മനസമ്മതത്തിന്റെ ചിത്രങ്ങൾ പങ്കുവച്ച് നടൻ ബിനീഷ് ബാസ്റ്റ്യൻ. ഇൻസ്റ്റഗ്രാം
അടൂർ സ്വദേശിനിയായ താരയാണ് വധു. അഞ്ചു വർഷമായി പ്രണയത്തിലായിരുന്നു ഇരുവരും. പള്ളിയിൽ വച്ചു നടന്ന ചടങ്ങിന്റെ ചിത്രങ്ങളാണ് താരം പങ്കുവച്ചിരിക്കുന്നത്. 2026 ഫെബ്രുവരിയിലായിരിക്കും വിവാഹം.‘ടീമേ.. ഞങ്ങളുടെ മനസമ്മതം കഴിഞ്ഞിട്ടാ... എല്ലാവരുടെയും അനുഗ്രഹവും പ്രാർത്ഥനയും വേണം. സ്നേഹത്താൽ ഒന്നായി, വിധിയാൽ അനുഗ്രഹീതരായി... ഞങ്ങൾ വിവാഹിതരാകാൻ പോകുന്നു,’ എന്ന അടിക്കുറിപ്പോടെയാണ് ബിനീഷ് മനസമ്മതം കഴിഞ്ഞ വിവരം ആരാധകരെ അറിയിച്ചത്.Actor Bineesh Bastin engagement photos.