Xiaomi 17 Ultra  source:X
Gadgets

ലെയ്ക കാമറ , 200 എംപി ടെലിഫോട്ടോ കാമറ, 78,000 രൂപ മുതല്‍ വില; ഷവോമി 17 അള്‍ട്രാ ഈ മാസം അവസാനം

പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ ഷവോമിയുടെ 17 സീരീസില്‍ പുതിയ കൂട്ടിച്ചേര്‍ക്കലായി ഷവോമി 17 അള്‍ട്രാ ഈ മാസം അവസാനം ചൈനയില്‍ ലോഞ്ച് ചെയ്യുമെന്ന് റിപ്പോര്‍ട്ട്.

സമകാലിക മലയാളം ഡെസ്ക്

മുംബൈ: പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ ഷവോമിയുടെ 17 സീരീസില്‍ പുതിയ കൂട്ടിച്ചേര്‍ക്കലായി ഷവോമി 17 അള്‍ട്രാ ഈ മാസം അവസാനം ചൈനയില്‍ ലോഞ്ച് ചെയ്യുമെന്ന് റിപ്പോര്‍ട്ട്. ലെയ്ക കാമറ സജ്ജീകരണമാണ് ഇതിന്റെ ഏറ്റവും വലിയ സവിശേഷത.

കൃത്യമായ തീയതി കമ്പനി വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, ഡിസംബര്‍ 22 നും ഡിസംബര്‍ 27 നും ഇടയില്‍ ഫോണ്‍ പുറത്തിറക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. നിലവിലെ ഇമേജിങ് പങ്കാളിത്തത്തെ അപ്‌ഗ്രേഡ് ചെയ്ത ശേഷമുള്ള ഷവോമിയുടെയും ലെയ്കയുടെയും ആദ്യ ഫോണായിരിക്കാം ഇത്.

ഫോണിന്റെ മുന്‍ഗാമിയായ ഷവോമി 15 അള്‍ട്രായ്ക്ക് സമാനമായ വിലയായിരിക്കാം ഇതിനെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. അടിസ്ഥാന 12 ജിബി റാം + 256 ജിബി സ്റ്റോറേജ് വേരിയന്റിന് ഏകദേശം 78,000 രൂപയായിരിക്കാം പ്രാരംഭ വില. 16 ജിബി റാം + 1 ടിബി സ്റ്റോറേജ് ഓപ്ഷന് ഏകദേശം 93,000 രൂപയായിരിക്കാം പ്രാരംഭ വില.

ഫോണിന്റെ രൂപകല്‍പ്പന ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. പിന്‍ പാനലിന്റെ മധ്യഭാഗത്തായി സ്ഥാപിച്ചിരിക്കുന്ന ചതുരാകൃതിയിലുള്ള പിന്‍ കാമറ മൊഡ്യൂളുള്ള ഹാന്‍ഡ്സെറ്റ് ആയിരിക്കാം ഇത്. പെരിസ്‌കോപ്പ് ടെലിഫോട്ടോ കാമറ ആയിരിക്കാം ഫോണിന്റെ പ്രത്യേകത. പുനര്‍രൂപകല്‍പ്പന ചെയ്ത ചതുരാകൃതിയിലുള്ള കാമറ ഐലന്‍ഡ് ആയിരിക്കാം ഫോണിന്റെ മറ്റൊരു സവിശേഷത.

ക്വാല്‍കോമിന്റെ ഫ്‌ലാഗ്ഷിപ്പ് ഒക്ടാ കോര്‍ സ്നാപ്ഡ്രാഗണ്‍ 8 എലൈറ്റ് ജെന്‍ 5 ചിപ്സെറ്റ് ഫോണിന് കരുത്തുപകരുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം 3nm പ്രോസസ്സിലാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്. 200-മെഗാപിക്‌സല്‍ ടെലിഫോട്ടോ കാമറയും 50-മെഗാപിക്‌സല്‍ അള്‍ട്രാവൈഡ് കാമറയും ജോടിയാക്കിയ 50 മെഗാപിക്‌സല്‍ പ്രധാന പിന്‍ കാമറയും ഫോണില്‍ ഉണ്ടാവുമെന്ന് കരുതുന്നു.

Xiaomi 17 Ultra Launch Timeline Confirmed; Will Feature Leica-Tuned Cameras

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കസ്റ്റഡിയിലെടുത്ത ഭര്‍ത്താവിനെ തേടിയെത്തി; പൊലീസ് സ്റ്റേഷനില്‍ ഗര്‍ഭിണിക്ക് ക്രൂരമര്‍ദനം; ഒടുവില്‍ ഇടപെട്ട് മുഖ്യമന്ത്രി

കൂച്ച് ബെഹാർ ട്രോഫി: ബറോഡയ്ക്കെതിരെ കേരളത്തിന് മുന്നിൽ റൺ മല

​'കുറ്റകൃത്യത്തിൽ പങ്കില്ല, വെറുതെ വിടണം'; നടിയെ ആക്രമിച്ച കേസിലെ 5, 6 പ്രതികൾ ഹൈക്കോടതിയിൽ

വാതില്‍ ചവിട്ടിത്തുറന്ന് സ്റ്റേഷനിലെത്തി; കൈക്കുഞ്ഞുങ്ങളെ എറിഞ്ഞ് കൊല്ലാന്‍ ശ്രമിച്ചു; ദൃശ്യങ്ങള്‍ തെളിവ്; ഗര്‍ഭിണിയെ മുഖത്തടിച്ച സംഭവത്തില്‍ സിഐ

'ഇതാണോ പിണറായി വിജയന്‍ സര്‍ക്കാരിന്റെ സ്ത്രീസുരക്ഷ?; ഏത് യുഗത്തിലാണ് ജീവിക്കുന്നത്?'

SCROLL FOR NEXT