1500 വിദ്യാര്‍ഥികളെ പങ്കെടുപ്പിച്ചുള്ള ​ഗ്രൂപ്പ് സെൽഫി  source: oppo
Gadgets

ലോകത്തെ ഏറ്റവും വലിയ ഗ്രൂപ്പ് സെല്‍ഫി റെക്കോര്‍ഡ്, 100 ഡിഗ്രി വൈഡ് ആംഗിള്‍, എത്ര വലിയ ഗ്രൂപ്പും ഫ്രെയിമില്‍; ഓപ്പോ എഫ്35 സീരീസ് വിപണിയില്‍

ലോകത്തിലെ ഏറ്റവും വലിയ ഗ്രൂപ്പ് സെല്‍ഫി എന്ന വേള്‍ഡ് റെക്കോര്‍ഡ്സ് യൂണിയന്‍ നേട്ടവുമായി പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ ഓപ്പോ പുതിയ എഫ്35 സീരീസ് സ്മാര്‍ട്ട് ഫോണ്‍ പുറത്തിറക്കി

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

കൊച്ചി: ലോകത്തിലെ ഏറ്റവും വലിയ ഗ്രൂപ്പ് സെല്‍ഫി എന്ന വേള്‍ഡ് റെക്കോര്‍ഡ്സ് യൂണിയന്‍ നേട്ടവുമായി പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ ഓപ്പോ പുതിയ എഫ്35 സീരീസ് സ്മാര്‍ട്ട് ഫോണ്‍ പുറത്തിറക്കി. കറുകുറ്റി എസ്‌സിഎംഎസ് എന്‍ജിനീയറിങ് കോളജില്‍ നടന്ന ക്യാമ്പസ് ലോഞ്ചില്‍ സിനിമാ താരം സാനിയ ഇയ്യപ്പന്‍ 1500 വിദ്യാര്‍ഥികള്‍ക്കൊപ്പം എടുത്ത കൂറ്റന്‍ സെല്‍ഫിയാണ് റെക്കോഡില്‍ ഇടം നേടിയത്. 1151 പേര്‍ പങ്കെടുത്ത മുന്‍ റെക്കോര്‍ഡ് മറികടന്നാണ് കമ്പനി നേട്ടം കൈവരിച്ചത്. 'ഗ്രൂപ്പ് സെല്‍ഫി എക്‌സ്പര്‍ട്ട്' എന്ന ഫോണിന്റെ ഫീച്ചര്‍ പ്രയോജനപ്പെടുത്തിയാണ് ഗ്രൂപ്പ് സെല്‍ഫി എടുത്തതെന്ന് കമ്പനി പറഞ്ഞു.

ഗ്രൂപ്പ് സെല്‍ഫികള്‍ കൂടുതല്‍ മികച്ചതാക്കാന്‍ 100 ഡിഗ്രി വൈഡ് ആംഗിള്‍ നല്‍കുന്ന 50 മെഗാപിക്‌സല്‍ അള്‍ട്രാ-വൈഡ് നാച്ചുറല്‍ സെല്‍ഫി കാമറയാണ് ഫോണിലുള്ളത്. 0.6 എക്‌സ് മുതല്‍ 2 എക്‌സ് വരെ സൂം ചെയ്യാന്‍ സാധിക്കുന്ന കാമറയില്‍ എത്ര വലിയ ഗ്രൂപ്പിനെയും എളുപ്പത്തില്‍ ഫ്രെയിമിലാക്കാം. മികച്ച ചിത്രങ്ങള്‍ പകര്‍ത്താന്‍ കഴിയുന്ന 50 മെഗാപിക്‌സലിന്റെ പ്രധാന കാമറയും ഫോണിന്റെ പ്രത്യേകതയാണ്. എഐ പോര്‍ട്രെയ്റ്റ് റീടച്ചിങ്, എഐ നൈറ്റ് മോഡ്, എഐ പോപ്പ്ഔട്ട് തുടങ്ങിയ അത്യാധുനിക എഐ ഫീച്ചറുകളും കാമറയിലുണ്ട്.

8000 എംഎഎച്ച് (mAh) ശേഷിയുള്ള അതിശക്തമായ ബാറ്ററിയാണ് ഓപ്പോ എഫ് 35 5ജിയുടെ മറ്റൊരു വലിയ സവിശേഷത. ആറ് വര്‍ഷത്തെ ഈടുനില്‍പ്പ് വാഗ്ദാനം ചെയ്യുന്ന ബാറ്ററിക്ക് പുറമെ അതിവേഗം ചാര്‍ജ് ചെയ്യാന്‍ 80 വാട്ട് സൂപ്പര്‍വൂക്ക് ഫ്‌ലാഷ് ചാര്‍ജിങ് സൗകര്യവുമുണ്ട്. കേവലം 30 മിനിറ്റുകൊണ്ട് 45 ശതമാനം ചാര്‍ജ് ചെയ്യാന്‍ ഇതിലൂടെ സാധിക്കും. കൂടാതെ റിവേഴ്‌സ് വയേര്‍ഡ് ചാര്‍ജിംഗ് സപ്പോര്‍ട്ടുമുണ്ടെന്നും കമ്പനി അറിയിച്ചു.

1400 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്‌നസ്സുള്ള 120 ഹെര്‍ട്‌സ് (120Hz) അള്‍ട്രാ ബ്രൈറ്റ് അമോലെഡ് ഡിസ്‌പ്ലേയാണ് ഫോണില്‍ നല്‍കിയിരിക്കുന്നത്. വെറും 1.67 മില്ലിമീറ്റര്‍ (1.67mm) മാത്രമുള്ള അള്‍ട്രാ-നാരോ ബെസല്‍ ഫോണിന് പ്രീമിയം ലുക്ക് നല്‍കുന്നു. മികച്ച പെര്‍ഫോമന്‍സിനായി മീഡിയടെക് ഡൈമെന്‍സിറ്റി 6360 മാക്‌സ് പ്രൊസസറാണ് ഫോണില്‍ ഉപയോഗിച്ചിരിക്കുന്നത്. ഗെയിമിംഗിനും മറ്റുമായി ഫോണ്‍ ചൂടാകാതിരിക്കാന്‍ 4300 ചതുരശ്ര മില്ലിമീറ്റര്‍ (4300mm²) സൂപ്പര്‍കൂള്‍ വിസി സിസ്റ്റവും, മികച്ച കണക്റ്റിവിറ്റിക്കായി എഐ ലിങ്ക്ബൂസ്റ്റ് 4.0-യും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഐ.പി 69 കെ വാട്ടര്‍-ഡസ്റ്റ് റെസിസ്റ്റന്‍സും മിലിട്ടറി-ഗ്രേഡ് ഷോക്ക് റെസിസ്റ്റന്‍സും ഫോണിന് ഉണ്ട്. വെയ്വ് ബ്ലൂ, ടൈറ്റാനിയം ഗ്രേ, മിസ്റ്റ് പിങ്ക് എന്നീ മൂന്ന് ആകര്‍ഷകമായ നിറങ്ങളിലാണ് ഫോണ്‍ വിപണിയില്‍ എത്തുന്നത്.

ചടങ്ങില്‍ വേള്‍ഡ് റെക്കോര്‍ഡ്‌സ് യൂണിയന്‍ സര്‍ട്ടിഫിക്കറ്റും മൊമെന്റോയും വേള്‍ഡ് റെക്കോഡ് യൂണിയന്‍ പ്രതിനിധി ക്രിസ്റ്റഫര്‍ ടെയ്‌ലര്‍ ക്രാഫ്റ്റില്‍ നിന്ന് ഓപ്പോ അധികൃതര്‍ ഏറ്റുവാങ്ങി. ഓപ്പോ കേരള സെയില്‍സ് ഡയറക്ടര്‍ രാജേഷ് നായര്‍, ജിടി ഹെഡ് അജീഷ് കുര്യന്‍, എംടി ഹെഡ് ആന്റണി ടി എസ്, എച്ച്ആര്‍ ആന്‍ഡ് അഡ്മിന്‍ മേധാവി സിബിന്‍ പി എസ്, മാര്‍ക്കറ്റിങ് മേധാവി ആതിര മോഹന്‍ദാസ് എന്നിവര്‍ പങ്കെടുത്തു.

World's largest group selfie record, 100-degree wide-angle lens, Oppo F35 series launched

സൗരവ് ദാസും അശുതോഷ് റാങ്കയും ജയിലിലേക്ക്; അജിന്‍ക്യ ഷിന്‍ഡെയ്ക്ക് ജാമ്യം

'എന്റെ കയ്യിലുള്ളതെല്ലാം അയക്കും'; 18 കാരന്‍ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ആസൂത്രണം നടത്തി; ഓഡിയോ ക്ലിപ്പ് പുറത്തുവിട്ട് പെണ്‍കുട്ടിയുടെ കുടുംബം

പാലക്കാട്ട് വീണ്ടുമൊരു ആൾക്കൂട്ടക്കൊലപാതകം; മാനസിക വെല്ലുവിളി നേരിടുന്ന യുവാവിനെ തല്ലിക്കൊന്ന കേസിൽ ഏഴുപേർ അറസ്റ്റിൽ

ഭക്ഷണം കഴിച്ച ഉടൻ നടക്കണോ? എത്ര മിനിറ്റ് നടക്കണം?

ശ്വാസത്തിനായി ഒരു മനുഷ്യൻ, അതിജീവനത്തിനായി ഒരു കുടുംബം; കോവിഡാനന്തര രോഗങ്ങളും കടബാധ്യതയും തളർത്തിയ സന്തോഷിന്റെ ജീവിതം