ന്യൂഡല്‍ഹി: പ്രമുഖ ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ ഷവോമിയുടെ പുതിയ സീരീസ് നാളെ ചൈനീസ് വിപണിയില്‍ അവതരിപ്പിക്കും. ഷവോമി 18 പ്രോ സീരീസില്‍ 18 പ്രോ, 18 പ്രോ മാക്‌സ് എന്നി മോഡലുകളാണ് ഉണ്ടാവുക. ഹാര്‍ഡ് വെയര്‍ തലത്തിലുള്ള പ്രൈവസി ഡിസ്‌പ്ലേയാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത.
മെച്ചപ്പെടുത്തിയ റിയര്‍ കാമറ ഡിസ്‌പ്ലേ, ഹൈപ്പര്‍ഒഎസ് 4, കൂടാതെ മറ്റ് നിരവധി ഹാര്‍ഡ് വെയര്‍ മാറ്റങ്ങളോടെയാണ് ഫോണ്‍ വിപണിയില്‍ എത്തുക. സാംസങ് ഗാലക്‌സി എസ്26 അള്‍ട്രായിലെ സ്‌ക്രീനിന് സമാനമായ ഹാര്‍ഡ് വെയര്‍ തലത്തിലുള്ള പ്രൈവസ് ഡിസ്‌പ്ലേയാണ് ഫോണില്‍ ഉണ്ടാവുക. കൂടുതല്‍ കാര്യക്ഷമത ലഭിക്കുന്നതിന് എം11 ലൂമിനസെന്റ് പാനലാണ് ഈ ഫോണുകളില്‍ ഉഫയോഗിക്കുന്നതെന്നും ഷവോമി വെളിപ്പെടുത്തിയിട്ടുണ്ട്.
4000 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്‌നസ് നല്‍കുന്ന ഡിസ്‌പ്ലേയാണ് ഫോണില്‍ ഉണ്ടാവുക. കൂടാതെ ഇത് 2കെ റെസല്യൂഷന്‍ പാനലുകളേക്കാള്‍ കൂടുതല്‍ കാര്യക്ഷമമാണെന്നും കമ്പനി അവകാശപ്പെടുന്നു. ബ്ലാക്ക്, ഗാലക്‌സി ബ്ല്യൂ, വൈറ്റ് കളര്‍ ഓപ്ഷനുകളില്‍ ഫോണ്‍ ലഭ്യമാകും.
ഷവോമി 18 പ്രോയില്‍ 7000 എംഎഎച്ച് ബാറ്ററിയും 18 പ്രോ മാക്‌സില്‍ വലിയ 8500 എംഎഎച്ച് ബാറ്ററിയുമാണ് നല്‍കിയിരിക്കുന്നത്. രണ്ട് ഫോണുകളിലും ലൈക്ക ബ്രാന്‍ഡഡ് ട്രിപ്പിള്‍ റിയര്‍ കാമറ സെറ്റപ്പ് ആണ് വരുന്നത്. ഇതില്‍ 200 എംപി പ്രൈമറി സെന്‍സറും 200 എംപി പെരിസ്‌കോപ്പ് ടെലിഫോട്ടോ കാമറയും ഉള്‍പ്പെടുന്നു. ക്വാല്‍കോമിന്റെ വരാനിരിക്കുന്ന സ്‌നാപ്ഡ്രാഗണ്‍ 8 എലൈറ്റ് ജെന്‍ 6 പ്രോ ചിപ്പ്‌സെറ്റ് ആകാം ഇതിന് കരുത്തുപകരുക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates