍ഡ് എക്‌സ്500 മോഡലില്‍ 50 എംപി പ്രധാന കാമറയും 64 എംപി ടെലിഫോട്ടോ ലെന്‍സും 50 എംപി അള്‍ട്രാ വൈഡ് കാമറയുമാണുള്ളത്.

Vivo X500 India Launch november

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇടുക്കിയെന്താ തവിട് കൊടുത്ത് വാങ്ങിയതാണോ?': അവഗണനയ്ക്കെതിരെ തുറന്നടിച്ച് മന്ത്രി പിസി വിഷ്ണുനാഥ്

'5,000 വർഷങ്ങൾക്ക് മുൻപ് ഇന്ത്യയിൽ പുഷ്പക വിമാനമുണ്ടെന്ന്' രൺബീർ; 'മോദിജിയാണ് പൈലറ്റ് എന്നൊന്നും പറഞ്ഞേക്കല്ലേ' എന്ന് കമന്റുകൾ

മലപ്പുറത്ത് സവാള ലോറിയിൽ പിടികൂടിയ വൻ സ്ഫോടകവസ്തു ശേഖരം നശിപ്പിക്കാൻ എൻഐഎയ്ക്ക് കോടതിയുടെ അനുമതി

'നീ പോയെന്ന് വിശ്വസിക്കാന്‍ കഴിയുന്നില്ലെടാ; നിന്റെ ഉമ്മയ്ക്കും ഉപ്പയ്ക്കും മകനായി ഞാനെന്നും കൂടെയുണ്ടാകും'; ഉള്ളുലഞ്ഞ് ഉബൈദ്

കേരളത്തിൽ ഒരു വർഷം 5 കോടി എസി വിറ്റുപോയോ? വൈദ്യുതി മന്ത്രിയുടെ അവകാശവാദവും വിപണിയിലെ യഥാർത്ഥ കണക്കുകളും