Xiaomi to launch 17, 17 Pro, and 17 Pro Max  image credit: Xiaomi
Gadgets

ഡിസ്‌പ്ലേയ്ക്ക് കൂടുതല്‍ തിളക്കം, M10 സ്‌ക്രീന്‍ ലുമിനസെന്‍സ് സാങ്കേതികവിദ്യ; ഷവോമിയുടെ 17 സീരീസ് ഫോണുകളുടെ ലോഞ്ച് നാളെ

പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ ഷവോമിയുടെ 17 സീരീസ് ഫോണുകള്‍ നാളെ ചൈനയില്‍ വിപണിയില്‍ അവതരിപ്പിക്കും

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ ഷവോമിയുടെ 17 സീരീസ് ഫോണുകള്‍ നാളെ ചൈനയില്‍ വിപണിയില്‍ അവതരിപ്പിക്കും. 17 സീരീസിന് കീഴില്‍ മൂന്ന് മോഡലുകളാണ് ഉള്ളത്. ഷവോമി 17, 17 പ്രോ, 17 പ്രോ മാക്‌സ് എന്നിവയാണ് വിപണിയില്‍ അവതരിപ്പിക്കുക.

സ്റ്റാന്‍ഡേര്‍ഡ് ഷവോമി 17, 17 പ്രോ എന്നിവ ഡിസ്പ്ലേ സ്‌പെസിഫിക്കേഷനുകള്‍ പങ്കിട്ടിട്ടുണ്ട്. രണ്ടിലും 6.3 ഇഞ്ച് ഫ്‌ലാറ്റ് OLED സ്‌ക്രീനാണ് വരുന്നത്. ഈ ഡിസ്പ്ലേകള്‍ക്ക് 19.6:9 വീക്ഷണാനുപാതം ഉണ്ടായിരിക്കും. പുതിയ സീരീസിലെ മൂന്ന് മോഡലുകളും M10 സ്‌ക്രീന്‍ ലുമിനസെന്‍സ് സാങ്കേതികവിദ്യ ഉപയോഗിക്കുന്നതായി സ്ഥിരീകരിച്ചിട്ടുണ്ട്. സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ ഏറ്റവും തിളക്കമുള്ള ഡിസ്‌പ്ലേയായിരിക്കും ഫോണിന് ലഭിക്കുക എന്ന് കമ്പനി അവകാശപ്പെടുന്നു.

17 പ്രോ മാക്‌സ് മറ്റു രണ്ടു മോഡലുകളില്‍ നിന്ന് വേറിട്ട് നില്‍ക്കും.പരമ്പരാഗത 2K ഡിസ്പ്ലേകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ 26 ശതമാനം കുറവ് പവര്‍ മാത്രം ഉപയോഗിക്കുന്ന സാങ്കേതികവിദ്യയുമായാണ് പ്രോ മാക്‌സ് വരുന്നത്. കൂടാതെ, 17 പ്രോ, 17 പ്രോ മാക്‌സ് മോഡലുകളില്‍ കമ്പനിയുടെ പുതിയ ജിന്‍ഷാജിയാങ് ബാറ്ററി ഉണ്ടാകുമെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. 100W വയര്‍ഡ് ചാര്‍ജിങ്ങിനെ ഇത് പിന്തുണയ്ക്കുമെന്നും കമ്പനി അവകാശപ്പെടുന്നു. മൂന്ന് ഫോണുകള്‍ക്കും Qualcomm-ന്റെ വരാനിരിക്കുന്ന Snapdragon 8 Elite Gen 5 ചിപ്സെറ്റ് കരുത്തുപകരുമെന്ന് കരുതുന്നു. ഷവോമി Hyper OS 3 ഓപ്പറേറ്റിങ് സിസ്റ്റത്തിലായിരിക്കും ഇത് പ്രവര്‍ത്തിക്കുക.

Xiaomi to launch 17, 17 Pro, and 17 Pro Max series in China on tomorrow

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അയ്യപ്പനെയും ശരണമന്ത്രത്തെയും അപമാനിച്ചു; 'പോറ്റിയേ കേറ്റിയേ' ഗാനത്തില്‍ കേസ്

നീലലോഹിതദാസന്‍ നാടാരെ കുറ്റവിമുക്തമാക്കിയ ഹൈക്കോടതി വിധിക്കെതിരെ അപ്പീലുമായി പരാതിക്കാരി സുപ്രീം കോടതിയില്‍

യാത്രക്കാരുടെ ലഗേജിന് ട്രയിനിലും പരിധിയുണ്ട്, അധികമായാല്‍ പണം നല്‍കണം

പുതുവര്‍ഷ സമ്മാനം; രാജ്യത്തുടനീളം ജനുവരി ഒന്നുമുതല്‍ സിഎന്‍ജി, പിഎന്‍ജി വില കുറയും

ടോസ് ഇടാന്‍ പോലും ആയില്ല; മൂടല്‍ മഞ്ഞ് കാരണം നാലാം ടി20 ഉപേക്ഷിച്ചു

SCROLL FOR NEXT