Vivo Y31 5G, Y31 Pro 5G launched image credit:vivo
Gadgets

വില 15000 രൂപ മുതല്‍; വിവോ വൈ31, വൈ31 പ്രോ വിപണിയില്‍

വിവോ വൈ31 4 ജിബി റാം/128 ജിബി സ്റ്റോറേജ് വേരിയന്റിന് 14,999 രൂപയാണ് വില

സമകാലിക മലയാളം ഡെസ്ക്

മുംബൈ: പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ വിവോ, തങ്ങളുടെ മിഡ്-റേഞ്ച് വൈ സീരീസ് നിരയില്‍ പുതിയ സ്മാര്‍ട്ട്‌ഫോണ്‍ പുറത്തിറക്കി. വിവോ വൈ31, വിവോ വൈ31 പ്രോ ഫൈവ് ജി ഫോണുകളാണ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചത്. 15000 രൂപ മുതല്‍ 20000 രൂപ വരെയാണ് വില.

വിവോ വൈ31 4 ജിബി റാം/128 ജിബി സ്റ്റോറേജ് വേരിയന്റിന് 14,999 രൂപയാണ് വില. 6 ജിബി റാം/128 ജിബി സ്റ്റോറേജ് മോഡലിന് 16,499 രൂപ വില വരും. വിവോ വൈ31 പ്രോ 8 ജിബി റാം/128 ജിബി സ്റ്റോറേജ് മോഡലിന് 18,999 രൂപയും 8 ജിബി റാം/256 ജിബി മോഡലിന് 20,999 രൂപയുമാണ് വില. ഫ്‌ലിപ്കാര്‍ട്ട്, വിവോ വെബ്സൈറ്റ്, റീട്ടെയില്‍ ഔട്ട്ലെറ്റുകള്‍ എന്നിവയില്‍ ഫോണ്‍ ലഭ്യമാണ്. എസ്ബിഐ, ഡിബിഎസ്, ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക്, യെസ് ബാങ്ക്, ഫെഡറല്‍ ബാങ്ക്, ബിഒബി കാര്‍ഡുകള്‍ ഉപയോഗിച്ച് നടത്തുന്ന പേയ്മെന്റുകള്‍ക്ക് കമ്പനി 1,500 രൂപ വരെ ഇന്‍സ്റ്റന്റ് ബാങ്ക് കിഴിവ് വാഗ്ദാനം ചെയ്യുന്നു.

റോസ് റെഡ്, ഡയമണ്ട് ഗ്രീന്‍ കളര്‍ വേരിയന്റുകളില്‍ വിവോ വൈ31 ലഭ്യമാണ്. വൈ31 പ്രോ മോച്ച ബ്രൗണ്‍, ഡ്രീമി വൈറ്റ് കളര്‍ ഓപ്ഷനുകളിലാണ് വിപണിയില്‍ എത്തിയത്.

വിവോ വൈ31 ഫൈവ് ജി സ്‌പെസിഫിക്കേഷനുകള്‍:

വിവോ വൈ31 ഫൈവ്ജിയില്‍ 120Hz റിഫ്രഷ് റേറ്റ്, 1,000 നിറ്റ്‌സ് വരെ പീക്ക് ബ്രൈറ്റ്നസ്, ഗാര്‍ഡിയന്‍ ഗ്ലാസ് പ്രൊട്ടക്ഷന്‍ എന്നിവയുള്ള 6.68 ഇഞ്ച് HD+ LCD ഡിസ്പ്ലേ ഉണ്ട്. ഈ ഫോണിന് IP68 + IP69 ജല, പൊടി സംരക്ഷണ റേറ്റിങ് ഉണ്ട്. അതായത് വെള്ളത്തില്‍ 30 മിനിറ്റ് വരെ മുങ്ങിയാലും സംരക്ഷണം ലഭിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു.

സ്‌നാപ്ഡ്രാഗണ്‍ 4 ജെന്‍ 2 പ്രോസസറിലാണ് പ്രവര്‍ത്തിക്കുന്നത്. ഫോണ്‍ 2 ടിബി വരെ മൈക്രോ എസ്ഡി കാര്‍ഡ് സ്ലോട്ടിനുള്ള പിന്തുണയും നല്‍കുന്നു. ഒപ്റ്റിക്‌സ് വിഭാഗത്തില്‍ 50MP പ്രൈമറി ഷൂട്ടറും 0.08MP സെക്കന്‍ഡറി ഷൂട്ടറുമായാണ് ഫോണ്‍ വരുന്നത്. സെല്‍ഫികള്‍ക്കും വീഡിയോ കോളുകള്‍ക്കുമായി മുന്‍വശത്ത് 8MP ഷൂട്ടറും സജ്ജീകരിച്ചിട്ടുണ്ട്.

44W വയര്‍ഡ് ഫാസ്റ്റ് ചാര്‍ജിങ്ങിനുള്ള പിന്തുണയുള്ള 6,500mAh ബാറ്ററിയുമായാണ് ഫോണ്‍ വിപണിയില്‍ എത്തിയത്. സൈഡ്-മൗണ്ടഡ് ഫിംഗര്‍പ്രിന്റ് സ്‌കാനര്‍, സ്റ്റീരിയോ സ്പീക്കര്‍ സജ്ജീകരണം എന്നിവയും ഈ ഫോണിന്റെ പ്രത്യേകതകളാണ്.

വിവോ വൈ31 പ്രോ സ്‌പെസിഫിക്കേഷനുകള്‍:

120Hz റിഫ്രഷ് റേറ്റും 1050 nits പീക്ക് ബ്രൈറ്റ്നസ്സും ഉള്ള 6.72-ഇഞ്ച് ഫുള്‍ HD+ ഡിസ്പ്ലേയാണ് വൈ31 പ്രോയില്‍ വരുന്നത്.

മീഡിയടെക് ഡൈമെന്‍സിറ്റി 7300 4nm പ്രോസസറിലാണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. ഒപ്റ്റിക്സിന്റെ കാര്യത്തില്‍, വൈ31 പ്രോ 2എംപി സെക്കന്‍ഡറി സെന്‍സറുള്ള 50എംപി പ്രൈമറി ഷൂട്ടറുമായാണ് വിപണിയില്‍ അവതരിപ്പിച്ചത്. മുന്‍വശത്ത് 8എംപി ഷൂട്ടര്‍ ഉണ്ട്.

Vivo Y31 5G, Y31 Pro 5G with 6,500mAh battery, 44W charging launched in India

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എം ആര്‍ രാഘവവാര്യര്‍ക്ക് കേരള ജ്യോതി; കേരള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

യുഎഇ ക്യാമ്പിങ് നിയമങ്ങൾ : മാലിന്യം വലിച്ചെറിഞ്ഞാൽ, 30,000 മുതൽ10 ലക്ഷം ദിർഹം വരെ പിഴ

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌കജ്വര മരണം; ഈ മാസം മരിച്ചത് 12 പേര്‍

കെജരിവാളിന്റെ ശീഷ് മഹല്‍ 2; ചണ്ഡിഗഡിലെ ബംഗ്ലാവിന്റെ ചിത്രവുമായി ബിജെപി; മറുപടിയുമായി ആം ആദ്മി

'ടിഎന്‍ പ്രതാപന്‍ ഒരു രൂപ പോലും തന്നില്ല, സുരേഷ് ഗോപി എംപിയായപ്പോള്‍ ഒരു കോടി തന്നു; എല്‍ഡിഎഫിന് വേണ്ടി പ്രചരണത്തിനിറങ്ങില്ല'

SCROLL FOR NEXT